Thrikarthika 2022 : തൃക്കാർത്തികയുടെ പ്രാധാന്യത്തെ കുറിച്ചറിയാം

Published : Nov 29, 2022, 05:13 PM ISTUpdated : Nov 29, 2022, 05:17 PM IST
Thrikarthika 2022 :  തൃക്കാർത്തികയുടെ പ്രാധാന്യത്തെ കുറിച്ചറിയാം

Synopsis

വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ഭഗവതിയുടെ ജന്മനക്ഷത്രമായതിനാലാണ് അന്നേ ദിവസം തൃക്കാർത്തിക മഹോത്സവമായി ആചരിക്കുന്നത്. ദുർഗ്ഗാ ക്ഷേത്രങ്ങളിൽ എല്ലാം തന്നെ അന്ന് വിശേഷമാണ്.  

വൃശ്ചികത്തിലെ കാർത്തികയും പൗർണമിയും ചേർന്നു വരുന്ന ദിവസമാണ് ഈ ആഘോഷം നടത്തുന്നത്. ഇത് ദേവി ആദിപരാശക്തിയുടെയും സുബ്രഹ്മണ്യന്റെയും വിശേഷദിവസമായി കണക്കാക്കപ്പെടുന്നു. സന്ധ്യക്ക്‌ മൺചെരാതുകളിൽ കാർത്തികദീപം തെളിച്ച് പരാശക്തിയെ മനസിൽ വണങ്ങി തൃക്കർത്തിക ആഘോഷിക്കുന്നു. ഈ വർഷം ഡിസംബർ ആറിന് ആണ് തൃക്കാർത്തിക. 

വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ഭഗവതിയുടെ ജന്മനക്ഷത്രമായതിനാലാണ് അന്നേ ദിവസം തൃക്കാർത്തിക മഹോത്സവമായി ആചരിക്കുന്നത്. ദുർഗ്ഗാ ക്ഷേത്രങ്ങളിൽ എല്ലാം തന്നെ അന്ന് വിശേഷമാണ്. കേരളത്തിൽ ആറ്റുകാൽ, ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, കൊരട്ടി മുളവള്ളിക്കാവ് തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിൽ അന്ന് വിശേഷാൽ ചടങ്ങുകൾ നടന്നു കാണാറുണ്ട്.

മനസ്സിലേയും വീട്ടിലേയും സകല ദുരിതങ്ങളും തിന്മകളും ഇത്തരത്തിൽ വിളക്കുകൾ കത്തി ച്ചാൽ ഭഗവതി ഇല്ലാതാക്കും എന്നാണ് വിശ്വാസം.സന്ധ്യാസമയങ്ങളിലാണ് ക്ഷേത്രങ്ങളിലും വീടുകളിലും ഭക്തർ വിളക്ക് തെളിയിക്കുന്നത്. മനസ്സിലെയും വീട്ടിലെയും സകല ദോഷങ്ങളും തിന്മകളും ഇത്തരത്തിൽ വിളക്ക് തെളിയിക്കുന്നതോടെ ദേവി ഇല്ലാതാക്കും എന്നാണ് വിശ്വാസം.അഗ്നിനക്ഷത്രം ആണ് കാർത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹസാഫല്യ ത്തിന്റെയും പ്രതീകം കൂടിയാണ്. തൃക്കാർത്തിക ദിവസം ദേവിയുടെ സാന്നിധ്യം ഭൂമിയിൽ ഉണ്ടാകും എന്നാണ് വിശ്വാസം. 

ഇതിനു പുറമേ, തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക നക്ഷത്രത്തിൽ ആയിരുന്നു എ ന്നും, സുബ്രഹ്മണ്യനെ എടുത്തു വളർത്തിയത് കാർത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാ ദേവിമാരായിരുന്നു എന്നും, ഗോ ലോകത്തിൽ ശ്രീകൃഷ്ണൻ രാധികാദേവിയെ പൂജിച്ച ദിവസമാണെന്നും വിശ്വാസമുണ്ട്. തൃക്കാർത്തിക ദീപം തെളിയിക്കുന്ന വീടുകളിൽ മഹാലക്ഷ്മി വസിക്കും എന്നും ഐതിഹ്യം പറയുന്നു.

തയ്യാറാക്കിയത്: 
ഡോ: പി.ബി. രാജേഷ് 
Astrologer and Gem Consultant.
Mobile number : 9846033337

നിലവിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം