ഇന്നോവയ്ക്കെതിരാളിയാകുമോ ഹ്യുണ്ടായുടെ ഈ എസ് യു വി

By Web TeamFirst Published Apr 2, 2020, 4:17 PM IST
Highlights

ദക്ഷിണ കൊറിയയില്‍ ടെസ്റ്റിങ് നടക്കുന്ന ഏഴ് സീറ്റര്‍ ക്രേറ്റയുടെ ചിത്രങ്ങളാണ് പുതിയതായി പുറത്തു വന്നത്. പ്രോട്ടോടൈപ് മോഡലിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം പുറത്തുവന്നിരുന്നു

ഇന്നോവയുടെ കുതിപ്പിനു കടിഞ്ഞാണിടാന്‍ കൊറിയയില്‍നിന്നു വരുന്നു പുതിയ താരം. പുതിയതായി നിരത്തിലെത്തിച്ച ക്രേറ്റയുടെ ഏഴ് സീറ്റര്‍ വകഭേദത്തെയാണ് ഹ്യുണ്ടായ് നിരത്തിലെത്തിക്കാനൊരുങ്ങുന്നത്. ദക്ഷിണ കൊറിയയില്‍ ടെസ്റ്റിങ് നടക്കുന്ന ഏഴ് സീറ്റര്‍ ക്രേറ്റയുടെ ചിത്രങ്ങളാണ് പുതിയതായി പുറത്തു വന്നത്. പ്രോട്ടോടൈപ് മോഡലിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം പുറത്തുവന്നിരുന്നു.

ടാറ്റ ഗ്രാവിറ്റാസ് എക്സ് യുവി500 ഹെക്ടർ പ്ലസ് എന്നിവർ അടങ്ങുന്ന വിഭാഗത്തിലേയ്ക്കാണ് എത്തുന്നതെങ്കിലും ഇന്നോവയ്ക്കായിരിക്കും ക്രേറ്റ വെല്ലുവിളിയാകുക. പുതിയ 5 സീറ്റർ കേറ്റ യുടെ ലോങ് വീൽ ബേസ് പ്ലാറ്റ്ഫോമാണ് ഏഴ് സീറ്റർ വകഭേദത്തിന്. ടെയിൽ ഗേറ്റ് , ബംപർ, സൈഡ് പാനൽ എന്നിവയിലൊക്കെ പരിഷ്ക്കാരങ്ങളുണ്ട്. പുതിയ ക്രേറ്റയെക്കാളും കൂടുതൽ ഫീച്ചേഴ്സുകളുമായാണ് 7സീറ്റർ മോഡൽ എത്തുക.


1.5 ലീറ്റർ ഡീസൽ ( 115 പി എസ് /250 എൻ എം), 1.4 ലീറ്റർ പെട്രോൾ (140 പി എസ് / 242 എൻ എം ) എൻജിനുകളായിരിക്കും ഉണ്ടാകുക. ഡീസൽ മോഡലിനു 6 സ് പീഡ് മാനുവൽ, ഓ ട്ടോ ഗിയർ ബോക്സുകൾ ഉണ്ടാകും. പെട്രോളിൽ 7 സ്പീഡ് ഡിസിടി മാത്രവും. അടുത്ത വർഷം പകുതിയോടെ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14 ലക്ഷം മുതലായിരിക്കും വില തുടങ്ങുന്നത്.

click me!