ശരീരത്തിൽ നിന്ന് രക്തം നഷ്ടപ്പെടുന്നതിനാൽ ചീര പോലെയുള്ള ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയൺ കുറവ് പരിഹരിക്കാനും ക്ഷീണം മാറ്റാനും സഹായിക്കും.
ജലാംശം ധാരാളമുള്ള തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ കഴിക്കുന്നത് നിർജ്ജലീകരണം തടയാനും മധുരത്തോടുള്ള അമിതമായ ആഗ്രഹം കുറയ്ക്കാനും സഹായിക്കും.
ആർത്തവസമയത്ത് കാണപ്പെടുന്ന ഇൻഫെക്ഷനുകൾ തടയാനും ദഹനം സുഗമമാക്കാനും കാൽസ്യം അടങ്ങിയ തൈര് അല്ലെങ്കിൽ മോര് ഭക്ഷണത്തിന്റെ ഭാഗമാക്കുക.
അയൺ, മഗ്നീഷ്യം എന്നിവ ധാരാളമുള്ള ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് പേശികൾക്ക് ആശ്വാസം നൽകാനും മൂഡ് സ്വിങ്സ് കുറയ്ക്കാനും സഹായിക്കും.
വയറുവേദനയും വീക്കവും കുറയ്ക്കാൻ ഇഞ്ചി ഇട്ട ചായയോ വെള്ളമോ കുടിക്കുന്നത് ഗുണകരമാണ്. ഇത് ആർത്തവകാലത്തെ അസ്വസ്ഥതകൾക്ക് മികച്ച പരിഹാരമാണ്.
നട്സ്, ഫ്ലാക്സ് സീഡ്സ് എന്നിവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ആർത്തവസമയത്തെ കടുത്ത വേദന കുറയ്ക്കാൻ സഹായിക്കുന്നു.
ധാരാളം വെള്ളം കുടിക്കുന്നത് തലവേദന ഒഴിവാക്കാനും വയർ വീർക്കുന്ന അവസ്ഥ കുറയ്ക്കാനും സഹായിക്കും.
ബൈക്ക് ഓടിക്കുമ്പോൾ കൈ കരിവാളിക്കുന്നുണ്ടോ? ടാൻ മാറ്റാൻ ഇതാ വഴികൾ
വെള്ളം കുടിക്കാൻ മടിയാണോ? വേനലിൽ ഹൈഡ്രേറ്റഡ് ആകാൻ ഇതാ വഴികൾ
വേനലിൽ ഈ ഭക്ഷണങ്ങൾ വേണ്ട; ആരോഗ്യത്തിനായി ഒഴിവാക്കാം ഈ കാര്യങ്ങൾ
വിയർപ്പ് നാറ്റം വില്ലനാണോ? ഇനി കൂളായി നടക്കാം; ഇതാ സിംപിൾ വഴികൾ