ദിവസവും ഉപയോഗിക്കുന്ന സൺസ്ക്രീനും മേക്കപ്പും നീക്കം ചെയ്യാൻ ആദ്യം ഒരു ക്ലെൻസിംഗ് ഓയിലും പിന്നീട് ഒരു വാട്ടർ ബേസ്ഡ് ഫേസ് വാഷും ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.
Image credits: Asianet News
Malayalam
കെമിക്കൽ എക്സ്ഫോളിയേഷൻ
സ്ക്രബുകൾക്ക് പകരം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ലാക്റ്റിക് ആസിഡ് പോലുള്ള സിറങ്ങൾ ഉപയോഗിക്കുന്നത് മൃതകോശങ്ങളെ നീക്കി ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകും.
Image credits: Getty
Malayalam
ഹൈഡ്രേറ്റിംഗ് സെറം
ഹൈലൂറോണിക് ആസിഡ് അടങ്ങിയ സെറമുകൾ രാത്രിയിൽ ഉപയോഗിക്കുന്നത് ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും രാവിലെ ഉന്മേഷം തോന്നിക്കാനും സഹായിക്കുന്നു.
Image credits: Asianet News
Malayalam
മോയിസ്ചറൈസിംഗ്
ചർമ്മത്തിന്റെ സ്വാഭാവിക സംരക്ഷണം നിലനിർത്താൻ സെറാമൈഡുകൾ അടങ്ങിയ മോയിസ്ചറൈസർ ഉപയോഗിക്കുന്നത് ചർമ്മം വരളാതിരിക്കാൻ മികച്ചതാണ്.
Image credits: Getty
Malayalam
അണ്ടർ ഐ കെയർ
രാത്രിയിൽ കണ്ണിന് താഴെ ഐ ക്രീമുകളോ സെറമുകളോ പുരട്ടുന്നത് കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കും.
Image credits: pinterest
Malayalam
ലിപ് മാസ്ക്
ചുണ്ടുകൾ വരളാതിരിക്കാൻ രാത്രിയിൽ കട്ടിയുള്ള ലിപ് ബാം അല്ലെങ്കിൽ ലിപ് മാസ്ക് ഉപയോഗിക്കുന്നത് ചുണ്ടുകൾ മൃദുവാക്കാൻ സഹായിക്കും.
Image credits: Getty
Malayalam
സ്ലീപ്പിംഗ് മാസ്കുകൾ
കൂടുതൽ തിളക്കം ആഗ്രഹിക്കുന്നവർക്ക് ആഴ്ചയിലൊരിക്കൽ സ്ലീപ്പിംഗ് മാസ്കുകൾ പരീക്ഷിക്കാം. ഇത് ഉറക്കത്തിൽ ചർമ്മത്തിന് ആവശ്യമായ പോഷണം നൽകും.