ബ്രേക്കെടുക്കാതെ ജോലി ചെയ്യുന്നവരാണോ നിങ്ങൾ? സമ്മർദ്ദം കുറയ്ക്കാനും മടുപ്പ് മാറ്റാനും വർഷത്തിലൊരിക്കൽ വലിയ യാത്ര പോകുന്നതിന് പകരം ഓരോ 2 മാസം കൂടുമ്പോഴും ചെറിയ ബ്രേക്കുകൾ എടുക്കാം.
web-specials-magazine Jul 11 2026
Author: Web Desk Image Credits:Getty
Malayalam
പൂർണ്ണമായി മാറിനിൽക്കുക
അവധി ദിവസങ്ങളിൽ ഫോൺ കോളുകൾ, ഇമെയിലുകൾ, മറ്റ് ഓഫീസ് ജോലികൾ എന്നിവയിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കണം.
Image credits: Getty
Malayalam
മാനസികാരോഗ്യം മെച്ചപ്പെടുന്നു
കൃത്യമായ ഇടവേളകളിൽ അവധിയെടുക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ജീവിതത്തോടുള്ള മടുപ്പ് മാറാനും സഹായിക്കും.
Image credits: Getty
Malayalam
ശാരീരിക ഗുണങ്ങൾ
വെക്കേഷനുകൾ ശരീരത്തിലെ കോർട്ടിസോൾ അളവ് കുറയ്ക്കുകയും, ഹൃദയാരോഗ്യവും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യും.
Image credits: Getty
Malayalam
'ഫേഡ്-ഔട്ട് ഇഫക്റ്റ്'
വലിയ അവധികൾ കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അതിന്റെ പൊസിറ്റീവ് എനർജി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ നീണ്ട യാത്രകളേക്കാൾ ഫലപ്രദം ചെറിയ യാത്രകളാണ്.
Image credits: Getty
Malayalam
ഉന്മേഷം നിലനിർത്താം
ജോലിയിൽ നിന്ന് പൂർണ്ണമായി മാറിനിന്ന് അവധി ആഘോഷിക്കുന്നവർക്ക് തിരിച്ചെത്തുമ്പോൾ കൂടുതൽ ഊർജ്ജസ്വലതയോടെയും വ്യക്തതയോടെയും ജോലി ചെയ്യാൻ സാധിക്കും.
Image credits: Getty
Malayalam
യാത്രകളിൽ ചെയ്യേണ്ടത്
വ്യായാമം ചെയ്യുക, പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക, ഹോബികളിൽ ഏർപ്പെടുക എന്നിവയും നമ്മെ ഊർജ്ജത്തോടെയിരിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
തടസ്സങ്ങൾ ഒഴിവാക്കുക
അവധി ആഘോഷിക്കുന്ന സമയത്ത് ജോലിസംബന്ധമായ ചെറിയ ഇടപെടലുകൾ ഉണ്ടായാൽ പോലും യാത്രയുടെ ഗുണങ്ങൾ നഷ്ടപ്പെട്ടേക്കാം.
Image credits: Getty
Malayalam
സ്ട്രെസ് തടയാം
കൃത്യമായ ഇടവേളകളിൽ അവധിയെടുക്കുന്നത് വഴി ശരീരത്തിലും മനസ്സിലും തുടർച്ചയായി സമ്മർദ്ദമുണ്ടാകുന്നത് തടയാൻ സാധിക്കും.
Image credits: Getty
Malayalam
ജോലിസ്ഥലങ്ങളിലെ മാറ്റം
ജീവനക്കാരുടെ ആരോഗ്യം നിലനിർത്താൻ ഫ്ലെക്സിബിൾ ലീവ് പോളിസികളും, ജോലി സമയത്തിന് ശേഷമുള്ള വിളികളും മറ്റും ഒഴിവാക്കുന്ന രീതിയും സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കണം.