ചൂടിനെ തോൽപ്പിക്കാം; വേനലിൽ കൂളാകാൻ ഈ സൂപ്പർ ഫുഡുകൾ ശീലമാക്കൂ
lifestyle-life Apr 18 2026
Author: Sreekutty Chandran Image Credits:Getty
Malayalam
വാട്ടർമെലൻ വൈബ്സ്
90 ശതമാനത്തിലധികം ജലാംശമുള്ള തണ്ണിമത്തൻ ശരീരത്തെ ഉടൻ ഹൈഡ്രേറ്റ് ചെയ്യും, ഇതിലെ ലൈക്കോപീൻ ചർമ്മത്തിന് സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും.
Image credits: Getty
Malayalam
കക്കരിക്ക എന്ന കൂൾ മാസ്റ്റർ
ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും ചൂട് കുറയ്ക്കാനും കക്കരിക്ക മികച്ചതാണ്. സലാഡായോ ജ്യൂസായോ ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് തിളക്കം നൽകും.
Image credits: Asianet News
Malayalam
തൈരും മോരും
വയറിന് തണുപ്പ് നൽകാൻ പ്രോബയോട്ടിക്സ് അടങ്ങിയ തൈരോ മോരോ ഉപയോഗിക്കാം. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിലെ ചൂട് പെട്ടെന്ന് കുറയ്ക്കാനും സഹായിക്കും.
Image credits: Asianet News
Malayalam
ഇളനീർ മാജിക്
ഇലക്ട്രോലൈറ്റുകളുടെ കലവറയായ ഇളനീർ മികച്ചൊരു നാച്ചുറൽ എനർജി ഡ്രിങ്കാണ്. വേനലിലെ തളർച്ച മാറ്റാൻ ഇതിലും നല്ലൊരു പാനീയം വേറെയില്ല.
Image credits: Asianet News
Malayalam
കസ്കസ്
നാച്ചുറൽ ബോഡി കൂളറായ കസ്കസ് വെള്ളത്തിലോ ജ്യൂസിലോ ചേർത്ത് കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകുകയും അമിത ചൂട് മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ മാറ്റുകയും ചെയ്യും.
Image credits: Asianet News
Malayalam
സിട്രസ് ഫ്രൂട്ട്സ്
ഓറഞ്ച്, നാരങ്ങ തുടങ്ങിയവ വിറ്റാമിൻ സി നൽകുന്നതിനൊപ്പം പ്രതിരോധശേഷി വർദ്ധിപ്പിക്കും; ഇത് വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ഊർജ്ജം വീണ്ടെടുക്കാൻ സഹായിക്കും.
Image credits: Asianet News
Malayalam
പുതിന
പുതിന ചേർത്ത ജ്യൂസുകളോ പാനീയങ്ങളോ കുടിക്കുന്നത് ശ്വസനത്തിന് ഫ്രഷ്നസ് നൽകുന്നതിനൊപ്പം ശരീരത്തെ ഉള്ളിൽ നിന്ന് തണുപ്പിക്കാനും സഹായിക്കും