'വെറൈറ്റി ഫാർമർ', യുവ ക​ർ​ഷ​ക​ൻ എ​സ്. ​പി സു​ജി​ത്തി​ന് സം​സ്ഥാ​ന യു​വ​ജ​നക​മ്മീ​ഷ​ൻ യൂ​ത്ത് ഐ​ക്ക​ൺ അ​വാ​ർ​ഡ്

By Web TeamFirst Published Mar 31, 2023, 3:17 PM IST
Highlights

ക​ഞ്ഞി​ക്കു​ഴി, ചേ​ർ​ത്ത​ല തെ​ക്ക്, മു​ഹ​മ്മ ത​ണ്ണീ​ർ​മു​ക്കം, ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 20 ഏ​ക്ക​റി​ലാ​ണ് പ​ച്ചക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്. ദി​വ​സ​വും വി​ള​വെ​ടു​പ്പ്​ ല​ക്ഷ്യ​മാ​ക്കി​യുള്ളതാണ് സുജിത്തിന്റെ കൃഷിരീതി. ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷ​മാ​ണ് കൃഷിയിലേയ്ക്ക് തി​രി​ഞ്ഞ​ത്.

മാ​രാ​രി​ക്കു​ളം: കഞ്ഞിക്കുഴിയിലെ യുവ ക​ർ​ഷ​ക​ൻ എ​സ്. ​പി സു​ജി​ത്തി​ന് സം​സ്ഥാ​ന യു​വ​ജ​ന കമ്മീ​ഷ​ൻ യൂ​ത്ത് ഐ​ക്കൺ അ​വാ​ർ​ഡ്. ​കാ​ർ​ഷി​ക​രം​ഗ​ത്ത് നൂ​ത​ന പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ വി​ജ​യം ക​ണ്ട​തി​നാ​ണ്​ അ​വാ​ർ​ഡ്. ര​ണ്ട​ര ഏ​ക്ക​റി​ല്‍ ക​ഞ്ഞി​ക്കു​ഴി​യി​ലെ കാ​രി​ക്കു​ഴി പാ​ട​ത്തി​ൽ സൂ​ര്യ​കാ​ന്തി പാ​ടം സ​ജ്ജ​മാ​ക്കി​യ​തോ​ടെ​യാ​ണ് ക​ഞ്ഞി​ക്കു​ഴി നി​ക​ർ​ത്തി​ൽ വീട്ടില്‍ സുജിത്ത് ശ്ര​ദ്ധ നേ​ടു​ന്ന​ത്. 'വെറൈറ്റി ഫാർമർ' എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്ന സുജിത്തിന് ഫോളോവേഴ്സ് അനവധിയാണ്. 

കൃ​ഷി​യി​ൽ സു​ജി​ത്ത് ഏ​റ്റെ​ടു​ത്ത്​ ന​ട​പ്പാ​ക്കു​ന്ന വ്യ​ത്യ​സ്ത പ​ദ്ധ​തി​ക​ളാ​ണ് യൂത്ത് ഐക്കൺ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ത​ണ്ണീ​ർ​മു​ക്ക​ത്ത് കാ​യ​ലി​ൽ പോ​ള​പ്പാ​യ​ലി​ന് പു​റ​ത്ത് ഒ​ഴു​കു​ന്ന പൂ​ന്തോ​ട്ടം ഒ​രു​ക്കി​യ​ത് ടൂ​റി​സം മേ​ഖ​ല​യി​ലെ വ്യ​ത്യ​സ്ത കാ​ഴ്ച​ക്ക് വ​ഴി​യൊ​രു​ക്കി. 2022 -ൽ ​സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്റെ സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ യു​വ​പ്ര​തി​ഭ പു​ര​സ്കാ​രം, 2014 -ൽ ​സം​സ്ഥാ​ന​ത്തെ മി​ക​ച്ച യു​വ​ക​ർ​ഷ​ക​നു​ള്ള പു​ര​സ്കാ​രം എന്നിവയും നേ​ടി​യി​ട്ടു​ണ്ട്. 

ക​ഞ്ഞി​ക്കു​ഴി, ചേ​ർ​ത്ത​ല തെ​ക്ക്, മു​ഹ​മ്മ ത​ണ്ണീ​ർ​മു​ക്കം, ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 20 ഏ​ക്ക​റി​ലാ​ണ് പ​ച്ചക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്. ദി​വ​സ​വും വി​ള​വെ​ടു​പ്പ്​ ല​ക്ഷ്യ​മാ​ക്കി​യുള്ളതാണ് സുജിത്തിന്റെ കൃഷിരീതി. ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷ​മാ​ണ് കൃഷിയിലേയ്ക്ക് തി​രി​ഞ്ഞ​ത്. ത​ണ്ണി​മ​ത്ത​നും പൊ​ട്ടു​വെ​ള്ള​രി​യും കു​ക്കു​മ്പ​റും തു​ട​ങ്ങി എ​ല്ലാം കൃ​ഷി​യി​ലും നൂ​റു​മേ​നി​യാ​ണ് വി​ള​വ്. 

വി​ള​ക​ൾ​ക്ക് ആ​ദ്യ​മാ​യി ബാ​ർ​കോ​ഡ് സം​വി​ധാ​നം ത​യാ​റാ​ക്കി ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഒ​ട്ടി​ച്ച് പു​തി​യ വി​പ​ണ​ന ത​ന്ത്ര​വും ചെ​യ്യു​ന്നു​ണ്ട്. ഉ​ള്ളി, കി​ഴ​ങ്ങ് വി​ള​ക​ളി​ലും പ​രീ​ക്ഷ​ണം ന​ട​ത്തി വി​ജ​യി​ച്ചു. വി​ഷു​വി​ന് ക​ണി​വെ​ള്ള​രി വി​ൽ​പ​ന​യാ​ണ് അ​ടു​ത്ത ല​ക്ഷ്യം. വ​ളം ഇ​ട്ട് ത​ടം ഒ​രു​ക്കി തു​ള്ളി ന​ന​യ്ക്കാ​യി പൈ​പ്പി​ട്ട് ഷീ​റ്റി​ട്ട് മൂ​ടി​യു​ള്ള കൃ​ത്യ​ത കൃ​ഷി രീ​തി​യാ​ണ് കൂ​ടു​ത​ലും അ​വ​ലം​ബി​ക്കു​ന്ന​ത്. 

ഇ​സ്രാ​യേ​ലി​ൽ കൃ​ഷി പ​ഠ​ന​ത്തി​നാ​യി പോ​യവരി​ൽ സു​ജി​ത്തും ഉ​ണ്ടാ​യി​രു​ന്നു. മാ​താ​വ് ലീ​ലാ​മ​ണി​യും ഭാ​ര്യ അ​ഞ്ജു​വും മ​ക​ൾ കാ​ർ​ത്തി​ക​യു​മ​ട​ങ്ങു​ന്ന കു​ടും​ബം പി​ന്തു​ണ​യു​മാ​യി സു​ജി​ത്തി​നൊ​പ്പ​മു​ണ്ട്.

click me!