നാരങ്ങയുടെ തൊലി കമ്പോസ്റ്റ് നിര്‍മിക്കാന്‍ ഉപയോഗിക്കാം

By Web TeamFirst Published Jan 8, 2021, 3:37 PM IST
Highlights

നാരങ്ങാത്തൊലി കമ്പോസ്റ്റ് പാത്രത്തിലിട്ടാല്‍ ഉപദ്രവകാരികളായ കീടങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ആസ്വാദ്യകരമല്ലാത്ത കടുത്ത ഗന്ധം പല ജീവികളെയും അകറ്റി നിര്‍ത്തും. ചീഞ്ഞളിഞ്ഞ വസ്തുക്കള്‍ ഭക്ഷിക്കുന്ന മൃഗങ്ങളും കീടങ്ങളുമെല്ലാം മാറിപ്പോകും.
 

ഓറഞ്ചിന്റെയും ചെറുനാരങ്ങയുടെയും തൊലി കമ്പോസ്റ്റ് നിര്‍മിക്കാന്‍ ഉപയോഗിക്കാമോ? ഉപകാരികളായ പുഴുക്കളെ നശിപ്പിച്ചുകളയുമെന്ന ഭയമുള്ളതുകൊണ്ട് പലരും കമ്പോസ്റ്റ് കുഴിയില്‍ നാരങ്ങത്തോടുകള്‍ നിക്ഷേപിക്കാറില്ല. എന്നാല്‍, ഇനിമുതല്‍ ഉപയോഗശേഷമുള്ള തൊലി വലിച്ചെറിഞ്ഞുകളയാതെ ശരിയായ രീതിയില്‍ കമ്പോസ്റ്റ് കൂമ്പാരത്തില്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

നാരങ്ങുടെ തൊലി വളരെ ചെറിയ കഷണങ്ങളാക്കിയാല്‍ വിഘടന പ്രക്രിയ വളരെ പെട്ടെന്ന് നടക്കും. നാരങ്ങയിലടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ പലതും ജൈവകീടനാശിനിയായി പ്രയോജനപ്പെടുത്താറുണ്ട്. അതുകൊണ്ടുതന്നെ തൊലിയില്‍ അടങ്ങിയിരിക്കുന്ന എണ്ണയ്ക്ക് പെട്ടെന്ന് വിഘടനം സംഭവിച്ച് തയ്യാറാക്കിയ കമ്പോസ്റ്റ് വിളകള്‍ക്ക് നല്‍കുന്നതിന് മുമ്പുതന്നെ ബാഷ്പീകരണം നടക്കുന്നു. നാരങ്ങയുടെ തൊലി കമ്പോസ്റ്റ് ചെയ്താല്‍ ഒരു തരത്തിലും ചെടികളെ ദോഷകരമായി ബാധിക്കുന്നില്ല.

നാരങ്ങാത്തൊലി കമ്പോസ്റ്റ് പാത്രത്തിലിട്ടാല്‍ ഉപദ്രവകാരികളായ കീടങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ആസ്വാദ്യകരമല്ലാത്ത കടുത്ത ഗന്ധം പല ജീവികളെയും അകറ്റി നിര്‍ത്തും. ചീഞ്ഞളിഞ്ഞ വസ്തുക്കള്‍ ഭക്ഷിക്കുന്ന മൃഗങ്ങളും കീടങ്ങളുമെല്ലാം മാറിപ്പോകും.

അതുപോലെ മണ്ണിരക്കമ്പോസ്റ്റ് നിര്‍മിക്കുമ്പോഴും നാരങ്ങയുടെ തൊലി ചേര്‍ക്കാവുന്നതാണ്. മണ്ണിരകള്‍ക്ക് അപകടമുണ്ടാക്കുന്ന രാസപദാര്‍ഥങ്ങളൊന്നും നാരങ്ങാത്തൊലിയില്‍ ഇല്ല. പകുതിയോളം അഴുകിയ നിലയിലല്ലാത്ത തൊലി ഭക്ഷണമാക്കാന്‍ പല പുഴുക്കളും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ പെട്ടെന്ന് വിഘടനം സംഭവിച്ച് കാര്യക്ഷമമായ പ്രവര്‍ത്തനം സംഭവിക്കില്ലെന്നുള്ളതുകൊണ്ട് നാരങ്ങാത്തൊലി സാധാരണ മറ്റുതരത്തിലുള്ള കമ്പോസ്റ്റ് നിര്‍മാണത്തില്‍ പ്രയോജനപ്പെടുത്തുന്നതാണ് നല്ലത്.

ഭക്ഷണപദാര്‍ത്ഥങ്ങളെ കേടാക്കുകയും മൈകോടോക്‌സിന്‍ എന്ന വിഷാംശം ഉത്പാദിപ്പിക്കുകയും ചെയ്യുന്ന പെനിസിലിയം മോള്‍ഡ് കമ്പോസ്റ്റ് കൂമ്പാരത്തില്‍ വളരുന്നത് അപകടമാണ്. ഇത് ഒഴിവാക്കാനായി ചൂടുള്ള അന്തരീക്ഷം നിലനിര്‍ത്തണം. നല്ല രീതിയിലുള്ള കമ്പോസ്റ്റ് നിര്‍മാണപ്രക്രിയയില്‍ ചൂട് നിലനില്‍ക്കും. തണുപ്പും ഈര്‍പ്പവും ഒഴിവാക്കണം. വിപണിയില്‍ ലഭ്യമാകുന്ന നാരങ്ങയുടെ തൊലിയുടെ പുറത്ത് സൂക്ഷ്മജീവികളെ പ്രതിരോധിക്കാനുള്ള മെഴുകു പോലുള്ള പദാര്‍ഥം പുരട്ടാറുണ്ട്.  പെനിസിലിയം മോള്‍ഡ് വരാതിരിക്കാനുള്ള മാര്‍ഗമാണിത്. ഇത് കമ്പോസ്റ്റ് നിര്‍മാണത്തില്‍ ഹാനികരമാകുന്നില്ല.

click me!