ഭാര്യക്ക് മൂന്നരക്കോടിയുടെ സൂപ്പര്‍ കാര്‍ സമ്മാനിച്ച് സൂപ്പര്‍താരം!

Published : Mar 11, 2019, 02:22 PM ISTUpdated : Mar 11, 2019, 02:25 PM IST
ഭാര്യക്ക് മൂന്നരക്കോടിയുടെ സൂപ്പര്‍ കാര്‍ സമ്മാനിച്ച് സൂപ്പര്‍താരം!

Synopsis

മൂന്നരക്കോടി രൂപയുടെ കാര്‍ ഭാര്യക്ക് സമ്മാനിച്ച് ചലച്ചിത്ര താരം

മൂന്നരക്കോടി രൂപയുടെ കാര്‍ ഭാര്യക്ക് സമ്മാനിച്ച് കന്നഡ ചലച്ചിത്ര താരം പുനീത് രാജ്‍കുമാര്‍. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ അതിവേഗ കാറായ ഉറൂസാണ്  പുനീത്  ഭാര്യ അശ്വിനിക്ക് സമ്മാനിച്ചത്. 

വനിതാ ദിനത്തില്‍ സമ്മാനമായി നീല നിറത്തിലുള്ള ഉറൂസാണ് പുനീത് ഭാര്യക്ക് സമ്മാനിച്ചത്. അശ്വിനി നേരത്തെ ഉപയോഗിച്ചിരുന്നത് ജഗ്വാര്‍ എക്‌സ്എഫ് ലക്ഷ്വറി സെഡാനായിരുന്നു.

ഔഡി Q7, ബിഎംഡബ്ല്യു X6, ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍, നിസാന്‍ ജിടിആര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ കാറുകള്‍ നേരത്തെ പുനീതിന്റെ ഗാരേജിലൂണ്ട്. 

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ അതിവേഗ കാറായ ഉറൂസിന് നിരവധി പ്രത്യേകതളുണ്ട്. കാല്‍ നൂറ്റാണ്ടിനു ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്തിരിക്കുന്ന രണ്ടാം എസ്‌യുവിയാണ് ഉറൂസ്.  

ലോകത്തിലെ ഏറ്റവും വേഗമേറിയ കാര്‍ എന്നറിയിപ്പെടുന്ന ഉറൂസിന് 3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത.

4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്. 

ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. ഏകദേശം 324,000 ഡോളര്‍ അഥവാ മൂന്ന് കോടി രൂപയാണ് വാഹനത്തിന്‍റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

PREV
click me!

Recommended Stories

വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!
ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ