Latest Videos

മിത്തും യാഥാര്‍ത്ഥ്യവും; 'ഡൂഡില്‍ മുനി' പൊളിച്ചടുക്കിയ ഡയറ്റ് മിത്തുകള്‍ !

By Web TeamFirst Published Sep 7, 2023, 10:30 AM IST
Highlights

മിത്തുകളില്‍ പലതും വെറും മിത്തുകളാണെന്നും അവയ്ക്ക് ജീവിത യാഥാര്‍ത്ഥ്യങ്ങളുമായോ ആരോഗ്യ സംരക്ഷണവുമായോ യാതൊരു  ബന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം മിത്തുകളെ പൊളിച്ചെഴുതുകയാണ് 'ഡൂഡില്‍ മുനി' എന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രശസ്തനായ അരോഷ് തേവടത്തില്‍. 
 


ഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. തൊഴിലുകളിലും തൊഴിലിടങ്ങളിലും സംഭവിച്ച മാറ്റങ്ങള്‍ നിത്യജീവിതത്തിലും മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടി. നിശബ്ദമായി നമ്മുടെ ഒക്കെ ജീവിതത്തിലേക്ക് ഇത്തരം മാറ്റങ്ങള്‍ കടന്ന് വന്നപ്പോള്‍ അതിനോടൊപ്പം അതുമായി ബന്ധപ്പെട്ട ചില വിശ്വാസങ്ങളും മിത്തുകളും ഉയര്‍ന്നുവന്നു. കാലാന്തരത്തില്‍ ഇവ ഭക്ഷണക്രമത്തിലെ മിത്തുകളായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. ഇന്നും പലരും ഇത്തരം ഡയറ്റ് മിത്തുകള്‍ യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കുന്നു. മിത്തുകളില്‍ പലതും വെറും മിത്തുകളാണെന്നും അവയ്ക്ക് ജീവിത യാഥാര്‍ത്ഥ്യങ്ങളുമായോ ആരോഗ്യ സംരക്ഷണവുമായോ യാതൊരു  ബന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം മിത്തുകളെ പൊളിച്ചെഴുതുകയാണ് 'ഡൂഡില്‍ മുനി' എന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രശസ്തനായ അരോഷ് തേവടത്തില്‍. 

'സുഹൃത്തും പേഴ്സണൽ ട്രയ്നറും ഫിറ്റ്നസ് ന്യൂട്രീഷൻ സ്പെഷലിസ്റ്റുമായ അ‍ഞ്ജു ഹബീബ്, ഫിറ്റ്നസ് & ഡയറ്റ് മിത്തുകളെ കുറിച്ച് യൂറ്റ്യുബ് ചാനലിൽ ഒരു വീഡിയോ ചെയ്തിരുന്നു. വളരെ രസകരമായ ആ വീഡിയോയില്‍ ബ്രോയിലര്‍ ചിക്കനില്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതിനെ കുറിച്ച് പറയുന്നു. അത് പോലെ തന്നെ പഞ്ചാസാരയേക്കാള്‍ മികച്ചതാണ് തേന്‍ എന്ന് തുടങ്ങിയ മിത്തുകളെല്ലാം ആ വീഡിയോ കാണുന്നത് വരെ ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്നാണ് ഞാനും കരുതിയിരുന്നത്. വീഡിയോ കണ്ട് കഴിഞ്ഞപ്പോഴാണ് ഇത്തരത്തില്‍ സത്യമെന്ന് കരുതിയ പലതും അങ്ങനെയല്ലെന്ന് ബോധ്യമായത്. അങ്ങനെയാണ് ഇത്തരം മിത്തുകളെ പൊളിച്ചടുക്കാനായി എന്ത് കൊണ്ട് എന്‍റെ മാധ്യമമായ ചിത്രങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൂടെന്ന ചിന്തയുണ്ടായത്.  അപ്പോഴുണ്ടായ പ്രതിസന്ധി, ഇത്രയും കാലമായി ആളുകള്‍ വിശ്വസിച്ചിരുന്ന മിത്തുകളെ ഏങ്ങനെ ഫലപ്രദമായി പൊളിച്ചെഴുതാമെന്നതായിരുന്നു. അങ്ങനെയാണ് മലയാള സിനിമയില്‍ തലമുറകളെ ആവേശിച്ച ചില സന്ദര്‍ഭങ്ങളെ ചിത്രങ്ങളായി മാറ്റാമെന്ന് ചിന്തിച്ചത്. അങ്ങനെയാണ് ഇത്തരമൊരു കുത്തിവരയിലേക്ക് എത്തിയത്.' ഫിറ്റ്നസ് മിത്തും ചിത്രങ്ങളും വന്ന വഴി ആരോഷ് അരോഷ് തേവടത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവച്ചു. 

അച്ഛനും മകനും; ' അഛാ.. നമ്മടെ മമ്മൂക്കാക്ക്... ശരിക്കും എത്ര വയസ്സായി ? ' ഓര്‍മ്മചിത്രങ്ങളുമായി ഡൂഡില്‍ മുനി

മകള്‍ ജാന്‍കിയുടെ ഗര്‍ഭസ്ഥ ദിനങ്ങള്‍ വരച്ച് അച്ഛന്‍... ; ഡൂഡില്‍ മുനിയുടെ ഇല്ലസ്ട്രേഷന്‍ കാണാം

അരോഷിന്‍റെ ഡയറ്റ് മിത്തുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധനേടി. ചോറിലെ കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിന് ദേഷമാണെന്നത്. കലോറി കണക്കുകളില്‍ ഭക്ഷണം കഴിച്ചാല്‍ രോഗം വരില്ലെന്ന വിശ്വാസം, വെജിറ്റേറിയനില്‍ ആവശ്യത്തിന് പ്രോട്ടീനില്ലെന്ന വിശ്വാസം, കുടവയര്‍ കുറയ്ക്കാനുള്ള ടിപ്പ്സുകളിലെ വിശ്വാസം, ഷുഗറുമായി ബന്ധപ്പെട്ട മിത്തുകള്‍, ബ്രോയിലര്‍ ചിക്കനുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍, പ്രോട്ടീന്‍ പൗഡറുമായി ബന്ധപ്പെട്ട മിത്തുകള്‍ തുടങ്ങി മലയാളിയുടെ ബോധമണ്ഡലത്തില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ഏഴോളം മിത്തുകളെ അരോഷ്, തന്‍റെ ചിത്രങ്ങളിലൂടെ പൊളിച്ചടുക്കുന്നു. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവയ്ക്കപ്പെട്ട ഈ ചിത്രങ്ങള്‍ ഇതിനകം ഏറെ ശ്രദ്ധനേടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!