Thaipusam 2023 : സുബ്രഹ്മണ്യന് ഏറെ പ്രിയങ്കരം, തൈപൂയ ആഘോഷം; കൂടുതലറിയാം

Published : Feb 01, 2023, 10:01 AM ISTUpdated : Feb 01, 2023, 01:09 PM IST
Thaipusam 2023 :  സുബ്രഹ്മണ്യന് ഏറെ പ്രിയങ്കരം, തൈപൂയ ആഘോഷം;  കൂടുതലറിയാം

Synopsis

 തമിഴ്‌നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്‌. കേരളത്തിലും എല്ലാ സുബ്രഹ്മ ണ്യക്ഷേ ത്രങ്ങളിലും സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു.

തൈ മാസത്തിലെ (മകരമാസത്തിൽ) പൂയം നാളാണ് ‌തൈപ്പൂയമായി ആഘോഷിക്കുന്നത്‌.  ശിവപുത്രനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. സുബ്രഹ്മണ്യൻ താരകാ സുരനെ യുദ്ധത്തിൽ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാൾ എന്നും കരുതുന്നു. അതേ സമയം സുബ്ര ഹ്മണ്യന്റെ വിവാഹസുദിനമാണ് തൈപ്പൂയ മെന്നും പിറന്നാൾ തൃക്കാർത്തികയാണെന്നും മറ്റൊരു ഐതിഹ്യമുണ്ട്.5 ഫെബ്രുവരി 2023നാണ് ഈ വർഷത്തെ തൈപൂയ്യം. 

മകരസംക്രമദിനമാണ്‌ തൈമാസത്തിലെ ആദ്യനാൾ, ഉത്തരായണത്തിന്റെ തുടക്കം. ഇതാണ്‌ തൈപ്പൊങ്കൽ. അതേ മാസത്തിൽ വരുന്ന മറ്റൊരു ആഘോഷമാണ്‌ തൈപ്പൂയം. തമിഴ്‌നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്‌. കേരളത്തിലും എല്ലാ സുബ്രഹ്മണ്യക്ഷേ ത്രങ്ങളിലും സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു.

ഖപഴനി, തിരുച്ചെന്തൂർ,ഹരിപ്പാട്, കിടങ്ങൂർ,പെരുന്ന,ഇളംകുന്നപ്പുഴ, വൈറ്റില, പയ്യന്നൂർ തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ തൈപ്പൂയം ആഘോഷിച്ചു വരുന്നു. ഇവിടങ്ങളിലെല്ലാം വൻ തോതിൽ കാവടിയാട്ടവും തുടർച്ചയായ അഭിഷേകങ്ങളും അന്നേ ദിവസം ഉണ്ടാകാറുണ്ട്. 

തൈ പിറന്താൽ വഴി പിറക്കുമെന്നാണ്‌ തമിഴ്‌ പഴമൊഴി. തൈമാസം എല്ലാക്കാര്യങ്ങൾക്കും ശുഭമാണെന്നും മുടങ്ങിക്കിടക്കുന്ന കാര്യങ്ങ ൾക്കു പോലും തൈമാസത്തിൽ നിവൃത്തിയുണ്ടാകുമെന്നുമാണ്‌ വിശ്വാസം. സുബ്രഹ്മണ്യന്നുള്ള സമർപ്പണമാണ്‌ കാവടി. അഭീഷ്ടസിദ്ധിക്കാണ്‌ പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളും നേരുന്നത്‌.

തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത്‌ വിശേഷമാണ്‌. പല ക്ഷേത്രങ്ങളിലും ഒരാഴ്ചത്തെ തൈപ്പൂയാഘോഷമാണ്‌ നടക്കുക. പഴനിയിൽ രഥോത്സവവും, മധുരൈയിൽ തെപ്പരഥോത്സവവും അന്ന്‌ നടക്കുന്നു. താരകാസുരൻ ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോൾ മഹർഷിമാരും ദേവന്മാരും ശിവപാർവതിമാരെ അഭയം പ്രാപിച്ചു.

താരകാ സുരനിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മ ണ്യനെയാണ്‌ ഭഗവാൻ അയക്കുന്നത്‌. പന്ത്രണ്ട്‌ ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച്‌ സുബ്രഹ്മണ്യൻ ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ്‌ തൈപ്പൂയാഘോഷം

തയ്യാറാക്കിയത്:
ഡോ: പി.ബി.രാജേഷ്
Mob:9846033337 

വീട്ടിൽ താമര നട്ടു വളർത്തിയാൽ ഐശ്വര്യം

 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം