പുത്തന്‍ അൾട്ടോ കെ10 നാളെ എത്തും

By Web TeamFirst Published Aug 17, 2022, 4:32 PM IST
Highlights

പുതിയ ആൾട്ടോ കെ10 നാളെ രാജ്യത്ത് അവതരിപ്പിക്കപ്പെടും

മാരുതി സുസുക്കിയുടെ പുതിയ ആൾട്ടോ കെ10 നാളെ രാജ്യത്ത് അവതരിപ്പിക്കപ്പെടും . ഈ മാസം ആദ്യം തന്നെ 11,000 രൂപയ്ക്ക് കമ്പനി ഈ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ബ്രാൻഡിന്റെ ഹര്‍ടെക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള 2022 അള്‍ട്ടോ കെ10, അള്‍ട്ടോ 800ന് ഒപ്പം വിൽക്കും. വാഹനം പ്രാദേശിക ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കയ്യില്‍ 11000 രൂപയുണ്ടോ? 'പാവങ്ങളുടെ വോള്‍വോ' മാരുതി ഡീലര്‍ഷില്‍ എത്തി കേട്ടോ!

Std, LXi, VXi, VXiപ്ലസ് എന്നീ നാല് വകഭേദങ്ങളിൽ ഹാച്ച്ബാക്ക് മോഡൽ ലൈനപ്പ് ലഭ്യമാക്കും. സിസിലിംഗ് റെഡ്, ഗ്രാനൈറ്റ് ഗ്രേ, സോളിഡ് വൈറ്റ്, സ്പീഡ് ബ്ലൂ, സിൽക്കി വൈറ്റ്, എർത്ത് ഗോൾഡ് എന്നിങ്ങനെ 6 എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ ഉണ്ടാകും. അളവനുസരിച്ച്, പുതിയ 2022 മാരുതി ആൾട്ടോ കെ 10 ന് 3530 എംഎം നീളവും 1490 എംഎം വീതിയും 1520 എംഎം ഉയരവുമുണ്ട്. ഹാച്ചിന് 2380 എംഎം വീൽബേസ് ഉണ്ട്. ഇത് അൾട്ടോ 800 നേക്കാൾ 20 എംഎം നീളം അധികം ഉണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 160 എംഎം, ബൂട്ട് സ്പേസ് 177 ലിറ്ററാണ്.

പുതിയ മാരുതി ആൾട്ടോയിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കുന്ന 1.0 എൽ കെ-സീരീസ് പെട്രോൾ എഞ്ചിൻ ആയിരിക്കും ഹൃദയം. പെട്രോൾ യൂണിറ്റ് പരമാവധി 67 ബിഎച്ച്പി കരുത്തും 89 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. നിലവിലെ മോഡലിന് സമാനമായി, പുതിയതിന് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഉണ്ടായിരിക്കാം.

2022 മാരുതി സുസുക്കി ആൾട്ടോ K10, പേര് സൂചിപ്പിക്കുന്നത് പോലെ, 66 ബിഎച്ച്പിയും 89 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ K10 പെട്രോൾ എഞ്ചിനായിരിക്കും. ഈ എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റ് അല്ലെങ്കിൽ എഎംടി യൂണിറ്റ് വഴി മുൻ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറുന്നു.

ആരോരും അറിയാതെ പടിയിറങ്ങിപ്പോയ അൾട്ടോ കെ10 തിരിച്ചുവരുന്നു!

എക്സ്റ്റീരിയർ ഡിസൈനിന്റെ കാര്യത്തിൽ, വരാനിരിക്കുന്ന മാരുതി സുസുക്കി ആൾട്ടോ K10 ന് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് ഒരു പുതിയ ഡിസൈൻ ലഭിക്കുന്നു. മുൻവശത്ത്, മോഡലിന് വലിയ സിംഗിൾ പീസ് ഗ്രിൽ, പുതിയ ബമ്പർ, സ്വീപ്‌ബാക്ക് ഹാലൊജൻ ഹെഡ്‌ലാമ്പുകൾ എന്നിവയുണ്ട്. ഫോഗ് ലൈറ്റുകൾ മോഡലിന് നഷ്ടമായി. ഇരുവശത്തും, ഇതിന് ഫെൻഡർ മൗണ്ടഡ് ഇൻഡിക്കേറ്ററുകളും സിൽവർ വീൽ കവറുകളുള്ള കറുത്ത സ്റ്റീൽ വീലുകളും ലഭിക്കുന്നു. പിൻഭാഗത്ത്, ഹാച്ച്ബാക്കിന് ഒരു പുതിയ ബമ്പർ, ഒരു സംയോജിത സ്‌പോയിലർ, ചതുരാകൃതിയിലുള്ള ടെയിൽ ലൈറ്റുകൾ, ഉയർന്ന മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ് എന്നിവ ലഭിക്കുന്നു.

ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സിൽവർ ആക്‌സന്റുകളുള്ള ബ്ലാക്ക് ഇന്റീരിയർ തീം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയിൽ സജ്ജീകരിച്ചിരിക്കുന്നു. ഏഴ് വേരിയന്റുകളിൽ ഈ മോഡൽ ലഭ്യമാകും . 

പുത്തന്‍ അൾട്ടോ K10 ഇന്‍റീരിയർ, ഡിസൈൻ, ഫീച്ചറുകൾ ചോർന്നു

അതേസമയം പുതിയ മാരുതി അള്‍ട്ടോ 2022 ഒരു ചെറിയ വില വർദ്ധനവിന് സാധ്യതയുണ്ട്. നിലവിൽ 3.39 ലക്ഷം മുതൽ 5.03 ലക്ഷം വരെയാണ് ആൾട്ടോ 800ന്റെ വില. പുതിയ അള്‍ട്ടോ കെ10 ന് 4.50 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില. എല്ലാ വിലകളും എക്‌സ് ഷോറൂം വിലകളാണ്. 

click me!