Weekly Horoscope : ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? 12-01-2025 മുതൽ 18-01-2025 വരെ

Published : Jan 12, 2025, 11:15 AM ISTUpdated : Jan 12, 2025, 11:45 AM IST
Weekly Horoscope : ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? 12-01-2025 മുതൽ 18-01-2025 വരെ

Synopsis

2025 ജനുവരി 12 2025 മുതൽ ജനുവരി 18 2025 വരെ നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഫലം പറയുന്നു.  

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4) 

പ്രവർത്തന രംഗത്ത് ആത്മവിശ്വാസം വർദ്ധിക്കും. പുതിയ കരാറുകൾ ഒപ്പു വെ ക്കുന്നത് ശ്രദ്ധയോടെ വേണം. അപ്രതീ ക്ഷി തമായ സ്ഥലം മാറ്റത്തിനു സാധ്യത യുണ്ട് . 

ഇടവം:- ( കാർത്തിക 3/4,  രോഹിണി, മകയിരം 1/2) 

ആരോഗ്യം തൃപ്തികരമാണ്. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് തെളിയിക്കും.അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും. വ്യവഹാരം മധ്യസ്ഥ സഹായത്തോടെ പരിഹരിക്കും. 

മിഥുനം:- (മകയിരം1/2,  തിരുവാതിര, പുണർതം 3/4) 

മകളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. പുതിയ ജോലിയിൽ പ്രവേശിക്കും. ബിസിനസ് വികസിപ്പിക്കാൻ സാധി ക്കും. ഭൂമി വിൽക്കാനുള്ളവർക്ക് അത് നടക്കും. 

കർക്കടകം:- (പുണർതം1/4,  പൂയം, ആയില്യം) 

ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും. അംഗീകാരങ്ങളും പ്രശസ്തി പത്രവും ലഭിക്കും .കുടുംബ ജീവിതം സന്തോഷ കരമാണ്. പുതിയ ബിസിനസ് ആരംഭിക്കും. 

ചിങ്ങം:-(മകം, പൂരം, ഉത്രം 1/4) 

പല കാര്യങ്ങൾക്കും തുടക്കത്തിൽ തടസ്സം ഉണ്ടാകാം. പുതിയ കരാറുകൾ ഏറ്റെ ടുക്കും.മാതാവിന് അസുഖങ്ങൾ വരാം. ഉപരിപഠനത്തിന് അവസരം ലഭിക്കും. 

കന്നി:- (ഉത്രം3/4,  അത്തം, ചിത്തിര 1/2) 

കൃഷിയിൽ നിന്നും ആദായം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.സാമ്പത്തിക നില ഭദ്രമാണ്. 

തുലാം:-( ചിത്തിര 1/2 , ചോതി, വിശാഖം 3/4) 

വീട്ടിൽ ചില മംഗളകർമ്മങ്ങൾ നടക്കും. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. സുഹൃത്തുക്കളെക്കൊണ്ട് നേട്ടമുണ്ടാ കും.ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. 

വൃശ്ചികം:-(വിശാഖം1/4 അനിഴം, തൃക്കേട്ട)

വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ അലസരാകും. സാമ്പത്തിക നില മെച്ചപ്പെടും. ഭൂമി വാങ്ങാൻ കഴിയും. സാഹിത്യകാ രന്മാർക്ക് നല്ല സമയമാണ്. വസ്തു ഇടപാട് ലാഭകരമാകും

ധനു:-(മൂലം, പൂരാടം, ഉത്രാടം1/4) 

ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. വീട് മാറി താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കും. എല്ലാ കാര്യങ്ങളും ഊർജ്ജസ്വലതയോടെ ചെയ്തു തീർക്കും.

മകരം:- ( ഉത്രാടം 3/4,  തിരുവോണം, അവിട്ടം 1/2) 

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. 

കുംഭം:- (അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4)

അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും.യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനം ആകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും . 

മീനം:- (പൂരുരുട്ടാതി1/4 , ഉത്രട്ടാതി,  രേവതി ) 

ദൂരെ യാത്രകൾക്ക് സാധ്യതയുണ്ട്. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. ബന്ധുക്കളുമായി അഭിപ്രായ ഭിന്നത ഉണ്ടാകും. കുടുംബത്തിൽ ചില പുണ്യകർമ്മങ്ങൾ നടക്കും.

(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം