ഇന്ന് നമ്മൾ കാണുന്ന പല ജീവജാലങ്ങളും ഭൂമിയുടെ പുരാതന ഭൂതകാലത്തിന്റെ അവശേഷിപ്പുകളാണ്. അവ ഏതൊക്കെയാണെന്ന് അറിയാം.
life/pets-animals Jul 04 2025
Author: Ameena Shirin Image Credits:Getty
Malayalam
മുതല
200 ദശലക്ഷം വർഷത്തിലേറെയായി മുതലകൾ നിലകൊള്ളുന്നു. കൂട്ട വംശനാശ ഭീഷണി നേരിട്ട ഇവ ശക്തമായി അതിജീവിച്ച് വന്നവരാണ്.
Image credits: Getty
Malayalam
പല്ലി
100 ദശവർഷങ്ങൾക്ക് മുമ്പ് ഉത്ഭവിച്ച പല്ലികൾ ദിനോസറിന്റെ കാലഘട്ടത്തിൽ തന്നെ വൈവിധ്യമാർന്ന ഭക്ഷണക്രമവും പാരിസ്ഥിതിക പങ്കും പ്രദർശിപ്പിച്ചിരുന്നു.
Image credits: Getty
Malayalam
ഒട്ടകപക്ഷി
75000 - 10000 വർഷത്തോളം പഴക്കമുണ്ട് ഒട്ടകപക്ഷിക്ക്. ഇതിന്റെ മുട്ടത്തോടിന്റെ അവശിഷ്ടങ്ങൾ ആഫ്രിക്ക പോലുള്ള പുരാവസ്തു കേന്ദ്രങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
Image credits: Getty
Malayalam
പാമ്പ്
100 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് പാമ്പുകൾ പരിണമിച്ചത്. ഇന്നും പാമ്പുകൾ അതിജീവിക്കുന്നു. പരിണാമ വിജയത്തിന്റെ യഥാർത്ഥ തെളിവാണ് ഇവർ.
Image credits: Getty
Malayalam
സ്രാവ്
450 ദശവർഷങ്ങൾക്ക് മുമ്പാണ് സ്രാവുകളുടെ പരിണാമം. ആദ്യകാല തരുണാസ്ഥി മത്സ്യങ്ങളിൽ നിന്നും വൈവിധ്യമാർന്ന സമുദ്ര വേട്ടക്കാരായി അവർ പരിണമിച്ചു.
Image credits: Getty
Malayalam
ഞണ്ട്
200 ദശവർഷങ്ങൾക്ക് മുമ്പുള്ള ജുറാസിക് കാലഘട്ടം മുതലുള്ള ചരിത്രമുണ്ട് ഞണ്ടുകൾക്ക്. ക്രിറ്റേഷ്യസ് ക്രാബ് വിപ്ലവം എന്നറിയപ്പെടുന്ന കാലഘട്ടം മുതലാണ് ആധുനിക ഞണ്ടുകൾ പരിണമിച്ചത്.
Image credits: Getty
Malayalam
കോഴി
തെക്കുകിഴക്കൻ ഏഷ്യയിലെ വനങ്ങളിൽ കാണപ്പെടുന്ന കാട്ടുപക്ഷിയാണ് റെഡ് ജംഗിൾഫൗൾ. ഇതിൽ നിന്നുമാണ് ആധുനിക കോഴിയുടെ പരിണാമം. ഇന്ന് വീടുകളിൽ ഏറ്റവും കൂടുതൽ വളർത്തുന്നതും കോഴികളെയാണ്.