മുഖക്കുരുവിനുള്ളിലെ പഴുപ്പും അഴുക്കും വലിച്ചെടുക്കാൻ സഹായിക്കുന്ന ഹൈഡ്രോകൊളോയിഡ് കൊണ്ട് നിർമ്മിച്ച ചെറിയ സ്റ്റിക്കറുകളാണിവ.
മുഖക്കുരുവിന് മുകളിൽ ഈ പാച്ച് ഒട്ടിക്കുന്നതിലൂടെ പുറത്തുനിന്നുള്ള ബാക്ടീരിയകൾ ഉള്ളിലേക്ക് കടക്കുന്നത് തടയാനും അണുബാധ കുറയ്ക്കാനും സാധിക്കും.
മുഖക്കുരുവിൽ നഖം കൊണ്ട് നുള്ളുന്ന ശീലമുള്ളവർക്ക് ഈ പാച്ച് ഒരു കവചമായി പ്രവർത്തിക്കും. ഇത് പാടുകൾ വരാതിരിക്കാൻ സഹായിക്കുന്നു.
രാത്രി കിടക്കുന്നതിന് മുൻപ് കുരുവിന് മുകളിൽ ഇത് ഒട്ടിക്കുകയാണെങ്കിൽ രാവിലെയാകുമ്പോഴേക്കും കുരുവിലെ നീരും പഴുപ്പും പാച്ച് വലിച്ചെടുത്തിട്ടുണ്ടാകും.
മുഖം നന്നായി കഴുകി ഉണക്കിയ ശേഷം കുരുവിന് മുകളിൽ മാത്രം പാച്ച് ഒട്ടിക്കുക. ക്രീമുകളോ ലോഷനുകളോ പുരട്ടുന്നതിന് മുൻപ് വേണം ഇത് ചെയ്യാൻ.
സാലിസിലിക് ആസിഡ് അല്ലെങ്കിൽ ടീ ട്രീ ഓയിൽ അടങ്ങിയ പാച്ചുകൾ കഠിനമായ മുഖക്കുരുവിനെ വേഗത്തിൽ ഉണക്കാൻ സഹായിക്കുന്നു.
അദൃശ്യമായ പാച്ചുകൾ ലഭ്യമായതിനാൽ മേക്കപ്പ് ചെയ്യുന്നതിന് മുൻപ് ഇത് ഒട്ടിച്ചാൽ മുഖക്കുരു മറയ്ക്കാനും ഒപ്പം ചർമ്മത്തിന് സംരക്ഷണം നൽകാനും സാധിക്കും.
മനോഹരമായ ചുണ്ടുകൾക്ക് ഇതൊക്കെ വേണം; ലിപ് കെയറിലെ മസ്റ്റ് ഹാവ് ഐറ്റംസ്
വേനൽക്കാലത്തും ബോഡി ഹെയർ നീക്കം ചെയ്യണോ? അറിയാം ഗുണങ്ങൾ
കൺപീലികൾക്ക് കട്ടിയും നീളവും വേണോ? 7 മസ്കാര ഹാക്കുകൾ ഇതാ
കഴുത്തിലെ കറുപ്പ് നിറം നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ ലളിതമായ വഴികൾ