മലേഷ്യൻ സർക്കാർ ജീവനക്കാരുടെ 'വർക്ക് ഫ്രം ഹോം' പദ്ധതി വഴി പെട്രോൾ സബ്‌സിഡി ഇനത്തിൽ സർക്കാർ ലാഭിച്ചത് 73 ലക്ഷത്തിലധികം റിംഗിറ്റ്. അതായത് ഏകദേശം 17 കോടി രൂപ!
web-specials-magazine Jul 17 2026
Author: Web Desk Image Credits:Getty
Malayalam
ഇന്ധന ഉപയോഗം
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 40 ലക്ഷത്തിലധികം ലിറ്റർ (4,046,448 ലിറ്റർ) ഇന്ധന ഉപയോഗം കുറയ്ക്കാൻ ഈ പദ്ധതിക്ക് സാധിച്ചു.
Image credits: Getty
Malayalam
6,59,000 സർക്കാർ ജീവനക്കാർ
രാജ്യമൊട്ടാകെയുള്ള ഏകദേശം 6,59,000 സർക്കാർ ജീവനക്കാർക്കാണ് വർക്ക് ഫ്രം ഹോം പദ്ധതിയുടെ പ്രയോജനം ലഭിച്ചത്.
Image credits: Getty
Malayalam
ഹൈബ്രിഡ് വർക്കിംഗ് ഡേ
വർക്ക് ഫ്രം ഹോം പദ്ധതിയുടെ വിജയത്തെത്തുടർന്ന് ഓഗസ്റ്റ് 1 മുതൽ സർക്കാർ 'ഹൈബ്രിഡ് വർക്കിംഗ് ഡേ' രീതി നടപ്പിലാക്കും.
Image credits: Getty
Malayalam
ലക്ഷ്യങ്ങൾ
ഇന്ധന സബ്‌സിഡി ചെലവ് കുറയ്ക്കുക, ഒപ്പം ജീവനക്കാരുടെ ഉൽപ്പാദനക്ഷമത നിലനിർത്തുക എന്നിവയാണ് ഇതിന്റെയും ലക്ഷ്യങ്ങൾ.
Image credits: Getty
Malayalam
തൊഴിൽ രീതി
പുതിയ നയപ്രകാരം ആഴ്ചയിൽ 3 ദിവസം ഓഫീസിലും 2 ദിവസം വീട്ടിലിരുന്നോ മറ്റ് സ്ഥലങ്ങളിലിരുന്നോ ജോലി ചെയ്യണം.
Image credits: Getty
Malayalam
നിയന്ത്രണം
വീക്കെൻഡിലെ അവധികൾക്കോ മറ്റ് പൊതുഅവധികൾക്കോ തൊട്ടുമുൻപുള്ള ദിവസങ്ങളിലോ ശേഷമുള്ള ദിവസങ്ങളിലോ ഹൈബ്രിഡ് വർക്കിംഗ് അനുവദിക്കില്ല.
Image credits: Getty
Malayalam
ദുരുപയോഗം തടയൽ
ജീവനക്കാർ ഈ ആനുകൂല്യം ഉപയോഗിച്ച് അവധികൾ നീട്ടിയെടുക്കുന്നത് തടയാനാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Image credits: Getty
Malayalam
അവധി
ശനി, ഞായർ ദിവസങ്ങളിൽ അവധിയുള്ള ഒരു ജീവനക്കാരന് തിങ്കൾ, വെള്ളി ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദമുണ്ടായിരിക്കില്ല.
Image credits: Getty
Malayalam
താൻ ശ്രീ ഷംസുൽ അസ്രി അബുബക്കർ
ഗവൺമെന്റ് ചീഫ് സെക്രട്ടറി താൻ ശ്രീ ഷംസുൽ അസ്രി അബുബക്കർ ആണ് ഈ വിവരങ്ങൾ അറിയിച്ചത്.