Asianet News MalayalamAsianet News Malayalam

Yogini Ekadashi 2022 : യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത്...

ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ പാപങ്ങളിൽ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം. മാത്രമല്ല ആയിരക്കണക്കിന് ബ്രാഹ്മണർക്ക് ഭക്ഷണം നൽകുന്നതിന് തുല്യമാണ് ഇന്നത്തെ വ്രതം. സാധാരണയായി മാസത്തിൽ രണ്ടു തവണ ഏകാദശി വരാറുണ്ട്. അതായത് ഒരു വർഷത്തിൽ ആകെ 24 ഏകാദശികളാണ് ഉള്ളത്. 

Yogini Ekadashi 2022 Know Shubh Muhurat Fast Rituals And Mantras
Author
Trivandrum, First Published Jun 24, 2022, 12:02 PM IST

ആഷാഡ മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് യോഗിനി ഏകാദശി (Yogini Ekadashi) .ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ പാപങ്ങളിൽ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം. മാത്രമല്ല ആയിരക്കണക്കിന് ബ്രാഹ്മണർക്ക് ഭക്ഷണം നൽകുന്നതിന് തുല്യമാണ് ഇന്നത്തെ വ്രതം. സാധാരണയായി മാസത്തിൽ രണ്ടു തവണ ഏകാദശി വരാറുണ്ട്. അതായത് ഒരു വർഷത്തിൽ ആകെ 24 ഏകാദശികളാണ് ഉള്ളത്. 

ഈ ഏകാദശികളിൽ ചില ഏകാദശികളെ വളരെ സവിശേഷമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അത്തരത്തിലുള്ള ഒന്നാണ് യോഗിനി ഏകാദശി. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ പാപങ്ങളിൽ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം. ദശമിനാളിൽ ഒരിക്കലൂണ് ആകാം.ഏകാദശിനാളിൽ പൂർണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം.

യോഗിനി ഏകാദശി ദിനത്തിൽ അതിരാവിലെ കുളിച്ചശേഷം ക്ഷേത്ര ദർശനം നടത്തി വ്രതം ആരംഭിക്കുക. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ഉത്തമം. പൂക്കളും പഴങ്ങളും തുളസി ദളവും സമർപ്പിക്കുക. ഈ ദിവസം മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയേയും ആരാധിക്കുന്നത് സമ്പത്ത് സമൃദ്ധിയ്ക്ക് ഉത്തമമാണ്. 

തയ്യാറാക്കിയത്...

ഡോ. പി ബി രാജേഷ്
Astrologer and Gem Consultant

 

Follow Us:
Download App:
  • android
  • ios