മസാലകൾ ധാരാളം അടങ്ങിയ ഭക്ഷണം ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുകയും അമിതമായി വിയർക്കുന്നതിനും വയറിൽ എരിച്ചിലിനും കാരണമാവുകയും ചെയ്യും.
ചൂടുകാലത്ത് കാപ്പിയും ചായയും അമിതമായി കുടിക്കുന്നത് ശരീരത്തിൽ നിന്ന് ജലാംശം വേഗത്തിൽ നഷ്ടപ്പെടാൻ ഇടയാക്കും.
എണ്ണമയമുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമാണ്, ഇത് വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നതിനൊപ്പം ചർമ്മത്തിൽ എണ്ണമയവും കുരുക്കളും വർദ്ധിപ്പിക്കും.
കൃത്രിമ മധുരവും ഗ്യാസും അടങ്ങിയ പാനീയങ്ങൾ ദാഹം മാറ്റില്ലെന്ന് മാത്രമല്ല, ശരീരത്തിലെ ജലാംശം കുറയ്ക്കാനും അനാവശ്യ കലോറി വർദ്ധിപ്പിക്കാനും കാരണമാകും.
റെഡ് മീറ്റും സംസ്കരിച്ച മാംസവും ദഹിക്കാൻ കൂടുതൽ ഊർജ്ജം ആവശ്യമാണ്, ഇത് ശരീരതാപം ഉയർത്താനും ക്ഷീണം വർദ്ധിപ്പിക്കാനും ഇടയാക്കും.
ഉപ്പ് ധാരാളം അടങ്ങിയ ചിപ്സുകളും മറ്റും കഴിക്കുന്നത് കോശങ്ങളിലെ ജലാംശം വലിച്ചെടുക്കുകയും വേഗത്തിൽ ദാഹം അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യും.
തണുപ്പിക്കാൻ ഐസ്ക്രീം കഴിക്കുന്നത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും അതിലെ കൊഴുപ്പും പഞ്ചസാരയും ശരീരത്തെ ഉള്ളിൽ നിന്ന് ചൂടാക്കുകയാണ് ചെയ്യുന്നത്.
വിയർപ്പ് നാറ്റം വില്ലനാണോ? ഇനി കൂളായി നടക്കാം; ഇതാ സിംപിൾ വഴികൾ
ചൂടിനെ തോൽപ്പിക്കാം; വേനലിൽ കൂളാകാൻ ഈ സൂപ്പർ ഫുഡുകൾ ശീലമാക്കൂ
ബോഡി ടാൻ മുതൽ വിയർപ്പ് ഗന്ധം വരെ ഇനി പമ്പകടക്കും; ജെൻ സി എഡിഷൻ
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാം വീട്ടിൽ തന്നെ; എളുപ്പവഴികൾ ഇതാ