വടക്കന്‍ കേരളത്തില്‍ ഓണത്തപ്പനെന്നും ഓണപ്പൊട്ടനെന്നും അറിയപ്പെടുന്ന തെയ്യവും ഓണക്കാലത്ത് കെട്ടിയാടുന്നു.
എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രത്തിലെ മൂർത്തിയാണ് തൃക്കാക്കരയപ്പന്‍.
മദ്ധ്യകേരളത്തില്‍ ഓണത്തപ്പനെന്ന് അറിയപ്പെടുന്നത് തൃക്കാക്കരയപ്പനാണ്.
വിഷ്ണുവിന്‍റെ അവതാരമായ വാമനനാണ് തൃക്കാക്കരയിലെ പ്രധാന പ്രതിഷ്ഠ.
ഓണക്കാലത്ത് മദ്ധ്യകേരളത്തില്‍ പൂക്കളമിടുമ്പോൾ അതിന്‍റെ അടുത്തായോ ഒത്തനടുക്കോ വാമനരൂപത്തെ പ്രതിഷ്ഠിക്കുന്നു.
ഇതിനാല്‍ ഈ രൂപത്തിന് ഓണത്തപ്പനെന്ന് വിളിക്കപ്പെടുന്നു. പിരമിഡിന്‍റെ മിനിയേച്ചർ രൂപമാണ് ഓണത്തപ്പന്.
മണ്ണിലും മരത്തിലുമാണ് ഇത്തരം ഓണത്തപ്പന്മാരെ നിർമ്മിക്കുന്നത്. ഇത്തരം രൂപങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിച്ച ശേഷമാകും പൂക്കളങ്ങളുടെ അടുത്ത് വയ്ക്കുന്നത്.
അതേസമയം ഓണനാളുകളില്‍ വീടിന് മുന്നില്‍ പൂക്കളങ്ങളൊരുക്കുന്നത് മഹാബലിയെ സ്വീരിക്കാനാണെന്ന് വിശ്വാസം.
അദ്ദേഹത്തിന്‍റെ ഭരണകാലത്തെ സമ്പൽസമൃദ്ധിയെ പ്രതീനിധീകരിക്കുന്നതാണ് പൂക്കളങ്ങൾ.
കുഞ്ഞന്മാരിൽ കുഞ്ഞന്മാർ; ഭൂമിയിലെ ഏറ്റവും ചെറിയ 5 ജീവികൾ
അത് കൊള്ളാമല്ലോ; നിന്നുകൊണ്ട് ഉറങ്ങുന്ന ഏഴു ജീവികൾ
വെറുതെ ഇരിക്കലത്ര ഈസിയല്ല, നല്ല പാടാണ്, ഒരുപാട് ഗുണങ്ങളും
വീണ്ടും വരുന്നോ ഒരു 'ട്രൂ ലവ്' കാലം? ട്രെൻഡിംഗാണ് 'സിമ്മർഡേറ്റിംഗ്'