ബാത്ത് ടബ്ബിൽ കിടക്കുമ്പോഴാണ് പ്രശസ്ത ഗ്രീക്ക് ശാസ്ത്രജ്ഞനായ ആർക്കിമിഡീസ് 'പ്ലവന തത്വ'ത്തിലേക്ക് നയിച്ച കാര്യങ്ങൾ കണ്ടെത്തിയത്. അതിനെ ഓർമ്മിപ്പിക്കുന്നതിനാണ് ജൂൺ 14 ബാത്ത് ഡേ ആയത്.
web-specials-magazine Jun 14 2026
Author: Web Desk Image Credits:Getty
Malayalam
'യുറേക്കാ യുറേക്കാ'
ബാത്ത് ടബ്ബിലെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് കണ്ട് ആവേശഭരിതനായ ആർക്കിമിഡീസ് വസ്ത്രം പോലും ധരിക്കാതെ 'യുറേക്കാ യുറേക്കാ' എന്ന് വിളിച്ചുപറഞ്ഞ് തെരുവിലൂടെ ഓടിയെന്നാണ് ചരിത്രം.
Image credits: Getty
Malayalam
പൊതു കുളിയിടങ്ങൾ
പുരാതന റോമൻ ജനതയ്ക്ക് കുളി എന്നത് കേവലം ശരീരം വൃത്തിയാക്കൽ മാത്രമല്ലായിരുന്നു. ഒത്തുകൂടാനും, സുഹൃത്തുക്കളെ കാണാനുമൊക്കെയുള്ള ഒരു സാമൂഹികഒത്തുചേരൽ കേന്ദ്രമായിരുന്നു പൊതു കുളിയിടങ്ങൾ
Image credits: Getty
Malayalam
റബ്ബർ ഡക്ക്
കുട്ടികളുടെ ബാത്ത് ടബ്ബുകളിലെ സ്ഥിരം സാന്നിധ്യമായ 'റബ്ബർ ഡക്ക്' ആദ്യമായി നിർമ്മിച്ചത് 1800-കളുടെ അവസാനത്തിലാണ്. അന്നവയ്ക്ക് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിയില്ലായിരുന്നു.
Image credits: Getty
Malayalam
റബ്ബര്‍ ഡെക്ക്
ഫ്ലോറന്റൈൻ ഹോഫ്മാൻ എന്ന ഡച്ച് കലാകാരൻ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ റബ്ബർ ഡക്കിന് 54 അടിയിലധികം ഉയരമുണ്ട്!
Image credits: Getty
Malayalam
ക്ലിയോപാട്ര
ലോകസുന്ദരിയായിരുന്ന ഈജിപ്തിലെ ക്ലിയോപാട്ര രാജ്ഞി ചർമ്മത്തിന്റെ ഭംഗി കൂട്ടാൻ കഴുതപ്പാലിലാണ് കുളിച്ചിരുന്നത്!
Image credits: Getty
Malayalam
ചൂടുനീരുറവ
ജപ്പാനിൽ പ്രകൃതിദത്തമായ ചൂടുനീരുറവകളിൽ കുളിക്കുന്നത് ഒരു വലിയ ആചാരമാണ്. ഇതിനെ 'ഓൺസെൻ' എന്ന് വിളിക്കുന്നു. ഇത് ശരീരത്തിനും മനസ്സിനും ഒരേപോലെ ഉന്മേഷം നൽകുന്നു.
Image credits: Getty
Malayalam
ബഹിരാകാശത്ത്
ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലാത്തതിനാൽ വെള്ളം ഒഴുകിപ്പോകില്ല. അതുകൊണ്ട് ബഹിരാകാശ സഞ്ചാരികൾ പ്രത്യേക തരം ലിക്വിഡ് സോപ്പും നനഞ്ഞ തുണികളും ഉപയോഗിച്ചാണ് ശരീരം വൃത്തിയാക്കുന്നത്.
Image credits: Getty
Malayalam
കിടക്കുന്നതിന് 90 മിനിറ്റ് മുൻപ്
രാത്രി കിടക്കുന്നതിന് 90 മിനിറ്റ് മുൻപ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിന്റെ താപനില ക്രമീകരിക്കാനും ആഴത്തിലുള്ള നല്ല ഉറക്കം ലഭിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.