ഇപ്പോഴിതാ തങ്ങളുടെ പുതിയ തലമുറ ആൾട്ടോ കെ10-ന്റെ ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി. 11,000 രൂപ മുടക്കിയാല്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഏതെങ്കിലും മാരുതി സുസുക്കി അരീന ഷോറൂമിൽ ഹാച്ച്ബാക്ക് ബുക്ക് ചെയ്യാം. 

ൾട്ടോ കെ10 ഇന്ത്യൻ വിപണിയിൽ തിരികെ കൊണ്ടുവരാൻ മാരുതി സുസുക്കി തയ്യാറെടുക്കുകയാണ്. ന്യൂ -ജെൻ അൾട്ടോ K10 ഈ ഓഗസ്റ്റ് 18-ന് രാജ്യത്ത് അവതരിപ്പിക്കും. ഇപ്പോഴിതാ തങ്ങളുടെ പുതിയ തലമുറ ആൾട്ടോ കെ10-ന്റെ ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി. 11,000 രൂപ മുടക്കിയാല്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഏതെങ്കിലും മാരുതി സുസുക്കി അരീന ഷോറൂമിൽ ഹാച്ച്ബാക്ക് ബുക്ക് ചെയ്യാം. അല്ലെങ്കിൽ കമ്പനി വെബ്സൈറ്റ് സന്ദർശിച്ചും വാഹനം ബുക്ക് ചെയ്യാം. 

പുത്തന്‍ അൾട്ടോ K10 ഇന്‍റീരിയർ, ഡിസൈൻ, ഫീച്ചറുകൾ ചോർന്നു

അതേസമയം കാറിന്റെ ഫ്രണ്ട് പ്രൊഫൈലിന്‍റെ ഔദ്യോഗിക ടീസര്‍ മാരുതി സുസുക്കി പുറത്തുവിട്ടിട്ടുണ്ട്. ഇത് നിലവിലെ ആൾട്ടോയിൽ നിന്ന് തികച്ചും വ്യത്യസ്‍തമാണ്. മാത്രമല്ല നിര്‍ത്തലാക്കിയ മുമ്പത്തെ അൾട്ടോ കെ10-ൽ നിന്നും ഇത് തികച്ചും വ്യത്യസ്‍തമായി കാണപ്പെടുന്നു എന്നും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനത്തിന്‍റെ മുൻ പ്രൊഫൈലിന് ഷഡ്ഭുജാകൃതിയിലുള്ള മെഷ് ഉള്ള ഒരു കറുത്ത ഗ്രിൽ ലഭിക്കുന്നു. ബോണറ്റിന്റെ അരികിൽ മിനുസമാർന്നതും വൃത്താകൃതിയിലുള്ളതുമായ ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നു. ബമ്പർ രൂപകൽപന ചെയ്‍തിരിക്കുന്നത് താഴെയുള്ള മിനുസമാർന്ന എയർ ഇൻടേക്ക് ഉപയോഗിച്ചാണ്. 

ആരോരും അറിയാതെ പടിയിറങ്ങിപ്പോയ അൾട്ടോ കെ10 തിരിച്ചുവരുന്നു!

പുതിയ തലമുറ മാരുതി സുസുക്കി ആൾട്ടോ K10 ആൾട്ടോ ബ്രാൻഡിന്റെ ജനപ്രീതി നിലനിര്‍ത്തം എന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ മാത്രം 4.32 ദശലക്ഷത്തിലധികം അൾട്ടോ ഉപഭോക്താക്കൾ ഉണ്ടെന്നാണ് മാരുതി സുസുക്കിയുടെ അവകാശവാദം. ലോഞ്ച് ചെയ്യുമ്പോൾ, ഇത് ഹ്യുണ്ടായ് സാൻട്രോ , റെനോ ക്വിഡ് തുടങ്ങിയ എതിരാളികളുമായി മത്സരിക്കും . കൂടാതെ, ഇത് മാരുതി സുസുക്കിയുടെ തന്നെ സെലേറിയോയ്ക്കും ഒരു എതിരാളിയായിരിക്കും. .

ഇതിഹാസമായ ആൾട്ടോ യുവ ഇന്ത്യയുടെ മാറുന്ന അഭിലാഷങ്ങൾക്കൊപ്പം സ്വയം വികസിച്ച ഒരു ഐക്കണിക് ബ്രാൻഡിന്റെ സാക്ഷ്യമാണ് എന്ന് ഈ പുതിയ ചെറു ഹാച്ച്ബാക്കിനെ കുറിച്ച് സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് ആന്‍ഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്‍തവ പറഞ്ഞു. "ഓൾ-ന്യൂ ആൾട്ടോ K10 ഹാച്ച്ബാക്ക് കാറുകളിലെ പുതിയ സാങ്കേതികവിദ്യയും സവിശേഷതകളും ജനാധിപത്യവൽക്കരിക്കും. ഓൾ-ന്യൂ ആൾട്ടോ K10-ഉം ആൾട്ടോ 800-ഉം ചേർന്ന് ഇന്ത്യയിലെ നിരവധി ഉപഭോക്താക്കൾക്ക് ഉടമസ്ഥതയുടെ അഭിമാനവും മൊബിലിറ്റിയുടെ സന്തോഷവും നൽകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

ഉടമസ്ഥതയുടെയും വിശ്വാസ്യതയുടെയും മനസ്സമാധാനത്തിന്റെയും അഭിമാനത്തിന്റെ പ്രതീകമാണ് ആൾട്ടോ ബ്രാൻഡെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചീഫ് ടെക്‌നിക്കൽ ഓഫീസർ (എൻജിനീയറിങ്) സി വി രാമൻ പറഞ്ഞു. "രാജ്യത്തെ ഹാച്ച്ബാക്ക് സെഗ്‌മെന്റിനെ പുനർനിർവചിക്കുന്നതിനുള്ള പ്രധാന തത്ത്വചിന്തയോടെയാണ് ഓൾ ന്യൂ ആൾട്ടോ കെ10 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സുസുക്കിയുടെ ഹാർടെക്റ്റ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഓൾ-ന്യൂ ആൾട്ടോ കെ10 സുരക്ഷിതവും സുഖകരവും ആസ്വാദ്യകരവുമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കും.." അദ്ദേഹം കൂട്ടിച്ചേർത്തു.

5,500 ആർപിഎമ്മിൽ 66 ബിഎച്ച്പി പവറും 3,500 ആർപിഎമ്മിൽ 89 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കുന്ന പുതിയ 998 സിസി, നാച്ചുറലി ആസ്‍പിറേറ്റഡ് കെ10സി പെട്രോൾ എൻജിനാണ് പുതിയ തലമുറ ആൾട്ടോ ഹാച്ച്ബാക്കിന് കരുത്തേകുന്നത്. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ അഞ്ച് സ്‍പീഡ് മാനുവൽ, എഎംടി (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) എന്നിവ ഉൾപ്പെടും. സാധാരണ ആൾട്ടോയ്ക്ക് നിലവിലുള്ള 796 സിസി 3-സിലിണ്ടർ F8D പെട്രോൾ എഞ്ചിൻ 47 ബിഎച്ച്പിയും 69 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

മാരുതിയുടെ അഭിമാന താരങ്ങള്‍ ഈ മൂവര്‍സംഘം!

മാരുതി എസ്-പ്രസോ, സെലേറിയോ, സ്വിഫ്റ്റ് ഹാച്ച്ബാക്ക് എന്നിവയ്ക്ക് അടിസ്ഥാനമിടുന്ന പുതിയ ഹാര്‍ടെക്ക് മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് പുതിയ തലമുറ ആൾട്ടോ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്‍തിരിക്കുന്നത്. അനുപാതമനുസരിച്ച്, പുതിയ ആൾട്ടോ K10 ന് 3,530 എംഎം നീളവും 1,490 എംഎം വീതിയും 1,520 mm ഉയരവും 2,380 എംഎം വീൽബേസും ഉണ്ട്. ഇതിന് 1,150 കിലോഗ്രാം ഭാരമുണ്ട്. നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ആൾട്ടോയ്ക്ക് ഏകദേശം 85 എംഎം നീളവും 45 എംഎം ഉയരവും 20 എംഎം വലിയ വീൽബേസും കൂടുതലായി ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാരുതി സുസുക്കിയുടെ ബജറ്റ് ഹാച്ച്ബാക്ക് മോഡലായ അൾട്ടോ കെ10 മോഡലിന്‍റെ നിര്‍മ്മാണവും വില്‍പ്പനയും രണ്ട് വര്‍ഷം മുമ്പ് 2020 ഏപ്രില്‍ മാസത്തിലാണ് മാരുതി സുസുക്കി അവസാനിപ്പിച്ചത്. BS6 എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടെ നിശബ്‍ദമായിട്ടായിരുന്നു അള്‍ട്ടോ K10 ഹാച്ച്ബാക്കിന്റെ പടിയിറക്കം. 

"ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ..!" മാരുതി സുന്ദരിയും ഇന്നോവക്കുഞ്ഞനും തമ്മില്‍!