മുലയൂട്ടുന്ന അമ്മമാര്‍ ഡയറ്റ് ചെയ്യരുത്

By Web TeamFirst Published Nov 8, 2018, 11:50 PM IST
Highlights

മുലയൂട്ടുന്ന അമ്മമാര്‍ ഒരിക്കലും ഡയറ്റ് ചെയ്യാന്‍ പാടില്ല. ഡയറ്റ് ചെയ്താല്‍ കുഞ്ഞിനാണ് ഏറ്റവും കൂടുതല്‍ ദോഷം. ഡയറ്റ് ചെയ്യുന്നതിലൂടെ കുഞ്ഞിനുള്ള മുലപ്പാല്‍ കുറയുകയാണ് ചെയ്യുന്നത്. 

പ്രസവശേഷമുള്ള തടി പല സ്ത്രീകൾക്കും വലിയ പ്രശ്നമാണ്. പ്രസവം കഴിഞ്ഞാൽ കുഞ്ഞിനൊടൊപ്പമായിരിക്കും കൂടുതല്‍ സമയവും സ്ത്രീകള്‍ സമയം ചെലവിടുന്നത്. ഈ സമയങ്ങളിൽ വ്യായാമം ചെയ്യാനോ ഡയറ്റ് ചെയ്യാനോ സമയം കിട്ടില്ല. അത് പോലെ ഉറക്കവും കുറവായിരിക്കും. 

 മുലയൂട്ടുന്ന അമ്മമാര്‍ ഒരിക്കലും ഡയറ്റ് ചെയ്യാന്‍ പാടില്ല. ഡയറ്റ് ചെയ്താല്‍ കുഞ്ഞിനാണ് ഏറ്റവും കൂടുതല്‍ ദോഷം. ഡയറ്റ് ചെയ്യുന്നതിലൂടെ കുഞ്ഞിനുള്ള മുലപ്പാല്‍ കുറയുകയാണ് ചെയ്യുന്നത്. അമ്മയായി കഴിഞ്ഞാല്‍ ആദ്യത്തെ ആറ് മാസം പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക. മധുരമുള്ള ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നത് നല്ലതാണ്. അമ്മയായി കഴിഞ്ഞാല്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതലും കഴിച്ചിരിക്കണം. 

ഇലക്കറികള്‍ കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കണം. ബദാം, അണ്ടിപ്പരിപ്പ്, പിസ്ത എന്നവിയും ദിവസവും ഒരോന്ന് വച്ച് കഴിക്കാം.ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുന്നത് അമ്മമാരുടെ ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമാണ്. ക്യത്യമായ ഉറക്കം അത്യാവശ്യമാണ്. മധുര പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ കഴിക്കാൻ പാടില്ല. രാവിലെയും വെെകിട്ടും ക്യത്യമായി വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണം. 

click me!