Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Published : Sep 08, 2022, 07:35 AM IST
Today Astrology :  ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Synopsis

തിടുക്കത്തിലെടുക്കുന്ന തീരുമാനങ്ങള്‍ വിനയാകാം. മറ്റുള്ളവരുടെ വാക്കുകള്‍ കണക്കിലെടുക്കാതെ സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചുവിശ്വസിക്കുക. അറിയാം നിങ്ങളുടെ ഇന്ന്...

മേടം രാശിയില്‍ ജനിച്ചവര്‍...

ജോലിയിലും പരീക്ഷകളിലും കഠിനസമയം. എങ്കിലും വിജയം കൈവരാം. ചിന്തകള്‍ കൂടുതല്‍ വ്യക്തത നല്‍കും. ചീത്ത വാര്‍ത്തകള്‍ മനസിനെ അസ്വസ്ഥതപ്പെടുത്താം. പുറത്ത് കാര്യമായ ജോലികള്‍ ചെയ്യേണ്ട. അതില്‍ ഗുണം ലഭിക്കില്ല. ബിസിനസില്‍ അശ്രദ്ധ പാടില്ല. ഭാര്യാ-ഭര്‍തൃബന്ധം നല്ലരീതിയില്‍ മുന്നോട്ടുപോകും. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

നിങ്ങളുടെ കഴിവുകളെ യഥാര്‍ത്ഥ ദിശയില്‍ നയിക്കുക. ഇത് വിജയം നല്‍കും. മടി പിടിച്ചിരിക്കാതിരിക്കുക. വീട് മാറ്റത്തിന് അനുയോജ്യമായ സമയം. ബിസിനസില്‍ എതിരാളികളുടെ നീക്കം ശ്രദ്ധിക്കുക. പേശീവേദനയ്ക്ക് സാധ്യത. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

പൊതുവെ അനുകൂലസമയം. ജോലി ന്നനായി ചെയ്തുതീര്‍ക്കുന്നതിലൂടെ മനസിന് സമാധാനം ലഭിക്കും. മറ്റുള്ളവരുമായുള്ള സംവാദങ്ങള്‍ പോസിറ്റീവ് ആയി സ്വാധീനിക്കും. അടുത്ത സുഹൃത്തുമായോ ബന്ധവുമായോ ബന്ധപ്പെട്ട് ദുഖമുണ്ടാകാം. ഫീല്‍ഡ് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തര്‍ക്കത്തിന് സാധ്യത.

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

സാമൂഹികകാര്യങ്ങളില്‍ പങ്കെടുക്കാം. ആദരവ് ലഭിക്കാം. ലക്ഷ്യമിട്ട ചില വിജയങ്ങള്‍ കൈവരാം. ഉച്ചയ്ക്ക് ശേഷം മോശം വാര്‍ത്തകള്‍ തേടിയെത്താം. പ്രതിസന്ധിഘട്ടങ്ങള്‍ സംയമനപൂര്‍വം മറികടക്കാൻ ശ്രമിക്കുക. വീട്ടിലെ മുതിര്‍ന്നവരുടെ ഉപദേശപ്രകാരം അല്‍പസമയം മുന്നോട്ട് പോകാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

അടുത്ത ബന്ധമുള്ളവരുമായുള്ള തെറ്റിദ്ധാരണകള്‍ നീങ്ങാം. സാമ്പത്തികകാര്യങ്ങളില്‍ മെച്ചം. മതപരമായതും ആത്മീയമായതുമായ കാര്യങ്ങള്‍ക്കായി സമയം ചെലവിടാം. തിടുക്കത്തിലെടുക്കുന്ന തീരുമാനങ്ങള്‍ വിനയാകാം. മറ്റുള്ളവരുടെ വാക്കുകള്‍ കണക്കിലെടുക്കാതെ സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചുവിശ്വസിക്കുക. കടം കൊടുക്കുന്നതിന് മുമ്പ് അത് എപ്പോള്‍ തിരിച്ചുകിട്ടുമെന്ന കാര്യത്തില്‍ ഉറപ്പുവരുത്തുക. ഭാര്യാ-ഭര്‍തൃബന്ധം സഹകരണത്തോടെ മുന്നോട്ട് പോകും. 

കന്നി രാശിയിൽ ജനിച്ചവര്‍...

ചില പ്രശ്നങ്ങള്‍ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഓണ്‍ലൈൻ സെമിനാറുകളില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കപ്പെടും. ഇത് നിങ്ങള്‍ക്ക് ഊര്‍ജ്ജം പകരും. ചെറുപ്പക്കാര്‍ മോശം കാര്യങ്ങള്‍ക്കായി സമയം ചെലവിടാതിരിക്കുക. കരിയറിനും പഠനത്തിനും പ്രാധാന്യം നല്‍കുക. വീട്ടില്‍ സന്തോഷകരമാ അന്തരീക്ഷമായിരിക്കും. ജോലിഭാരം ക്ഷീണവും സമ്മര്‍ദ്ദവുമുണ്ടാക്കും.

തുലാം രാശിയിൽ ജനിച്ചവര്‍...

നിങ്ങളുടെ കഴിവും സംസാരവും മറ്റുള്ളവരെ സ്വാധീനിക്കും. ഇത് തൊഴില്‍ മേഖലയില്‍ ഉന്നതിയും സാമ്പത്തികമെച്ചവും നല്‍കും. കുടുംബത്തിനായി ഓണ്‍ലൈൻ ഷോപ്പിംഗ് നടത്തും. വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ചിലവ് വര്‍ധിപ്പിക്കുന്നത് ടെൻഷനുണ്ടാക്കാം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

ബന്ധുക്കളുമായും അയല്‍ക്കാരുമായുമുള്ള ബന്ധം മധുരമായി തുടരും. ജോലിയിലുള്ള കഴിവ് അംഗീകരിക്കപ്പെടും. താല്‍പര്യമുള്ള വിഷയങ്ങള്‍ക്കായി സമയം ചെലവിടുന്നത് സന്തോഷം നല്‍കാം. അടുത്തൊരു ബന്ധുവിന്‍റെ ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാകാം. നിങ്ങളുടെ ഉപദേശം അവര്‍ക്ക് പ്രയോജനപ്പെടാം. സാമ്പത്തികകാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക. ബിസിനസില്‍ പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും. 

ധനു രാശിയിൽ ജനിച്ചവര്‍...

കുടുംബപ്രശ്നങ്ങളോ സമൂഹത്തിലെ ചില പ്രശ്നങ്ങളോ പരിഹരിക്കുന്നതിന് നിങ്ങള്‍ മുന്നില്‍ നില്‍ക്കാം. ആദരവും ലഭിക്കാം. പൊതുവെ നല്ല സമയം. വിചാരിക്കാത്ത ചിലവുകള്‍ വരാം. അപരിചിതരോട് കൂടുതല്‍ സംസാരം വേണ്ട. ബിസിനസില്‍ ശ്രദ്ധ മാറാതെ സൂക്ഷിക്കുക. വീട്ടില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ അധികം വരാതെ നോക്കുക.

മകരം രാശിയിൽ ജനിച്ചവര്‍...

കടം നല്‍കിയ പണം തിരികെ ലഭിക്കുന്നത് സന്തോഷം നല്‍കാം. വസ്തുസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാൻ അനുകൂലസമയം. നിങ്ങളുടെ വ്യക്തിത്വത്തില്‍ മറ്റുള്ളവര്‍ ആകര്‍ഷിക്കപ്പെടാം. ദേഷ്യത്തിലോ തിടുക്കത്തിലോ ചെയ്യുന്ന ജോലി മോശമായി വരാം. ആവശ്യമെങ്കില്‍ അനുഭവപരിചയമുള്ളവരുടെ ഉപദേശം തേടുക. ബിസിനസില്‍ പ്രശ്നങ്ങള്‍ വര്‍ധിക്കാം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

പുറത്തുള്ള കാര്യങ്ങള്‍ക്ക് പകരം അവനവന്‍റെ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം. വീട്ടിലെ തര്‍ക്കങ്ങളും വഴക്കുകളും തീരാം. വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷമുണ്ടാകാം. കുട്ടികളുടെ പഠനവുമായോ കരിയറുമായോ ബന്ധപ്പെട്ട ആശങ്കകള്‍ ഉയരാം. മോശം ആളുകളുമായി രഹസ്യങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക. തീരുമാനങ്ങളെടുക്കും മുമ്പ് വിശ്വാസമുള്ളവരോട് ചര്‍ച്ച ചെയ്യുക. 

മീനം രാശിയിൽ ജനിച്ചവര്‍...

ശുഭവാര്‍ത്തകള്‍ സന്തോഷവും പോസിറ്റിവിറ്റിയും നല്‍കാം. കുട്ടികളുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ഉത്കണ്ഠ നീങ്ങാം. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാൻ സാധിക്കും. വൈകാരികത നിങ്ങളെ പ്രശ്നത്തിലാക്കിയേക്കാം. ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍ മുതിര്‍ന്നവരുടെ ഉപദേശം തേടുന്നത് നല്ലത്. പരിശ്രമങ്ങള്‍ക്ക് ഫലം സുനിശ്ചയം.

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം