ഇന്ത്യയിലെത്തി അഞ്ചാം വര്‍ഷം വില അഞ്ച് ലക്ഷം വെട്ടിക്കുറച്ച് ഒരു കാര്‍!

Published : Jun 02, 2019, 12:41 PM IST
ഇന്ത്യയിലെത്തി അഞ്ചാം വര്‍ഷം വില അഞ്ച് ലക്ഷം വെട്ടിക്കുറച്ച് ഒരു കാര്‍!

Synopsis

അമ്പരപ്പിക്കുന്ന വിലക്കുറവില്‍ ഒരു കാര്‍

അമ്പരപ്പിക്കുന്ന വിലക്കുറവില്‍ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ ആഡംബര സെഡാനായ A3. വാഹനത്തിന്‍റെ വില അഞ്ച് ലക്ഷം രൂപയോളമാണ് കുറച്ചത്. നേരത്തെ 33.12 ലക്ഷം മുതല്‍ 36.12 ലക്ഷം രൂപ വരെ വിലയുണ്ടായിരുന്ന മോഡല്‍ ഇനി 28.99 ലക്ഷം മുതല്‍ 31.99 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയില്‍ ലഭ്യമാകും.

മോഡല്‍  ഇന്ത്യയിലെത്തിയതിന്‍റെ അഞ്ച് വര്‍ഷം തികയുന്നതിനിടെയാണ് വാഹനത്തിന്റെ വില കമ്പനി വെട്ടികുറച്ചത്. 

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി നാല് വകഭേദങ്ങളാണ് A 3ക്കുള്ളത്. 35 TFSI പ്രീമിയം പ്ലസ്, 35 TFSI ടെക്‌നോളജി, 35 TDI പ്രീമിയം പ്ലസ്, 35 TDI ടെക്‌നോളജി എന്നിവയാണ് അവ. 150 എച്ച്പി പവറും 250 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 143 എച്ച്പി പവറും 320 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുകളുമാണ് വാഹനത്തിന്‍റെ ഹൃദയം. പെട്രോളില്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കും ഡീസലില്‍ 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കുമാണ് ട്രാന്‍സ്മിഷന്‍. 

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ