പഴയ മോഡലുകൾ വില കുറച്ച് വിറ്റുതീ‍ർക്കാൻ ടാറ്റാ ഡീ‍ലർമാ‍ർ, നെക്സോൺ വാങ്ങാൻ ഇതാണ് പറ്റിയ സമയം!

Published : Feb 10, 2025, 02:11 PM IST
പഴയ മോഡലുകൾ വില കുറച്ച് വിറ്റുതീ‍ർക്കാൻ ടാറ്റാ ഡീ‍ലർമാ‍ർ, നെക്സോൺ വാങ്ങാൻ ഇതാണ് പറ്റിയ സമയം!

Synopsis

ടാറ്റ നെക്സോണിന്റെ 2024 മോഡലുകൾക്ക് 45,000 രൂപ വരെ കിഴിവുകൾ ലഭ്യമാണ്. ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. കൂടാതെ, 2025 മോഡലുകൾക്ക് 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും.

ടാറ്റയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ്  ടാറ്റ നെക്സോൺ. വരും ദിവസങ്ങളിൽ നിങ്ങൾ പുതിയ ടാറ്റ നെക്‌സോൺ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട്. ചില ടാറ്റാ ഡീലർമാരുടെ കൈവശം ഇപ്പോഴും  നെക്‌സോണിന്റെ 2024 ലെ സ്റ്റോക്കുകൾ ഉണ്ട്. ഇതിന് 2025 ഫെബ്രുവരിയിൽ 45,000 രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ ക്യാഷ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസും ഉൾപ്പെടുന്നു. അതേസമയം 2025 ൽ നിർമ്മിച്ച നെക്‌സോൺ യൂണിറ്റുകൾക്ക് 15,000 രൂപ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസ് ലഭിക്കും. നെക്‌സോൺ സിഎൻജിയെ സംബന്ധിച്ചിടത്തോളം 2024 മോഡലുകൾക്ക് മാത്രമേ 45,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കൂ. കിഴിവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം.

കാറിന്റെ ഇന്റീരിയറിൽ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ജെബിഎൽ സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി, കാറിൽ സ്റ്റാൻഡേർഡ് 6-എയർബാഗുകൾ, ABS സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ എന്നിവയും നൽകിയിട്ടുണ്ട്. കുടുംബ സുരക്ഷയ്ക്കുള്ള ക്രാഷ് ടെസ്റ്റിൽ ഗ്ലോബൽ NCAP ടാറ്റ നെക്സോണിന് 5-സ്റ്റാർ റേറ്റിംഗ് നൽകിയിട്ടുണ്ട്.

1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്, ഇത് പരമാവധി 120 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നു. കൂടാതെ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ലഭ്യമാണ്, ഇത് പരമാവധി 110 bhp കരുത്തും 260 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇന്ത്യൻ വിപണിയിൽ, ടാറ്റ നെക്‌സോണിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില ടോപ്പ് വേരിയന്റിന് 8 ലക്ഷം മുതൽ 15.60 ലക്ഷം രൂപ വരെയാണ്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ