300 കിമീ മൈലേജ്; പുത്തന്‍ അള്‍ട്രോസുമായി ടാറ്റ!

By Web TeamFirst Published Oct 14, 2020, 9:02 AM IST
Highlights

ഇതോടെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഈ വിഭാഗത്തിലെ ആദ്യത്തെ  മോഡലായി അൾട്രോസ് ഇവി മാറും

പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അള്‍ട്രോസിന്റെ ഇലക്ട്രിക്ക് പതിപ്പിനെ ടാറ്റ മോട്ടോഴ്‍സ് താമസിയാതെ വിപണിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ഗാഡിവാഡിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. 

അടുത്ത വർഷം അവസാനത്തോടെ വാഹനം എത്തിയേക്കും. ഇതോടെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്കായി അൾട്രോസ് ഇവി മാറുമെന്നാണ് റിപ്പോർട്ട്.  2019 -ൽ ജനീവ മോട്ടോർ ഷോയിൽ ആദ്യമായി അവതരിപ്പിച്ച മോഡലിനെ 2020 ഫെബ്രുവരയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്‍പോയിലും കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. 

നെക്സോൺ ഇവിയ്ക്ക് ശേഷം ടാറ്റയുടെ സിപ്‌ട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ കാറായിരിക്കും അൾ‌ട്രോസ് ഇവി എന്നാണ് റിപ്പോര്‍ട്ടുകള്‍.ടാറ്റയ്ക്ക് സാധാരണ ആൾട്രോസിനേക്കാൾ കൂടുതൽ പ്രീമിയം ഘടകങ്ങൾ ഇതിൽ നൽകിയേക്കും.

ടാറ്റയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലാണിത്.  ടാറ്റയുടെ ആല്‍ഫ (അജയ്ല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്) പ്ലാറ്റ്‌ഫോമില്‍ റെഗുലര്‍ മോഡലിനോട് സാമ്യമുള്ള ഡിസൈനാണ് അല്‍ട്രോസ് ഇവിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇണങ്ങുന്ന പ്ലാറ്റ്‌ഫോമാണിതെന്ന് ടാറ്റ മുമ്പുതന്നെ അറിയിച്ചിരുന്നു. 

അഡ്വാന്‍സ്ഡ് ലിഥിയം അയേണ്‍ സെല്ലുകളാണ് സിപ്ട്രോണിന് കരുത്തേകുക. വാഹനത്തിന് ഒറ്റചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെര്‍മെനന്റ് മാഗ്നെറ്റ് എസി മോട്ടോര്‍, IP67 സ്റ്റാന്റേര്‍ഡിലുള്ള ഡസ്റ്റ്, വാട്ടര്‍ പ്രൂഫ് ബാറ്ററി സിസ്റ്റം എന്നിവയെല്ലാം ചേര്‍ന്നതാണ് സിപ്ട്രോണ്‍. 

ബാറ്ററി ചാര്‍ജിങ്ങിന് റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനം ഇതിലുണ്ട്. ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ബാറ്ററിക്കുണ്ട്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ള ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, എസി ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ എട്ട് മണിക്കൂര്‍ വേണ്ടിവരും.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ടാറ്റ വികസിപ്പിച്ച സിപ്‌ട്രോണ്‍ ഇലക്ട്രിക് ടെക്‌നോളജിയില്‍ ഒരുങ്ങുന്ന ടാറ്റയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും അല്‍ട്രോസ്. ടാറ്റയുടെ സിപ്ട്രോണ്‍ ടെക്നോളജി അടിസ്ഥാനമാക്കിയൊരുങ്ങുന്ന ആദ്യ ഇലക്ട്രിക് വാഹനം നെക്സോണ്‍ ഇവിയാണ്.

ജനുവരി അവസാനവാരമാണ് അള്‍ട്രോസ് റഗുലര്‍ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്.  വാഹനത്തിന് വിപണിയില്‍ മികച്ചപ്രതികരണമാണ് ലഭിക്കുന്നത്. 

click me!