Pradosha Vratham : പ്രദോഷ വ്രതം ശിവ പ്രീതിയ്ക്ക് ഉത്തമം

By Dr P B RajeshFirst Published Jun 26, 2022, 11:12 AM IST
Highlights

പ്രദോഷ ദിവസം എണ്ണ തേച്ചു കുളിക്കാൻ പാടില്ല.കൂടാതെ സന്ധ്യ സമയത്ത് കഴിവതും വ്രതം ഉള്ളവർ ശിവ ക്ഷേത്രത്തിൽ പ്രദോഷ പൂജയിലും ദീപാരാധനയിലും മറ്റും പങ്ക് കൊള്ളുക. 

ശിവപ്രീതിയ്ക്ക് വേണ്ടി എടുക്കുന്ന വ്രതങ്ങൾ പലതം ഉണ്ടെങ്കിലും അവയിൽ ഏറെ പ്രധാന പ്പെട്ടതാണ് പ്രദോഷവ്രതം.സന്താന സൗഭാഗ്യം, ദുഃഖ ശമനം,ദാരിദ്ര്യ ശമനം,ആയുരാരോഗ്യം ഉണ്ടാകുവാൻ, ഐശ്വര്യം,കീർത്തി എന്നിവയ്ക്കാണീ വ്രതം അനുഷ്ഠിക്കുന്നത്.ഏറ്റവും ലളിതമായ രീതിയിൽ അനുഷ്ഠിക്കാവുന്ന വ്രതം എന്ന പ്രത്യേകതയും ഇതിനുണ്ട്. 

പ്രദോഷ വ്രതം കൊണ്ട് ദോഷങ്ങളെ ഇല്ലായ്‌മ ചെയ്യുക എന്നതാണ് അർത്ഥമാക്കുന്നത്. ത്രയോദശി തിഥി വരുന്ന ദിവസത്തെയാണ് പ്രദോഷമായി കണക്കാക്കുന്നത്. ഒരു മാസത്തി ൽ പ്രധാനമായും രണ്ട് പ്രദോഷ വ്രതമാണ് ഉണ്ടാകുന്നത്. ഇതിനെ കറുത്ത പക്ഷത്തിലേത് എന്നും വെളുത്ത പക്ഷത്തിലേത് എന്നും പറയുന്നു. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ദശാ കാലവും ജാതകദോഷവും മൂലം ഉണ്ടാകുന്ന ദുരിതങ്ങൾ കുറയുമെന്നാണ് വിശ്വാസം. 

പ്രദോഷ സന്ധ്യയിൽ പരമശിവൻ പാർവതി ദേവിയുടെ സാമീപ്യത്തിൽ നടരാജനായി നൃത്തം ചെയ്യുകയും സകല ദേവീദേവന്മാരും പ്രത്യക്ഷപ്പെടുകയും ചെയ്തു എന്ന വിശ്വാസവും നില നിൽക്കുന്നു.അതുകൊണ്ട് ഈ വ്രതം എടത്താൽ സകല ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും എന്നും പറയപ്പെടുന്നു. 

വാരഫലം; ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ഉമാ മഹേശ്വരന്മാർ ഏറ്റവും സന്തോഷകരമായി ഇരിക്കുന്ന പ്രദോഷ സന്ധ്യയിൽ ശിവ ക്ഷേത്ര ത്തിൽ ദർശനം നടത്തുന്നതും ശിവപുരാണ വും ശിവഭജനവും ഹാലാസ മാഹാത്മ്യ പാരാ യണം ചെയ്യുന്നതും ഉത്തമം ആയിരിക്കും.പഞ്ചാക്ഷരീ മന്ത്രവും ശിവപഞ്ചാക്ഷരി സ്‌തോ ത്രവും ശിവസഹസ്രനാമവും ശിവാഷ്ടകവും ജപിച്ചു കൊണ്ട് പ്രദോഷ ദിനം മുഴുവൻ ശിവ ഭഗവാനെ ഭജിക്കണം.കൂടാതെ പ്രദോഷത്തിന്റെ തലേ ദിവസം ഒരിക്കലൂണ് മാത്രമേ ആകാവൂ.

 പ്രദോഷ ദിനത്തിൽ രാവിലെ കുളിച്ചു ശുദ്ധിയായി വിളക്ക് കൊളുത്തി പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്ര ദർശനം നടത്തുക യും ശിവന് കൂവളമാലയും എണ്ണയും സമർപ്പി ക്കുകയും ജലധാര നടത്തുകയും ചെയ്യണം. പകൽ മുഴുവൻ ഉപവസിക്കുന്നത് തന്നെയാണ് നല്ലത് എങ്കിലും അതിന് സാധിക്കാത്തവർക്ക് ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നേദ്യ ചോർ കഴിക്കാം. പ്രദോഷ ദിവസം എണ്ണ തേച്ചു കുളിക്കാൻ പാടില്ല.കൂടാതെ സന്ധ്യ സമയത്ത് കഴിവതും വ്രതം ഉള്ളവർ ശിവ ക്ഷേത്രത്തിൽ പ്രദോഷ പൂജയിലും ദീപാരാധനയിലും മറ്റും പങ്ക് കൊള്ളുക. 

യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത്...

ഭഗവാന് നിവേദിക്കുന്ന കരിക്കിൻ തീർത്ഥം സേവിച്ചു കൊണ്ടോ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന അവിലോ മലരോ പഴമോ കഴിച്ച് കൊണ്ട് ഉപവാസം അവസാനിപ്പിക്കാം. അത്താഴ പൂജ കഴിഞ്ഞ് ലഭിക്കുന്ന ചോറു കഴിച്ചും ഉപവാസം അവസാനിപ്പിക്കാം.

തയ്യാറാക്കിയത്...

ഡോ. പി ബി രാജേഷ്
Astrologer and Gem Consultant

click me!