'ഓര്‍ഡര്‍' ഡെലിവറിക്ക് ഇത്രയും ലക്ഷം ഈ വണ്ടികള്‍ വേണം, ആ കമ്പനിക്ക് വമ്പന്‍ 'ഓര്‍ഡര്‍' നല്‍കി ആമസോണ്‍!

By Web TeamFirst Published Sep 24, 2019, 2:52 PM IST
Highlights

ഈ വാഹനങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിതെന്നാണ് കമ്പനി

ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങളെ കൂട്ടുപിടിക്കാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റായ ആമസോണ്‍. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനാണ് ഈ നീക്കം.

ഇതിനായി അമേരിക്കയിലെ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ റിവിയന്‍ ഓട്ടോമോട്ടീവിന് ഓര്‍ഡര്‍ ആമസോണ്‍ നല്‍കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷം ഇലക്ട്രിക് വാനുകള്‍ക്കുള്ള ഓര്‍ഡറാണ് നല്‍കിയത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിതെന്നാണ് കമ്പനി പറയുന്നത്. ആമസോണിനായി പ്രത്യേകം രൂപകല്‍പന ചെയ്യുന്ന ഈ വാനുകള്‍ മിത്സുബിഷിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇല്ലാനയോയിസിലെ നിര്‍മാണ കേന്ദ്രത്തിലാണ് നിര്‍മിക്കുക. 

ആദ്യ ഘട്ടത്തില്‍ അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളിലാണ് റിവിയന്‍ ഇ-വാനുകള്‍ ആമസോണ്‍ ഉപയോഗപ്പെടുത്തുക. ശേഷം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും. വാഹനത്തിന്റെ ആദ്യ ചിത്രം പുറത്തുവിട്ടെങ്കിലും ഇലക്ട്രിക് വാനിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല.

click me!