ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദർബ് അൽ സായിയിൽ 11 ദിവസത്തെ സാംസ്കാരിക വിരുന്നിന് ബുധനാഴ്ച തുടക്കമായി. പാരമ്പര്യവും സാംസ്കാരിക മൂല്യങ്ങളും പ്രതിഫലിക്കുന്ന പരിപാടികൾ സംഘടിപ്പിക്കും.
pravasam Dec 12 2025
Author: Reshma Vijayan Image Credits:Asianet News
Malayalam
ദർബ് അൽ സായി
ഡിസംബർ 20 ന് വരെ നീണ്ടുനിൽക്കുന്ന ഈ ആഘോഷപരിപാടികൾ സാംസ്കാരികവും വിനോദപരവുമായ ഒരു വേറിട്ട അനുഭവമായിരിക്കും സന്ദർശകർക്ക് സമ്മാനിക്കുകയെന്ന് സാംസ്കാരിക മന്ത്രാലയം ഉറപ്പ് നൽകുന്നു.
Image credits: Asianet News
Malayalam
ദർബ് അൽ സായിയിൽ വൈവിധ്യമാർന്ന പരിപാടികൾ
ഉം സലാലിലെ 1.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ദർബ് അൽ സായി വേദിയിലാണ് പരിപാടികൾ. ദർബ് അൽ സായി എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 11 മണി വരെ പൊതുജനങ്ങൾക്കായി തുറക്കും.
Image credits: Asianet News
Malayalam
ദർബ് അൽ സായി
ഫാൽക്കണറി ഹൗസ്, ഹണ്ടിംഗ്ഹൗസ്, സദു ആൻഡ് സ്പിന്നിംഗ് ഹൗസ് തുടങ്ങി പരമ്പരാഗത വീടുകളുടെ പ്രദർശനം, ഒട്ടകസവാരി, നാടോടി ജീവിതത്തിന്‍റെ പ്രായോഗിക അനുഭവങ്ങൾ പരിചയപ്പെടുത്തൽ എന്നിവയുമുണ്ട്.
Image credits: Asianet News
Malayalam
ദർബ് അൽ സായി
ബെഡൂയിൻ ജീവിതം, അൽ മഖ്തർ, അൽ അസ്ബ തുടങ്ങിയ കര, കടൽ പൈതൃക പ്രദർശനങ്ങൾ, കവിത, കടങ്കഥ മത്സരങ്ങൾ തുടങ്ങിയവയും പരിപാടികളിൽ ഉൾപ്പെടുന്നു.
Image credits: Asianet News
Malayalam
ഖത്തർ ദേശീയ ദിനാഘോഷം
അൽ ബിദാ പരിപാടിയിലൂടെ സന്ദർശകർക്കായി ഖത്തറിന്‍റെ കടൽസാംസ്കാരിക പൈതൃകം അവതരിപ്പിക്കും. ഫോട്ടോഗ്രഫി, കലാപ്രദർശനം, വർക്ക്‌ഷോപ്പുകൾ, നാടകരംഗാവതരണങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
Image credits: Getty
Malayalam
ഖത്തർ ദേശീയ ദിനാഘോഷം
എല്ലാ ദിവസവും പ്രധാന വേദിയിൽ സെമിനാറുകളും കവിതാ സന്ധ്യകളും അരങ്ങേറും. കുട്ടികൾക്കായി പ്രത്യേക ഔട്ട്ഡോർ ആക്ടിവിറ്റി മേഖലയുമുണ്ട്.
Image credits: Getty
Malayalam
ഖത്തർ
ഖത്തർ വളണ്ടിയർ സെന്‍ററിലെ മെഡിക്കൽ മീഡിയ സ്പെഷ്യലിസ്റ്റുകൾ, അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട്, പ്രോട്ടോക്കോൾ ടീമുകൾ, ഫീൽഡ്ഓർഗനൈസർമാർ എന്നിവരടക്കം 420 സന്നദ്ധപ്രവർത്തകർ സേവനത്തിനുണ്ട്.