പുത്തന്‍ സ്വിഫ്റ്റ് എത്തി, ഇംഗ്ലണ്ടിലെ നിരത്തിലേക്ക്

By Web TeamFirst Published Sep 14, 2020, 2:59 PM IST
Highlights

വാഹനത്തിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഇംഗ്ലണ്ടിലെ നിരത്തുകളിലേക്കാണ് പുത്തന്‍ സ്വിഫറ്റ് ആദ്യം എത്തുന്നത്.

ആഗോളതലത്തിൽ തന്നെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് മോഡലുകളിൽ ഒന്നാണ് സുസുക്കിയുടെ സ്വിഫ്റ്റ്. വാഹനത്തിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഇംഗ്ലണ്ടിലെ നിരത്തുകളിലേക്കാണ് പുത്തന്‍ സ്വിഫറ്റ് ആദ്യം എത്തുന്നത്.

മൊത്തത്തിലുള്ള രൂപഘടനയിൽ കാര്യമായ മാറ്റമൊന്നുമില്ല ഈ ഫെയ്‌സ്‌ലി‌ഫ്റ്റ് സ്വിഫ്റ്റിന്. ഹാച്ചിന്റെ സ്‌പോർട്ടി സ്വഭാവം അതേപടി നിലനിർത്തി മുൻവശത്ത് പരിഷ്‌ക്കരിച്ച ഗ്രില്ലും, ഹെഡ്‌ലാമ്പുകളും ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം.  12.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ (0-62 മൈൽ) വേഗത കൈവരിക്കാൻ പുതിയ സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന് സാധിക്കും.

പുതിയൊരു 1.2 ലിറ്റർ എഞ്ചിനും പുതിയ സ്വിഫ്റ്റിൽ സുസുക്കി നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് പുനർരൂപകൽപ്പന ചെയ്ത വേരിയബിൾ ഡിസ്‌പ്ലേസ്‌മെന്റ് ഓയിൽ പമ്പ്, ഡ്യുവൽ-ഇഞ്ചക്ഷൻ സിസ്റ്റം, ഇലക്ട്രോണിക് വേരിയബിൾ വാൽവ് ടൈമിംഗ്, ഇലക്ട്രിക് പിസ്റ്റൺ കൂളിംഗ് ജെറ്റുകൾ എന്നിവ ലഭിച്ചു. നവീകരിച്ച എഞ്ചിൻ ഇപ്പോൾ 82 bhp കരുത്തിൽ 108 Nm ടോർക്കും ഉത്പാദിപ്പിക്കും. റിപ്പോർട്ട് പ്രകാരം സ്റ്റാൻഡേർഡ് മാനുവൽ ഗിയർബോക്സിന് പുറമെ ഓപ്‌ഷണൽ സിവിടി യൂണിറ്റും തെരഞ്ഞെടുക്കാൻ കഴിയും.

ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, റിയർ വ്യൂ പാർക്കിംഗ് ക്യാമറ,16 ഇഞ്ച് അലോയ്കൾ, റഡാർ ബ്രേക്കിംഗ് സപ്പോർട്ട്, ഡാബ് റേഡിയോയും സ്മാർട്ട് ഫോൺ കണക്റ്റിവിറ്റിയും ഉൾക്കൊള്ളുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ഒരുങ്ങുന്നു. അഡാപ്റ്റീവ് ക്രൂയിസ് നിയന്ത്രണം ഇപ്പോൾ ലൈനപ്പിലുടനീളം ഒരു സ്റ്റാൻഡേർഡ് സവിശേഷതയായി ഒരുങ്ങുന്നു. 

ഇന്ത്യൻ വാഹന പ്രേമികളും ഏറെ പ്രതീക്ഷയോടെ ആണ് പുതിയ സ്വിഫ്റ്റിനായി കാത്തിരിക്കുന്നത്. 2005 ലാണ് ആദ്യമായി സ്വിഫ്റ്റിനെ മാരുതി വിപണിയിലെത്തിക്കുന്നത്. സ്വിഫ്റ്റിന്റെ മൂന്നാം തലമുറ വാഹനമാണ് ഇപ്പോള്‍ നിരത്തിലുള്ളത്. 2018ലെ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് നിലവിലെ സ്വിഫ്റ്റിന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്.  ഡ്രൈവ് മികവിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി അ!ഞ്ചാം തലമുറ ഹെര്‍ടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. സുരക്ഷയ്ക്കായി എബിഎസ് എയര്‍ബാഗുകള്‍ അടിസ്ഥാന വകഭേദം മുതല്‍ നല്‍കിയിട്ടുണ്ട്. കാഴ്ചയിലും പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ സ്വിഫ്റ്റ് മുന്‍ഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണെന്നാണ് കമ്പനിയുടെ അവകാശവാദം.  

ഏറ്റവും വേഗത്തില്‍ ഒരുലക്ഷം ബുക്കിങ് സ്വന്തമാക്കിയ വാഹനം എന്ന റെക്കോഡ് സ്വിഫ്റ്റിനൊപ്പമാണ്. പുറത്തിറങ്ങി 10 ആഴ്ച പിന്നിട്ടപ്പോഴേക്കും ഒരു ലക്ഷം ആളുകള്‍ ഈ വാഹനം ബുക്ക് ചെയ്തിരുന്നു. ബുക്കിങ് ഉയര്‍ന്നതിനെ തുടര്‍ന്ന് 2019 മാര്‍ച്ച്ഒക്ടോബര്‍ പാദത്തില്‍ സ്വിഫ്റ്റിന്റെ ഉത്പാദനം 45 ശതമാനം ഉയര്‍ത്തിയിരുന്നു.

പെട്രോള്‍ ഡീസല്‍ പതിപ്പുകളില്‍ 12 മോ!ഡലുകളുമായാണ് നിലവിലെ സ്വിഫ്റ്റ് എത്തുന്നത്.  40എംഎം വീതിയും 20 എംഎം വീല്‍ബെയ്‌സും 24 എംഎം ഹെ!ഡ്‌റൂമും കൂടും. നിലവിലെ 83 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കുമുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 75 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കുമുള്ള 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെയാണ് പുതിയ സ്വിഫ്റ്റിനും കരുത്തുപകരുന്നത്. 21.2 കിലോമീറ്ററാണ് കമ്പനി ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത. ഫോര്‍ഡ് ഫിഗോ, ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10, ഗ്രാന്‍ഡ് ഐ10 നിയോസ് തുടങ്ങിയ കരുത്തന്മാരാണ് സ്വിഫ്റ്റിന്റെ എതിരാളികള്‍. 

click me!