ഒരിക്കൽ പോലും നേരിൽ കാണാത്ത സെലിബ്രിറ്റികളോട് നിങ്ങൾക്ക് അടുപ്പം തോന്നാറുണ്ടോ? വെറും അടുപ്പമല്ല, അവർക്ക് നമ്മളെയും നമുക്ക് അവരെയും അടുത്തറിയാമെന്ന മട്ടിലുള്ള ആഴത്തിലുള്ള അടുപ്പം.
web-specials-magazine Nov 19 2025
Author: Web Desk Image Credits:Getty
Malayalam
പാരാസോഷ്യൽ
അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതിനെയാണ് 'പാരാസോഷ്യൽ' (Parasocial) എന്ന് പറയുന്നത്.
Image credits: Getty
Malayalam
വേര്‍ഡ് ഓഫ് ദ ഇയര്‍
അതേ, കാംബ്രിഡ്ജ് ഡിക്ഷ്ണറി 2025 -ലെ വാക്കായി തിരഞ്ഞെടുത്തിരിക്കുന്നത് 'പാരാസോഷ്യൽ' എന്ന വാക്കിനെയാണ്.
Image credits: Getty
Malayalam
ട്രെൻഡ്
ഈ വാക്കും ഈ പെരുമാറ്റവും ഇപ്പോൾ ട്രെൻഡായിക്കൊണ്ടിരിക്കുകയാണ് എന്ന് അർത്ഥം.
Image credits: Getty
Malayalam
എഐ ചാറ്റ്ബോട്ടുകളോടും
സെലിബ്രിറ്റികൾ, ഇൻഫ്ലുവൻസർമാർ, എഐ ചാറ്റ്ബോട്ടുകൾ എന്നിവയോടെല്ലാം തോന്നുന്ന അടുപ്പത്തെ ഈ കാറ്റഗറിയിൽ പെടുത്താം.
Image credits: Getty
Malayalam
അസാധാരണബന്ധം
ഒരാൾക്ക് അയാൾക്കും അയാൾക്കറിയാത്ത ഒരു പ്രശസ്തവ്യക്തിക്കുമിടയിൽ തോന്നുന്ന ബന്ധത്തെയാണ് 'പാരാസോഷ്യൽ' എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.
Image credits: Getty
Malayalam
പുതിയ കാര്യമല്ല
എന്നാൽ, ഇതൊരു പുതിയ കാര്യമല്ല. 1956 -ൽ ചിക്കാഗോ സർവകലാശാലയിലെ രണ്ട് സാമൂഹ്യശാസ്ത്രജ്ഞർ ഇതുപോലെ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു.
Image credits: Getty
Malayalam
പാരാസോഷ്യൽ ബന്ധങ്ങൾ
ടെലിവിഷൻ പ്രേക്ഷകർക്ക് ടെലിവിഷനിൽ കാണുന്ന വ്യക്തികളുമായി 'പാരാസോഷ്യൽ ബന്ധങ്ങൾ' വളർന്നുവരുന്നതായി ഇവരുടെ ശ്രദ്ധയിൽ പെട്ടു.
Image credits: Getty
Malayalam
ടിവി താരങ്ങളോടും
അന്നുമുതൽ ഈ പദവും നിലവിലുണ്ട്. അടുത്ത സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ പോലെയാണ് അവർ ടിവി താരങ്ങളെയും കണ്ടത്.
Image credits: Getty
Malayalam
പാരാസോഷ്യൽ ബിഹേവിയർ
ഇപ്പോൾ, ആളുകൾ ഇതുപോലെ എഐ ചാറ്റ്ബോട്ടുകളുമായി സംസാരിക്കുകയും അടുപ്പമുണ്ടാക്കുകയും ചെയ്യാറുണ്ട്. അതും 'പാരാസോഷ്യൽ ബിഹേവിയർ' ആണത്രെ.