Asianet News MalayalamAsianet News Malayalam

നിലവിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രഭാതത്തിൽ കിഴക്കോട്ടും പ്രദോഷത്തിൽ കിഴക്കും പടിഞ്ഞാറും തിരിയിടേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നാണ് തിരികളുടെ ക്രമം. മംഗളാവസരങ്ങളിൽ അഞ്ചോ, ഏഴോ തിരികൾ തെളിക്കാം. 

the significance of  lighting a lamp
Author
First Published Nov 23, 2022, 12:25 PM IST

വീടുകളിൽ സന്ധ്യാസമയം കത്തിച്ചു വയ്ക്കുന്ന വിളക്കാണ് നിലവിളക്ക്. എണ്ണയൊഴിച്ച് അതിൽ തുണി/നൂല് തിരിയിട്ട് കത്തിക്കുന്ന ഭാഗം ഉയർന്ന്, ഒന്നോ അതിലധികമോ നിലകളോടു കൂടിയ വിളക്കിനെയാണ് നിലവിളക്ക് എന്ന് വിളിക്കുന്നത്. നിലവിളക്ക് കേരളത്തിൽ പണ്ടു മുതലേ പ്രചാരം നേടിയിരുന്നു. ആദ്യ കാലങ്ങളിൽ ഓടിൽ തീർത്തതായിരുന്നു. പിന്നീട് വെള്ളി ഉൾപ്പെടെയുള്ള ലോഹങ്ങളിൽ അത് ഉണ്ടാക്കി തുടങ്ങി. ക്ഷേത്രാരാധനയുടെ അനുഷ്‌ഠാനങ്ങളുടെ ഭാഗമായും ആരാധനയുടെ ഭാഗമായും വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കുന്നു. 

അനുഷ്ഠാനം എന്ന നിലയിൽ നിലവിളക്ക് കൊളുത്തുന്നതിന് പ്രത്യേകനിയമങ്ങളുമുണ്ട്. പുരാതന കാലത്ത് കൽവിളക്കും മണ്ണുകൊണ്ടുള്ള വിളക്കുകളുമാണ് ഉപയോഗിച്ചിരുന്നത്. ലോഹമിശ്രിതമായ ഓടുകൊണ്ട് നിർമിച്ച നിലവിളക്കാണ് പൂജാകർമങ്ങൾക്ക് ഉപയോഗിക്കേണ്ടത്.

എള്ളെണ്ണയാണ് പൊതുവേ കത്തിക്കാനുപയോഗിക്കുന്നത്. നെയ്യും ആകാം. ബ്രാഹ്മമുഹൂർത്തത്തിലും വൈകിട്ട് വിഷ്ണു മുഹൂർത്തമായ ഗോധൂളിമുഹൂർത്തത്തിലുമാണ് നിലവിളക്ക് കത്തിക്കേണ്ടത് എന്നാണ് വിശ്വാസം. വിളക്കിലെ തിരികൾ തെളിക്കുന്നതിനും പ്രത്യേക ചിട്ടകൾ കല്പിക്കപ്പെട്ടിരുന്നു. നിലവിളക്കിന്റെ ചുവട്ടിൽ ബ്രഹ്മാവും, തണ്ട് വിഷ്ണുവും, മുകളിൽ ശിവനും സ്ഥിതി ചെയ്യുന്നു. വിളക്കിലെ പ്രഭ ,പരബ്രഹ്മ ചൈതന്യത്തെ ആണ് സൂചിപ്പിക്കുന്നത്. 

പ്രഭാതത്തിൽ കിഴക്കോട്ടും പ്രദോഷത്തിൽ കിഴക്കും പടിഞ്ഞാറും തിരിയിടേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നാണ് തിരികളുടെ ക്രമം. മംഗളാവസരങ്ങളിൽ അഞ്ചോ,ഏഴോ തിരികൾ തെളിക്കാം. അമർത്യർ,പിതൃക്കൾ, ദേവന്മാർ, ഗന്ധർവന്മാർ, യക്ഷോവരന്മാർ, രാക്ഷസന്മാർ എന്നിവരാണ് ഏഴുനാളങ്ങളുടെ അധിദേവതമാർ. കിഴക്കു വശത്തുനിന്ന് തിരി തെളിച്ച് തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്ന ക്രമത്തിൽ വേണം ദീപ പൂജ ചെയ്യേണ്ടത്. 

തെക്കുപടിഞ്ഞാറ്, കന്നിമൂലയിലുള്ള പൂജാമുറിയിലാണ് നിലവിളക്ക് സ്ഥാപിക്കേണ്ടത്. തെക്കുവടക്കായി നിലവിളക്ക് കൊളുത്തുന്നത് ദോഷമത്രെ. കരിന്തിരി കത്തി അണയുന്നത് അശുഭമെന്നും വസ്ത്രംവീശി കെടുത്തുന്നത് ഉത്തമമെന്നുമാണ് വിശ്വാസം. താന്ത്രികകർമങ്ങളിലും മന്ത്രവാദത്തിലും അഷ്ടമംഗലപ്രശ്നത്തിലുമൊക്കെ നിലവിളക്കിന്റെ സാന്നിധ്യം അനിവാര്യമാണ്. വീട്ടിലേക്ക് മഹാലക്ഷ്മിയെ സ്വാഗതം ചെയ്യുന്നതിന് വിളക്ക് സഹായകരമാണ്. അങ്ങനെ ഇരുട്ടിനെ നീക്കം ചെയ്ത് സമ്പത്തും സമൃദ്ധിയും ഐശ്ര്യവും ലഭിക്കുന്നു.

വൈകിട്ട് വീട്ടിൽ നിലവിളക്ക് തെളിയിക്കു മ്പോൾ വീടിന്റെ വടക്കേ വാതിൽ അടച്ചിടുക. നിലത്ത് വയ്ക്കാതെ ഒരു തളികയിൽ വേണം വിളക്ക് വയ്ക്കാൻ. ഒരു കൊടിവിളക്ക് കത്തിച്ച് അതിൽ നിന്നും വിളക്ക് തെളിയിക്കാം. 
സന്ധ്യയ്ക്ക് മുൻപായി കുളിച്ച് അല്ലെങ്കിൽ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. 

വരാഹ അവതാരത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വൃത്തിയാക്കി വച്ചിരിക്കുന്ന നിലവിളക്കിൽ എള്ളെണ്ണയൊഴിച്ച് തിരികത്തിച്ച് ദീപം, ദീപം, ദീപം എന്നു മൂന്നു പ്രാവിശ്യം ഉച്ചരിച്ചുകൊണ്ട് ഉമ്മറത്ത് വൃക്ഷങ്ങൾക്കും ചെടികൾക്കും പക്ഷിമൃഗാദികളക്കും കാണുന്ന വിധം പീഠത്തിൽ വയ്ക്കണം . സന്ധ്യ കഴിയുന്നതുവരെ കുടുംബാംഗങ്ങൾ എല്ലാവരും വിളക്കിനു സമീപമിരുന്ന് സന്ധ്യാനാമം ജപിക്കണം. വിളക്ക് ഒരിക്കലും ഊതി കെടുത്തരുത്. കരിന്തിരി കത്താനും പാടില്ല. തിരി എണ്ണയിലേക്ക് താഴ്ത്തി വിളക്ക് കെടുത്താം.

തയ്യാറാക്കിയത്: 
ഡോ: പി.ബി. രാജേഷ് 
Astrologer and Gem Consultant.
Mobile number : 9846033337

 

Follow Us:
Download App:
  • android
  • ios