വരുന്നൂ ബെന്‍സ് എസ് ക്ലാസ് 2021

By Web TeamFirst Published Jul 27, 2020, 2:56 PM IST
Highlights

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെന്‍സിന്‍റെ 2021 എസ് ക്ലാസ് സെപ്‍തംബര്‍ 2 ന് അവതരിപ്പിക്കും. 

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെന്‍സിന്‍റെ 2021 എസ് ക്ലാസ് സെപ്‍തംബര്‍ 2 ന് അവതരിപ്പിക്കും. എസ് ക്ലാസ്സിന്റെ പുതിയ ഇന്റീരിയറും അതിന്റെ സവിശേഷതകളും ഈ മാസം ആദ്യം മെഴ്‌സിഡസ് പുറത്തിറക്കിയിരുന്നു. 

ത്രീ ഡി നാവിഗേഷന്‍ മാപ്പ്, എബിയുഎക്‌സ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആര്‍ഗ്യുമെന്റഡ് റിയാലിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടാകും. കാറിനുള്ളില്‍ തന്നെ അഞ്ച് സ്‌ക്രീനുകള്‍ ഉണ്ട്. ഇതില്‍ രണ്ടെണ്ണം മുന്നിലെ യാത്രക്കാര്‍ക്കും മൂന്നെണ്ണം പിന്നിലെ യാത്രക്കാര്‍ക്കുമാണ്. 12.8 ഇഞ്ച് ഒഎല്‍ഇഡി ടച്ച് സ്‌ക്രീനും ഉണ്ടാകും. മെയിന്‍ വെഹിക്കിള്‍ കണ്‍ട്രോള്‍ ഡിസ്പ്‌ളേയിലെ താഴെ നല്‍കിയിട്ടുള്ള ക്‌ളൈമറ്റ് കണ്‍ട്രോള്‍ ബട്ടണും ഉപയോഗപ്പെടുത്താം.

ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് വാഹനം എത്തുന്നത്. ചൈല്‍ഡ് സീറ്റ്, ഓപ്ഷണല്‍ ബെല്‍റ്റ് ബാഗ്, ഇന്‍ ഫ്‌ളാറ്റബിള്‍ സീറ്റ് എന്നിവയോടെയാണ് വാഹനം എത്തുന്നത്. പിന്‍ സീറ്റില്‍ എയര്‍ബാഗുകള്‍ ഡിസൈന്‍ ചെയ്തുള്ള ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇത് യു ഷേപ്പ് ഡിസൈനാണ്. ക്രിക്കറ്റ് കളിയിലെ വിക്കറ്റ് കീപ്പറുടെ ഗ്‌ളൗസിന് സമാനമാണ് രൂപകല്‍പ്പന. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നതാണ്.

ഏറ്റവും പുതിയ സുരക്ഷാ സാങ്കേതിക വിദ്യയ്ക്ക് പുറമേ 2021 മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ്സില്‍ വശത്ത് നിന്നുള്ള ആഘാതങ്ങളെ കൃത്യമായി അറിയിക്കാനും ഓടിക്കുന്നയാളുടെ സംരക്ഷണ ഉറപ്പാക്കാനും വേണ്ടിയുള്ള റഡാര്‍ സെന്‍സറുകള്‍ വരുന്ന പ്രീ - സേഫ് ഇംപുള്‍സ് സൈഡ് ഫംഗ്ഷന്‍ സിസ്റ്റവും വാഹനത്തിലുണ്ട്. 

click me!