അടുക്കളത്തോട്ടത്തിൽ വളരെ എളുപ്പത്തിൽ ആർക്കും കൃഷി ചെയ്യാവുന്ന ഒന്നാണ് കോവൽ. പ്രകൃതിദത്ത ഇൻസുലിൻ എന്നറിയപ്പെടുന്ന കോവയ്ക്കക്ക് നല്ല വിപണി സാധ്യതയുണ്ട്.
agriculture Dec 07 2025
Author: Web Desk Image Credits:Getty
Malayalam
മണ്ണ്
നല്ല നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണിൽ കോവൽ കൃഷി ചെയ്താൽ ദീർഘകാലം ചെടി നിലനിൽക്കും. സൂര്യപ്രകാശം ധാരാളം കിട്ടുന്നിടത്താകണം കൃഷി.
Image credits: Getty
Malayalam
ചകിരിച്ചോറ്, ചാണകപ്പൊടി
മണ്ണിലേക്ക് കുറച്ച് കുമ്മായം ചേർത്ത് ഒരു ദിവസമെങ്കിലും യോജിക്കാനുളള സാവകാശം നൽകുക. ശേഷം ചകിരിച്ചോറ്, ചാണകപ്പൊടി, കരിയിലകൾ എന്നിവ തുല്യ അനുപാതത്തിൽ ചേർത്തുകൊടുക്കുക
Image credits: Getty
Malayalam
മൂന്നോ നാലോ തണ്ടുകൾ
നാലോ അഞ്ചോ മുട്ടുകൾ ഉള്ള ഒരടി നീളമുള്ള തണ്ടുകളാണ് നടേണ്ടത്. ഒരു കുഴിയിൽ മൂന്നോ നാലോ തണ്ടുകൾ നടാം.
Image credits: Getty
Malayalam
പ്രൂൺ ചെയ്യണം
കൂടുതൽ ശിഖരങ്ങൾ ഉണ്ടാകാനായി അഗ്രമുകുളങ്ങൾ ചെറുതായി പ്രൂൺ ചെയ്യണം. കോവൽ തണ്ടുകളുടെ കീഴ്ഭാഗം 'വി' ആകൃതിയിൽ മുറിക്കുന്നത് അവ മണ്ണിൽ ഉറച്ച് നിൽക്കുന്നതിന് സഹായകരമാകും.
Image credits: Getty
Malayalam
വെളളം
നട്ട് ഒരു മാസം കഴിഞ്ഞ് 750 ഗ്രാം യൂറിയയും 50 ഗ്രാം പൊട്ടാഷും നൽകുക. ദിവസവും ആവശ്യത്തിന് വെളളമൊഴിക്കുക.
Image credits: Getty
Malayalam
പന്തൽ
ഇത് പടർന്ന് വളരുന്നതിനാൽ പന്തൽ ഇട്ട് കൊടുക്കേണ്ടത് അത്യാവശ്യമാണ്. രണ്ട് മീറ്റർ ഉയരത്തിൽ പന്തലിട്ട് വള്ളികൾ പടർത്താം.
Image credits: Getty
Malayalam
അധികം മൂക്കരുത്
തൈകൾ നട്ട കുഴികളിൽ മറ്റ് കളകൾ വളരാൻ അനുവദിക്കരുത്. കോവയ്ക്ക അധികം മൂക്കുന്നതിന് മുമ്പ് വിളവെടുക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ സ്വാദിന് മാറ്റം വരും.