വീടിനുള്ളിൽ പൂപ്പൽ വരാനുള്ള പ്രധാന കാരണം ഈർപ്പം തങ്ങി നിൽക്കുന്നതാണ്. പൂപ്പലിനെ നീക്കം ചെയ്യാൻ ഇങ്ങനെ ചെയ്താൽ മതി.
life/home Oct 24 2025
Author: Ameena Shirin Image Credits:Getty
Malayalam
വായുസഞ്ചാരം
ഈർപ്പം തങ്ങി നിൽക്കുമ്പോഴാണ് വീടിനുള്ളിൽ പൂപ്പൽ ഉണ്ടാകുന്നത്. അതിനാൽ തന്നെ വീട്ടിൽ നല്ല രീതിയിലുള്ള വായുസഞ്ചാരം ഉറപ്പ് വരുത്തണം.
Image credits: Getty
Malayalam
ക്ലീനറുകൾ ഉപയോഗിക്കാം
വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലീനറുകൾക്കും പൂപ്പലിനെ ഇല്ലാതാക്കാൻ സാധിക്കും. അതേസമയം കഠിനമല്ലാത്ത ക്ലീനറുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇത് ചുവരിന് കേടുപാടുകൾ ഉണ്ടാക്കുന്നു.
Image credits: Getty
Malayalam
റിമൂവർ ഉപയോഗിക്കാം
പൂപ്പലിനെ നീക്കം ചെയ്യാൻ സഹായിക്കുന്ന റിമൂവറുകൾ ഇന്ന് ലഭ്യമാണ്. ഇവ ഉപയോഗിച്ചും നിഷ്പ്രയാസം പൂപ്പലിനെ ഇല്ലാതാക്കാൻ സാധിക്കും.
Image credits: Getty
Malayalam
വിനാഗിരി
വിനാഗിരി ഉപയോഗിച്ചും പൂപ്പലിനെ ഇല്ലാതാക്കാൻ കഴിയും. വെള്ള വിനാഗിരിക്കൊപ്പം കുറച്ച് ബേക്കിംഗ് സോഡ ചേർക്കണം. ഇത് പൂപ്പലുള്ള ഭാഗത്ത് തേച്ചുപിടിപ്പിച്ചാൽ മതി.
Image credits: Getty
Malayalam
വെള്ളത്തിന്റെ ചോർച്ച
വീടിനുള്ളിൽ വെള്ളം ചോരുന്നുണ്ടെങ്കിൽ അത് ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം. ചുവരിൽ ഈർപ്പം ഇറങ്ങുന്നതിന് അനുസരിച്ച് പൂപ്പൽ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.
Image credits: Getty
Malayalam
വൃത്തിയാക്കാം
വീടിനകം, ബാത്റൂം, അടുക്കള കൗണ്ടർടോപുകൾ എന്നിവ എപ്പോഴും തുടച്ചിടാൻ ശ്രദ്ധിക്കണം. ഈർപ്പം തങ്ങി നിൽക്കുന്നത് പൂപ്പലിന് കാരണമാകുന്നു.
Image credits: Getty
Malayalam
ആന്റി-മോൾഡ് പെയിന്റ്
ഒരേ സ്ഥലത്ത് ഒന്നിൽകൂടുതൽ തവണ പൂപ്പൽ വന്നാൽ അവിടെ ആന്റി മോൾഡ് പെയിന്റ് ഉപയോഗിക്കുന്നതാണ് ഉചിതം.