Malayalam

മുഖം തിളങ്ങാൻ ശരിയായ ഫെയ്‌സ് വാഷ് വേണം; ഇത് എങ്ങനെ തിരഞ്ഞെടുക്കാം?

Malayalam

എണ്ണമയമുള്ള ചർമ്മത്തിന് ഫോം

ചർമ്മത്തിലെ അധിക സെബവും അഴുക്കും നീക്കം ചെയ്യാൻ ഫോമിങ് ഫെയ്‌സ് വാഷുകൾ മികച്ചതാണ്. ഇത് ചർമ്മത്തിന് ഉന്മേഷം നൽകുന്നു.

Image credits: Asianet News
Malayalam

വരണ്ട ചർമ്മത്തിന് ക്രീം

വരണ്ട ചർമ്മമുള്ളവർക്ക് ക്രീം അല്ലെങ്കിൽ ലോഷൻ രൂപത്തിലുള്ള ഫെയ്‌സ് വാഷുകളാണ് നല്ലത്. ഇത് ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.

Image credits: Asianet News
Malayalam

കോമ്പിനേഷൻ ചർമ്മത്തിന് ജെൽ

എണ്ണമയവും വരൾച്ചയും കലർന്ന കോമ്പിനേഷൻ ചർമ്മത്തിന് ജെൽ ബേസ്ഡ് ക്ലെൻസറുകൾ ഗുണകരമാണ്; ഇത് ചർമ്മത്തെ സമതുലിതമായി നിലനിർത്തുന്നു.

Image credits: Asianet News
Malayalam

സെൻസിറ്റീവ് ചർമ്മത്തിന് സുരക്ഷിതം

പെട്ടെന്ന് ചുവന്നു തടിക്കുകയും അസ്വസ്ഥത ഉണ്ടാവുകയും ചെയ്യുന്ന ചർമ്മമുള്ളവർ ഗന്ധവും ആൽക്കഹോളും ഇല്ലാത്ത ഫെയ്‌സ് വാഷ് വേണം ഉപയോഗിക്കാൻ.

Image credits: Asianet News
Malayalam

മുഖക്കുരു ഉള്ളവർക്ക് മരുന്നടങ്ങിയവ

മുഖക്കുരു അലട്ടുന്നവർ സാലിസിലിക് ആസിഡ് അല്ലെങ്കിൽ ബെൻസോയിൽ പെറോക്സൈഡ് അടങ്ങിയ ഫെയ്‌സ് വാഷ് തിരഞ്ഞെടുക്കുന്നത് കുരുക്കൾ കുറയ്ക്കാൻ സഹായിക്കും.

Image credits: Asianet News
Malayalam

പി.എച്ച് നില ശ്രദ്ധിക്കുക

ചർമ്മത്തിന്റെ സ്വാഭാവികമായ പി.എച്ച് നില നിലനിർത്തുന്ന ഫെയ്‌സ് വാഷുകൾ ഉപയോഗിക്കുന്നത് ചർമ്മം ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നു.

Image credits: Asianet News
Malayalam

പരീക്ഷണത്തിന് ചെറിയ പാക്ക്

പുതിയൊരു ഫെയ്‌സ് വാഷ് വാങ്ങുമ്പോൾ ആദ്യം ചെറിയ പാക്ക് വാങ്ങി പരീക്ഷിക്കുക; ചർമ്മത്തിന് അസ്വസ്ഥതയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വലിയ പാക്ക് വാങ്ങുക.

Image credits: Asianet News

മുഖക്കുരു മാറ്റാൻ പിംപിൾ പാച്ച്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മനോഹരമായ ചുണ്ടുകൾക്ക് ഇതൊക്കെ വേണം; ലിപ് കെയറിലെ മസ്റ്റ് ഹാവ് ഐറ്റംസ്

വേനൽക്കാലത്തും ബോഡി ഹെയർ നീക്കം ചെയ്യണോ? അറിയാം ഗുണങ്ങൾ

കൺപീലികൾക്ക് കട്ടിയും നീളവും വേണോ? 7 മസ്കാര ഹാക്കുകൾ ഇതാ