മഴക്കാലത്ത് വളർത്ത് നായ്ക്കൾക്ക് പ്രത്യേക പരിപാലനം ആവശ്യമായി വരുന്നു. ഈ പ്രതിസന്ധികളെ നേരിടാൻ ഇങ്ങനെ ചെയ്യൂ.
life/pets-animals Jul 08 2025
Author: Ameena Shirin Image Credits:Getty
Malayalam
രോമങ്ങൾ വൃത്തിയാക്കാം
മഴക്കാലത്ത് നായ്ക്കളുടെ രോമങ്ങളിൽ അഴുക്കും അണുക്കളും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
നടത്തം ഒഴിവാക്കാം
മഴയുള്ള സമയങ്ങളിൽ വളർത്ത് നായ്ക്കളെ നടത്തുന്നത് ഒഴിവാക്കാം. നടത്തം ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ റെയിൻ കോട്ട് അല്ലെങ്കിൽ അംബ്രെല്ല ലീഷ് ഉപയോഗിക്കാം.
Image credits: Getty
Malayalam
ചെള്ള് ശല്യം
മഴക്കാലത്താണ് മൃഗങ്ങളിൽ ചെള്ള് ശല്യം വർധിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ ആന്റി ടിക്ക് സ്പ്രേ ഉപയോഗിക്കാവുന്നതാണ്.
Image credits: Getty
Malayalam
വൃത്തിയുണ്ടാവണം
നായ നടക്കുകയും കിടക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. നായയുടെ ശരീരത്തിൽ ഈർപ്പം തങ്ങി നിൽക്കുന്ന സാഹചര്യം ഒഴിവാക്കാം.
Image credits: Getty
Malayalam
ചെവി വൃത്തിയാക്കണം
ഈർപ്പം കൂടുമ്പോൾ നായയുടെ ചെവിയിൽ അണുബാധ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇടയ്ക്കിടെ ചെവി വൃത്തിയാക്കി കൊടുക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
ഭക്ഷണ ക്രമീകരണം
പഴകിയ ഭക്ഷണം വളർത്ത് നായക്ക് നൽകുന്നത് ഒഴിവാക്കാം. കൂടാതെ ശുദ്ധമായ വെള്ളം നൽകാനും ശ്രദ്ധിക്കണം.
Image credits: Getty
Malayalam
മാനസികാരോഗ്യം
മഴക്കാലമായാൽ പലരും വളർത്ത് നായ്ക്കളെ പുറത്തിറക്കുന്നത് കുറവായിരിക്കും. ഇത് അവയ്ക്ക് മാനസിക സമ്മർദ്ദം കൂട്ടുന്നു. ഇടയ്ക്കിടെ പുറത്ത് ഇറക്കുന്നത് മനസികാരോഗ്യത്തിന് നല്ലതാണ്.