വമ്പൻ ഡിക്കി സ്‍പേസും 27 കിമിക്ക് മേൽ മൈലേജും, ഇതാ ചില കിടിലൻ ഈ സിഎൻജി കാറുകൾ

Published : Apr 09, 2025, 04:28 PM ISTUpdated : Apr 09, 2025, 04:53 PM IST
വമ്പൻ ഡിക്കി സ്‍പേസും 27 കിമിക്ക് മേൽ മൈലേജും, ഇതാ ചില കിടിലൻ ഈ സിഎൻജി കാറുകൾ

Synopsis

CNG കാറുകൾ വാങ്ങുമ്പോൾ ബൂട്ട് സ്പേസ് കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്ക് പരിഹാരമായി, ടാറ്റയും ഹ്യുണ്ടായിയും വലിയ ബൂട്ട് സ്പേസുള്ള CNG മോഡലുകൾ പുറത്തിറക്കുന്നു. Hyndai Exter, Tata Punch തുടങ്ങിയ മികച്ച CNG കാറുകൾ ഇതാ.

മികച്ച മൈലേജിനായി സി‌എൻ‌ജി കാർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പലപ്പോഴും ബൂട്ട് സ്പേസ് ഇല്ലാതാകുന്നു എന്ന ആശങ്ക ഉണ്ട്. ബൂട്ട് സ്‌പേസ് ഇല്ലാത്തതിനാൽ ദീർഘദൂര യാത്രകളിൽ ലഗേജ് സൂക്ഷിക്കുന്നതിൽ പ്രശ്‌നമുണ്ടാകുകയും പിൻസീറ്റിൽ ലഗേജ് വച്ചുകൊണ്ട് യാത്ര ചെയ്യേണ്ടി വരികയും ചെയ്യുന്നു.

ഉപഭോക്താക്കളുടെ ഈ പ്രശ്നം ആദ്യം മനസ്സിലാക്കിയത് ടാറ്റ മോട്ടോഴ്‌സാണ്. ടാറ്റ മോട്ടോഴ്‌സിന് ശേഷം ഹ്യുണ്ടായിയും വലിയ ബൂട്ട് സ്‍പേസുള്ള സിഎൻജി വാഹനങ്ങൾ വിപണിയിൽ പുറത്തിറക്കാൻ തുടങ്ങി. ഇപ്പോൾ ആളുകൾക്ക് സിഎൻജി സിലിണ്ടറിനൊപ്പം പൂർണ്ണ ബൂട്ട് സ്‌പേസും ലഭിക്കുന്നു. മികച്ച ബൂട്ട സ്‍പേസ് ലഭിക്കുന്നതും ലഗേജ് സൂക്ഷിക്കുന്നതിൽ ഒരു പ്രശ്‍നവും ഇല്ലാത്തതുമായ ചില സിഎൻജി വാഹനങ്ങളെ പരിചയപ്പെടാം. 

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് സിഎൻജി
ഹ്യുണ്ടായിയുടെ ഈ കാറിന്റെ സിഎൻജി മോഡലിൽ നിങ്ങൾക്ക് പൂർണ്ണ ബൂട്ട് ലഭിക്കും, ഈ കാറിന്റെ സിഎൻജി വേരിയന്റിന്റെ വില 7.83 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. അതേസമയം, സിഎൻജി വേരിയന്റുള്ള ഉയർന്ന മോഡലിന് 8.38 ലക്ഷം രൂപ എക്സ്-ഷോറൂം വിലയായി ചെലവഴിക്കേണ്ടിവരും. ഈ കാ‍ർ കിലോയ്ക്ക് 27 കിലോമീറ്റർ വരെ മൈലേജ് വാഗ്‍ദാനം ചെയ്യുന്നു എന്നാണ് റിപ്പോ‍‍ർട്ടുകൾ. 

ഹ്യുണ്ടായി എക്‌സ്റ്റർ സിഎൻജി 
ഈ ഹ്യുണ്ടായി എസ്‌യുവിയിൽ സിഎൻജി സൗകര്യമുണ്ട്. എന്നാൽ സിഎൻജി സിലിണ്ടറുൾക്കൊപ്പം മുഴുവൻ ബൂട്ട് സ്‌പെയ്‌സും നൽകിയിട്ടുണ്ട്. അതിനാൽ ഉപഭോക്താക്കൾക്ക് ലഗേജ് സൂക്ഷിക്കുന്നതിൽ ഒരു പ്രശ്‌നവും നേരിടേണ്ടിവരില്ല. ഈ കാറിന്റെ സിഎൻജി വേരിയന്റിന്റെ വില 8,64,300 രൂപ മുതൽ 9,53,390 രൂപ വരെയാണ്. ഈ കാ‍ർ ഒരു കിലോ സിഎൻജിയിൽ 27.1 കിലോമീറ്റർ മൈലേജ് വാഗ്‍ദാനം ചെയ്യുന്നു.

ടാറ്റ ടിയാഗോ സിഎൻജി 
ഫുൾ ബൂട്ട് സ്പേസുള്ള ഈ സിഎൻജി കാർ വാങ്ങണമെങ്കിൽ, 5.99 ലക്ഷം രൂപ മുതൽ 8.74 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയായി ചെലവഴിക്കേണ്ടിവരും. ഒരു കിലോ സിഎൻജിയിൽ 26.49 കിലോമീറ്റർ മുതൽ 28.06 കിലോമീറ്റർ വരെ മൈലേജ് ഈ കാർ നൽകുന്നു.

ടാറ്റ പഞ്ച് സിഎൻജി 
ടാറ്റ മോട്ടോഴ്‌സ് ഈ എസ്‌യുവിയിൽ സിഎൻജി ഉപയോഗിച്ചിട്ടും പൂർണ്ണ ബൂട്ട് സ്‌പെയ്‌സും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ കാറിന്റെ സിഎൻജി മോഡലിന്റെ വില 7.29 ലക്ഷം രൂപ മുതൽ 10.16 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ഒരു കിലോ സിഎൻജിയിൽ 26.99 കിലോമീറ്റർ വരെ ഓടാൻ ഈ കാറിന് സാധിക്കും. 

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം