കസിൻസും മറ്റ് അടുത്ത ബന്ധുക്കളും തമ്മിലുള്ള വിവാഹം നിരോധിച്ചുകൊണ്ടുള്ള പുതിയ നിയമം പാസാക്കി സ്വീഡൻ പാർലമെന്റ്.
web-specials-magazine Jun 01 2026
Author: Web Desk Image Credits:Getty
Malayalam
ജൂലൈ 1 മുതൽ
ഈ നിയമപരിഷ്കാരം 2026 ജൂലൈ 1 മുതൽ സ്വീഡനിൽ പ്രാബല്യത്തിൽ വരും.
Image credits: Getty
Malayalam
വിദേശത്തെ വിവാഹങ്ങൾ
ഇനി മുതൽ വിദേശത്തു വെച്ച് നടക്കുന്ന ഇത്തരം വിവാഹങ്ങൾക്ക് സ്വീഡനിൽ പൊതുവെ നിയമസാധുത ഉണ്ടായിരിക്കുന്നതല്ല.
Image credits: Getty
Malayalam
നിയമത്തിന്റെ ലക്ഷ്യം
നിർബന്ധിത വിവാഹങ്ങൾ, കുടുംബങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങൾ, ദുരഭിമാനക്കൊലകൾ എന്നിവ തടയുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ശേഷമാണ് സർക്കാർ ഈ നിയമം കൊണ്ടുവന്നത്.
Image credits: Getty
Malayalam
പിന്തുണച്ച കക്ഷി
കുടിയേറ്റ വിരുദ്ധ നിലപാടുകളുള്ള 'സ്വീഡൻ ഡെമോക്രാറ്റ്സ്' പാർട്ടി ഈ നിയമനിർമാണത്തെ പിന്തുണച്ചു.
Image credits: Getty
Malayalam
വിലക്കുള്ള മറ്റ് ബന്ധങ്ങൾ
കസിൻസ് തമ്മിലുള്ള വിവാഹത്തിന് പുറമെ, ദത്തെടുക്കലിലൂടെയും മറ്റും ഉണ്ടാകുന്ന ചില അടുത്ത കുടുംബബന്ധങ്ങൾക്കിടയിലെ വിവാഹങ്ങളും ഈ നിയമം വഴി നിരോധിച്ചിട്ടുണ്ട്.
Image credits: Getty
Malayalam
മറ്റ് യൂറോപ്യൻ രാജ്യങ്ങൾ
കസിൻസ് തമ്മിലുള്ള വിവാഹം നിരോധിക്കുന്ന നോർവേ ഉൾപ്പെടെയുള്ള ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇപ്പോൾ സ്വീഡനും എത്തിയിരിക്കുന്നത്.
Image credits: Getty
Malayalam
പഴയ വിവാഹങ്ങളുടെ സാധുത
നിലവിലുള്ള വിവാഹങ്ങളെ ബാധിക്കാത്ത രീതിയിൽ ഭാവിയിൽ നടക്കുന്ന വിവാഹങ്ങൾക്ക് മാത്രം ഈ നിയമം ബാധകമാക്കാനാണ് തീരുമാനം.