റോസ് ഇതളുകൾ വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് ടോണറായി ഉപയോഗിക്കാം. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കാനും കുളിർമ നൽകാനും സഹായിക്കും.
റോസ് ഇതളുകളും ചന്ദനപ്പൊടിയും ചേർത്തുണ്ടാക്കുന്ന പാക്ക് മുഖക്കുരു കുറയ്ക്കാനും ചർമ്മത്തിലെ അമിത എണ്ണമയം നിയന്ത്രിക്കാനും സഹായിക്കും.
അരച്ചെടുത്ത റോസ് ഇതളുകളിൽ അല്പം തേൻ ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് സ്വാഭാവികമായ നനവും തിളക്കവും നൽകാൻ സഹായിക്കും.
റോസ് ഇതളുകൾ പാലിൽ കുതിർത്ത് അരച്ച് മുഖത്ത് പുരട്ടുന്നത് കരിവാളിപ്പ് മാറ്റാനും ചർമ്മം പട്ടുപോലെ മൃദുവാകാനും മികച്ചതാണ്.
റോസ് ഇതളുകൾ വെളിച്ചെണ്ണയിലോ ബദാം ഓയിലിലോ ചേർത്ത് ചൂടാക്കി ഉപയോഗിക്കുന്നത് ചുളിവുകൾ മാറാനും ചർമ്മത്തിന് യുവത്വം നൽകാനും സഹായിക്കും.
അരച്ച റോസ് ഇതളുകളിൽ തൈര് ചേർത്ത് മുഖത്ത് മൃദുവായി മസാജ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാനും മുഖത്തിന് തെളിച്ചം നൽകാനും സഹായിക്കും.
കടയിൽ നിന്ന് വാങ്ങുന്ന പനിനീർ പൂക്കൾക്ക് പകരം വീട്ടിൽ വിരിയുന്ന നാടൻ റോസാപ്പൂക്കൾ ഉപയോഗിക്കുന്നതാണ് ചർമ്മത്തിന് കൂടുതൽ സുരക്ഷിതം.
മുൾട്ടാണി മിട്ടി ഇനി ജെൻ സി സ്റ്റൈലിൽ; തിളങ്ങുന്ന ചർമ്മത്തിന് 6 വഴികൾ
കൈകൾ പട്ടുപോലെ മൃദുവാകണോ? ഹാൻഡ് ക്രീം നൽകും മാറ്റം
നെയിൽ പോളിഷ് റിമൂവർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ; നഖങ്ങൾ സംരക്ഷിക്കാം
തിളങ്ങുന്ന ചർമ്മത്തിന് കഞ്ഞിവെള്ളം; തയ്യാറാക്കാം ഈ സൗന്ദര്യക്കൂട്ട്