യുഎസ്സിലെ സ്വപ്നതുല്യമായ ജീവിതമുപേക്ഷിച്ച് നാട്ടിലേക്ക്, ക്ഷീരകർഷകനായി സമ്പാദിക്കുന്നത് കോടികൾ...

By Web TeamFirst Published Jul 11, 2021, 9:25 AM IST
Highlights

2012 -ല്‍ ഇരുപത് പശുക്കളുമായിട്ടാണ് കിഷോര്‍ തുടങ്ങിയത്. ഒരുകോടി ആയിരുന്നു മുതല്‍ മുടക്ക്. സിദ്ദ് ഫാമെന്ന അത് ഓരോ വീടുകളിലും ഫ്രെഷ് പാലെത്തിച്ചു. ഈ ജോലിയില്‍ നിന്നും കിഷോര്‍ പഠിച്ച പാഠം യഥാര്‍ത്ഥ പശുവിനെ കണ്ടെത്തുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത് എന്നാണ്. 

കിഷോര്‍ ഇന്ദുകുരിക്ക് യുഎസ്സില്‍ സ്വപ്നതുല്യമായ ഒരു ജീവിതമായിരുന്നു. എന്നാല്‍, അവിടെനിന്നും ആ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയ കിഷോര്‍ ഒരു ഡയറിഫാം ആരംഭിച്ചു. 44 കോടിക്കടുത്ത് തുകയാണ് അതില്‍ നിന്നും കിഷോറിന് വരുമാനം ലഭിക്കുന്നത്. 

ഐഐടി ഖരഗ്പൂരിലെ പൂര്‍വവിദ്യാര്‍ത്ഥിയായിരുന്നു കിഷോര്‍. പിന്നീട് പോളിമര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗില്‍ മലാച്യുസെറ്റ്സ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും പിഎച്ച്ഡിയും. ഖരഗ്പൂരില്‍ പ്രവേശനം ലഭിച്ചത് കിഷോറിനും കുടുംബത്തിനും ഉത്സവമായിരുന്നു. രാവും പകലും അവന്‍ പഠിക്കുമ്പോള്‍ അമ്മ കൂട്ടിരുന്നു. ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നും വരുന്ന കിഷോറിന്‍റെ വിജയത്തിന് പിന്നില്‍ കഠിനാധ്വാനവും വിദ്യാഭ്യാസവും തന്നെയാണ്. 2000 ആഗസ്തിലാണ് കിഷോര്‍ യുഎസ്സിലേക്ക് പോകുന്നത്. അവിടെനിന്നും സൌത്ത് കൊറിയ, കാനഡ, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാം സഞ്ചരിക്കാനായി. എന്നാല്‍, ഇന്ത്യയിലെത്തുമ്പോഴെല്ലാം അദ്ദേഹം അറിയാതെ കൃഷിയിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരുന്നു. 

അങ്ങനെ 2012 -ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് തിരികെ വരാനും ഒരു അഗ്രിക്കള്‍ച്ചറിസ്റ്റ് ആവാനും തീരുമാനിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു കിഷോറിന്‍റെ പിതാവ്. എങ്കിലും കൃഷിയും ചെയ്യുന്നുണ്ടായിരുന്നു. മുത്തച്ഛനും ചെറിയൊരു കര്‍ഷകനായിരുന്നു. എന്നാല്‍, കിഷോറിന് കൃഷിയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്നിട്ടും കിഷോര്‍ കൃഷിയിലേക്ക് തന്നെ സധൈര്യം ഇറങ്ങി. സ്വന്തം പാടത്ത് ഇരിക്കുകയും അവിടെ നാം നട്ട ഓരോന്നും പൂക്കുന്നതും കാണുമ്പോള്‍ കിട്ടുന്ന സന്തോഷത്തിന് അതിരുകളില്ല എന്നാണ് കിഷോറിന്‍റെ പക്ഷം. 

കിഷോർ കർണാടകയില്‍ കരാർ കൃഷിയിലൂടെയാണ് ആരംഭിച്ചെങ്കിലും വേഗത്തിൽ വഴികൾ മാറ്റി. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള കർഷകരിൽ നിന്ന് ക്ഷീരകൃഷിയെക്കുറിച്ച് അറിഞ്ഞപ്പോഴാണ് അത്. “പ്രദേശത്തെ കൃഷിക്കാർക്കെല്ലാം 5 മുതൽ 7 വരെ പശുക്കൾ ഉണ്ടായിരുന്നു, ക്ഷീരകർഷനത്തിൽ ഒരു സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി” അദ്ദേഹം പറയുന്നു. 

2012 -ല്‍ ഇരുപത് പശുക്കളുമായിട്ടാണ് കിഷോര്‍ തുടങ്ങിയത്. ഒരുകോടി ആയിരുന്നു മുതല്‍ മുടക്ക്. സിദ്ദ് ഫാമെന്ന അത് ഓരോ വീടുകളിലും ഫ്രെഷ് പാലെത്തിച്ചു. ഈ ജോലിയില്‍ നിന്നും കിഷോര്‍ പഠിച്ച പാഠം യഥാര്‍ത്ഥ പശുവിനെ കണ്ടെത്തുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത് എന്നാണ്. 2104 ആയപ്പോഴേക്കും 60 പശുക്കളായി. 

അതിരാവിലെ രണ്ടരയ്ക്കും മറ്റും ജോലിക്കാര്‍ ഉണരും. പശുവിനെ കറന്ന് പാലെടുത്ത ശേഷം അത് പാക്കറ്റുകളാക്കും. ആറരയൊക്കെ ആവുന്നതോടെ ഓരോ വീടുകളിലും പാലെത്തിക്കും. പിന്നീട് ആളുകള്‍ വൈകുന്നേരം പാലെത്തിക്കാമോ എന്ന് ചോദിച്ചു തുടങ്ങി. അതോടെ എപ്പോഴും ജോലിയായി. 

ഇന്ന്, സിദ്ദ്സ് ഫാമിൽ 70 -ലധികം പശുക്കളും 1,500 ക്ഷീര കർഷകരുമായി കൂട്ടുകെട്ടുകളും ഉണ്ട്, ഇത് പ്രതിദിനം 20,000 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നു, പതിനായിരത്തിലധികം ഉപഭോക്താക്കളിലെത്തിക്കുന്നു. ഇതിന്റെ ഫലമായി വാർഷിക വിറ്റുവരവ് 44 കോടി രൂപയാണ്. സിദ്ദ്സ് ഫാം ഇന്ന് വിജയകരമാണെങ്കിലും, കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തന്നാലാവുന്നതെല്ലാം ചെയ്ത നിമിഷങ്ങൾ കിഷോർ ഓർമ്മിക്കുന്നു. കുട്ടികള്‍ക്ക് കോച്ചിംഗ് നല്‍കുന്നത് മുതല്‍ ഇപ്പോള്‍ താന്‍ ചെയ്യുന്നതടക്കം ഏതെങ്കിലും ബിസിനസ് സ്ഥാപനങ്ങളിലോ കോളേജിലോ പഠിക്കാനാവാത്ത ജീവിതപാഠങ്ങളാണ് എന്നാണ് കിഷോര്‍ പറയുന്നത്. 

click me!