സ്പാനിഷ് സിവിൽ വാർ 1936 ജൂലൈ 17 മുതൽ 1939 ഏപ്രിൽ 1 വരെ നീണ്ടുനിന്നു.
യുദ്ധം റിപ്പബ്ലിക്കൻ സർക്കാറും നാഷണലിസ്റ്റ് സേനയും തമ്മിലായിരുന്നു.
നാഷണലിസ്റ്റ് പക്ഷത്തെ ഫ്രാൻസിസ്കോ ഫ്രാങ്കോ നയിച്ചു. യുദ്ധവിജയത്തിന് ശേഷം അദ്ദേഹം 1975 വരെ സ്പെയിനിലെ ഏകാധിപതിയായി ഭരിച്ചു.
രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക അസമത്വം, സാമൂഹിക സംഘർഷങ്ങൾ, ഇടതുപക്ഷ - വലതുപക്ഷ ആശയസംഘർഷങ്ങൾ എന്നിവയാണ് യുദ്ധത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ.
നാസി ജർമ്മനിയും ഇറ്റലിയിലെ രാജാവും നാഷണലിസ്റ്റുകളെ പിന്തുണച്ചു. അതേസമയം സോവിയേറ്റ് യൂണിയൻ, റിപ്പബ്ലിക്കൻ പക്ഷത്തെ സഹായിച്ചു.
1937 -ൽ ഗ്വോർണിക്ക നഗരത്തിൽ നടന്ന വ്യോമാക്രമണം ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു.
പാബ്ലോ പിക്കാസോ ഈ ആക്രമണത്തെ ആസ്പദമാക്കി 'ഗ്വോർണിക്ക' എന്ന പ്രശസ്ത ചിത്രം വരച്ചു. അത് യുദ്ധവിരുദ്ധതയുടെ ആഗോള പ്രതീകമായി മാറി.
ഏകദേശം 5 ലക്ഷം ആളുകൾ യുദ്ധത്തിലും അതിന്‍റെ പ്രത്യാഘാതങ്ങളിലുമായി കൊല്ലപ്പെട്ടതായി കണക്കാക്കുന്നു.
ഈ യുദ്ധത്തെ പല ചരിത്രകാരന്മാരും രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പുള്ള പരിശീലന യുദ്ധമെന്ന് വിശേഷിപ്പിച്ചു.
1939 -ൽ നാഷണലിസ്റ്റുകൾ വിജയിച്ചു. പിന്നാലെ 1975 -ൽ മരിക്കുന്നത് വരെ ഫ്രാങ്കോയുടെ ഏകാധിപത്യഭരണം.
സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, ഈ രാജ്യം ലാഭിച്ചത് 17 കോടി
ജോലി ചെയ്ത് ജീവിതം തന്നെ മടുത്തുപോയോ? 2 മാസം കൂടുമ്പോൾ യാത്ര പോകാം
രസകരം കുളിയെ കുറിച്ചുള്ള ഈ 9 കാര്യങ്ങള്‍! ഇന്റർനാഷണൽ 'ബാത്ത് ഡേ'!
ഭൂമിയെ കാക്കണ്ടേ? 10 പരിസ്ഥിതി സത്യങ്ങളറിയാം