ചോക്ലേറ്റിന് പകരം കരോബ് നൽകാം. ഇത് ചോക്ലേറ്റിന് പകരം നായ്ക്കൾക്ക് കൊടുക്കാൻ കഴിയുന്ന ഒന്നാണ്.
നിങ്ങളുടെ വളർത്ത് നായ ചോക്ലേറ്റ് കഴിച്ചിട്ടുണ്ടെങ്കിൽ ഉടനെ ഡോക്ടറിനെ സമീപിക്കണം.
ചെറിയ അളവിലാണ് ചോക്ലേറ്റ് കഴിച്ചിട്ടുള്ളതെങ്കിൽ ലക്ഷണങ്ങളും ചെറിയ രീതിയിലായിരിക്കും ഉണ്ടാവുക.
എത്ര അളവിലാണ് ചോക്ലേറ്റ് കഴിച്ചത്, നായയുടെ ഭാരം, എന്തുതരം ചോക്ലേറ്റ് ആണ് കഴിച്ചത്, എപ്പോഴാണ് കഴിച്ചത് തുടങ്ങിയ കാര്യങ്ങൾ ഡോക്ടറോട് പറയണം.
അത്യാവശ്യ സാഹചര്യങ്ങളിൽ ഡോക്ടറെ സമീപിക്കുന്നതിന് പകരം സ്വയം വളർത്ത് മൃഗങ്ങളെ പരിചരിക്കാൻ ശ്രമിക്കരുത്.
എത്ര പെട്ടെന്ന് ഡോക്ടറിന്റെ അടുത്ത് എത്താൻ സാധിക്കുമോ അത്രയും എളുപ്പത്തിൽ ചികിത്സ നൽകാനും സാധിക്കും.
വളർത്ത് മൃഗങ്ങളുടെ അടുത്ത് നിന്നും ചോക്ലേറ്റ് മാറ്റി സൂക്ഷിക്കാം.
നായ്ക്കൾക്ക് ചോക്ലേറ്റ് നൽകരുതെന്ന് മറ്റുള്ളവരെ ബോധവാന്മാരാക്കുകയും ചെയ്യണം.
പേവിഷബാധ ഉണ്ടാകാനുള്ള 7 കാരണങ്ങൾ
വളർത്ത് മൃഗങ്ങൾക്ക് ഈ 5 ഭക്ഷണങ്ങൾ കൊടുക്കരുത്
ലാബ്രഡോർ റിട്രീവരെ വളർത്തുമ്പോൾ ഈ 6 കാര്യങ്ങൾ അറിയാതെ പോകരുത്
നായയുടെ കടിയേറ്റാൽ അടിയന്തിരമായി ചെയ്യേണ്ട 7 കാര്യങ്ങൾ