നിങ്ങളുടെ കൈത്തണ്ടയിലെ ഞരമ്പുകളുടെ നിറം നോക്കി ചർമ്മം വാം, കൂൾ അല്ലെങ്കിൽ ന്യൂട്രൽ അണ്ടർടോൺ ആണോ എന്ന് ആദ്യം മനസിലാക്കുക.
Image credits: Asianet News
Malayalam
താടിയെല്ലിൽ പരീക്ഷിക്കുക
ഫൗണ്ടേഷൻ നിറം കൈകളിൽ പരീക്ഷിക്കുന്നതിന് പകരം താടിയെല്ലിനോട് ചേർന്ന ഭാഗത്ത് പുരട്ടി നോക്കുക. ഇതാണ് മുഖത്തിന്റെ നിറവുമായി ഏറ്റവും നന്നായി ചേരുന്നത്.
Image credits: Asianet News
Malayalam
സ്വാഭാവിക വെളിച്ചത്തിൽ പരിശോധിക്കുക
കടകളിലെ കൃത്രിമ വെളിച്ചത്തിൽ ഫൗണ്ടേഷൻ ഷെയ്ഡ് കൃത്യമായി മനസിലാകില്ല. പുരട്ടിയ ശേഷം പുറത്തിറങ്ങി സ്വാഭാവിക വെളിച്ചത്തിൽ നിറം ചർമ്മത്തോട് ചേരുന്നുണ്ടോ എന്ന് നോക്കുക.
Image credits: Asianet News
Malayalam
ചർമ്മത്തിന്റെ സ്വഭാവം നോക്കുക
എണ്ണമയമുള്ള ചർമ്മക്കാർക്ക് മാറ്റെ ഫൗണ്ടേഷനുകളും, വരണ്ട ചർമ്മമുള്ളവർക്ക് ലിക്വിഡ് അല്ലെങ്കിൽ ഹൈഡ്രേറ്റിംഗ് ഫൗണ്ടേഷനുകളുമാണ് ഏറ്റവും അനുയോജ്യം.
Image credits: Asianet News
Malayalam
നിറം മാറുന്നത് ശ്രദ്ധിക്കുക
ചില ഫൗണ്ടേഷനുകൾ പുരട്ടി അല്പസമയം കഴിയുമ്പോൾ വായുസമ്പർക്കം മൂലം നിറം അല്പം കറുത്തു പോകാൻ അല്ലെങ്കിൽ ഇരുണ്ടുപോകുന്ന ഓക്സിഡൈസേഷന് സാധ്യതയുണ്ട്.
Image credits: Asianet News
Malayalam
ആവശ്യമായ കവറേജ് തീരുമാനിക്കുക
സ്വാഭാവികമായ ലുക്കിന് ലൈറ്റ് കവറേജും, പാടുകൾ മറച്ച് കൂടുതൽ മിനുസം വേണമെങ്കിൽ മീഡിയം അല്ലെങ്കിൽ ഫുൾ കവറേജ് ഫൗണ്ടേഷനും തിരഞ്ഞെടുക്കാം.