ദിവസവും രണ്ടുനേരം വീര്യമില്ലാത്ത ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് സുഷിരങ്ങളിൽ അഴുക്കും അധികമായ എണ്ണമയവും അടിഞ്ഞുകൂടുന്നത് തടയും.
ആഴ്ചയിലൊരിക്കൽ മുഖത്ത് ആവി പിടിക്കുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കാനും അതിനുള്ളിലെ ബ്ലാക്ക് ഹെഡ്സ് എളുപ്പത്തിൽ നീക്കം ചെയ്യാനും സഹായിക്കും.
ചർമ്മത്തിലെ സുഷിരങ്ങൾ ആഴത്തിൽ വൃത്തിയാക്കാൻ സാലിസിലിക് ആസിഡ് അടങ്ങിയ ക്ലെൻസറുകളോ ഫേസ് വാഷുകളോ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്.
മൃതകോശങ്ങൾ നീക്കം ചെയ്യാൻ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം സ്ക്രബ്ബ് ചെയ്യുക, ഇത് ബ്ലാക്ക് ഹെഡ്സ് രൂപപ്പെടുന്നത് തടയാൻ സഹായിക്കും.
ചർമ്മത്തിലെ അമിതമായ എണ്ണമയം വലിച്ചെടുക്കാൻ ആഴ്ചയിലൊരിക്കൽ ചാർക്കോൾ ക്ലേ മാസ്കുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.
തലയിണ ഉറകളിലെ അഴുക്കും എണ്ണമയവും മുഖത്തെ സുഷിരങ്ങൾ അടയാൻ കാരണമാകും. അതിനാൽ തലയിണ ഉറകൾ ഇടയ്ക്കിടെ മാറ്റി ഉപയോഗിക്കുക.
മുഖത്ത് അടിക്കടി കൈകൊണ്ട് തൊടുന്നതും ബ്ലാക്ക് ഹെഡ്സ് അമർത്തി കളയാൻ ശ്രമിക്കുന്നതും അണുബാധയ്ക്കും ചർമ്മത്തിൽ കറുത്ത പാടുകൾ വീഴാനും കാരണമാകും.
വേനൽക്കാലത്ത് ചർമ്മ സംരക്ഷണത്തിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ
അച്ഛനമ്മമാരെ സ്നേഹിക്കാം, കൈപിടിക്കാം, ട്രെൻഡായി 'റീപാരെന്റിംഗ്'
ക്രൂരത തന്നെ, വേണ്ടെങ്കിൽ പറഞ്ഞാൽ പോരേ, പങ്കാളിയെ ഇങ്ങനെ ഉപേക്ഷിക്കണോ?
കയ്യിൽ കാശില്ലേ? ഇല്ലാത്ത ആഡംബരം കാണിക്കണ്ട, ട്രെൻഡായി ലൗഡ് ബജറ്റിംഗ്