കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Web TeamFirst Published Nov 4, 2018, 7:33 PM IST
Highlights

കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഉച്ചയോടു കൂടി ചെറുചൂടുവെള്ളത്തിൽ വേണം നവജാത ശിശുക്കളെ കുളിപ്പിക്കാൻ. മാസം തികഞ്ഞ കുഞ്ഞുങ്ങളെ എണ്ണ തേച്ച് മസാജ് ചെയ്ത് 10–15 മിനിറ്റ് കിടത്തുന്നതു കൊണ്ടു കുഴപ്പമില്ല. 

കുഞ്ഞിനെ എങ്ങനെയാണ് കുളിപ്പിക്കേണ്ടതെന്ന് ഇന്ന് മിക്ക അമ്മമാർക്കും അറിയില്ല.  കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഉച്ചയോടു കൂടി ചെറുചൂടുവെള്ളത്തിൽ വേണം നവജാത ശിശുക്കളെ കുളിപ്പിക്കാൻ. മാസം തികഞ്ഞ കുഞ്ഞുങ്ങളെ എണ്ണ തേച്ച് മസാജ് ചെയ്ത് 10–15 മിനിറ്റ് കിടത്തുന്നതു കൊണ്ടു കുഴപ്പമില്ല. 

കുഞ്ഞിനെ തണുപ്പടിപ്പിക്കരുത്. വേഗം കുളിപ്പിച്ചു തോർത്തി ഉടുപ്പുകൾ ധരിപ്പിക്കുക.  തലയും കൂടി മൂടിവച്ചാൽ നല്ലത്. തണുപ്പുകാലത്ത് മൃദുവായ തുണി ചെറു ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് തുടച്ചു വൃത്തിയാക്കാം. തലയിൽ വെള്ളമൊഴിക്കുമ്പോൾ കുഞ്ഞിനെ കമഴ്ത്തിപ്പിടിക്കുക. കൈക്കുമ്പിളിൽ വെള്ളമെടുത്ത് കുറച്ചായി വേണം  തല കഴുകാൻ.

 കുളി കഴിഞ്ഞു തോർത്തുമ്പോൾ തല നല്ലവണ്ണം തോർത്തണം. ക്രീമോ  പൗഡറോ ഇടുന്നതിനു കുഴപ്പമില്ല. പെൺകുട്ടികളുടെ ജനനേന്ദ്രിയ ഭാഗത്ത് പൗഡർ കുടഞ്ഞിടരുത്. പൊക്കിൾ തണ്ടിലോ പൊക്കിൾ തണ്ട് പൊഴിഞ്ഞതിനു ശേഷം പൊക്കിളിലോ വെള്ളമോ സോപ്പോ വീഴുന്നതു കൊണ്ടു കുഴപ്പമില്ല. 

click me!