പെട്രോളിനും ഡീസലിനും വിടപറയാനൊരുങ്ങി കേരളം, മന്ത്രി ബ്രിട്ടനിലേക്ക്!

By Web TeamFirst Published Jun 2, 2019, 10:38 AM IST
Highlights

പദ്ധതികളില്‍ പങ്കാളികളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച ബ്രീട്ടിഷ് ഹൈക്കമീഷണറുമായുള്ള ചര്‍ച്ചയ്ക്കായി ഏഴ് ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന് യാത്രതിരിക്കുകയാണെന്ന് അറിയിച്ചു കൊണ്ടാണ് എ കെ ശശ്രീന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 

തിരുവനന്തപുരം: ഇലക്ട്രിക്ക് വെഹിക്കിള്‍ പോളിസി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാകാന്‍ കേരളം തയ്യാറെടുക്കുന്നതായി മന്ത്രി എ കെ ശശ്രീന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  ഇവി പോളിസി വികസിപ്പിക്കാനുള്ള കേരള സര്‍ക്കാറിന്‍റെ പദ്ധതികളില്‍ പങ്കാളികളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച ബ്രീട്ടിഷ് ഹൈക്കമീഷണറുമായുള്ള ചര്‍ച്ചയ്ക്കായി ഏഴ് ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന് യാത്രതിരിക്കുകയാണെന്ന് അറിയിച്ചു കൊണ്ടാണ് എ കെ ശശ്രീന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 

സംസ്ഥാനത്തെ ഇ - മൊബിലിറ്റി, നോട്ടിങ്ഹാം കൗൺസിൽ അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിലെ 3 നഗരങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള യുഎംടിഎ ( യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ) നടപ്പാക്കൽ. യാത്രയ്ക്കും ചരക്കു നീക്കത്തിനും ഉൾനാടൻ ജലപാതകൾ. കൊച്ചി മെട്രോ സ്വീകരിച്ച ' ഒരു രാജ്യത്തിനു ഒരു കാർഡ് ' എന്ന തത്വത്തിന്‍റെ വെളിച്ചത്തിൽ എല്ലാ തരത്തിലുള്ള ഗതാഗത മാർഗങ്ങളുടെ ഡിജിറ്റൽ സേവനവും പ്രശനപരിഹാരവും. ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉൾപ്പെടെയുള്ള ശുദ്ധവും പരിസ്ഥിതി സൗഹൃദാര്‍വുമായ ചലന പദ്ധതിക്കുള്ള സാമൂഹ്യ ഇടപെടലും ഏകീകരണവും. തുടങ്ങിയ അഞ്ചിനങ്ങളിലാണ് ബ്രീട്ടില്‍ പ്രധാനമായും ചര്‍ച്ച നടക്കുക. ചര്‍ച്ചയ്ക്കായി മന്ത്രിയോടൊപ്പം ഗതാഗത വകുപ്പ് സെക്രട്ടറി ജ്യോതിലാൽ ഐഎഎസ്, ട്രാൻസ്‌പോർട്ട് കമ്മീഷണർ സുദേഷ് കുമാർ ഐഎഎസ് എന്നിവരുമുണ്ട്.

2018 മുതല്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ കേരള സര്‍ക്കാറും ബ്രിട്ടീഷ് ഹൈക്കമീഷണറും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി തന്‍റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. ലണ്ടനിലെ ഇഎംപീരിയൽ കോളേജിൽ നിന്നുള്ള സംഘം 2018 നവംബർ 16ന് കേരളം സന്ദർശിക്കുകയും ഗതാഗത വകുപ്പും ഉന്നത വിദ്യാഭാസ വകുപ്പ് എന്നിവരായി ചർച്ച നടത്തിയിരുന്നു. ചര്‍ച്ചകളുടെ തുടര്‍ച്ചയായി ഒരു വർക്ക്‌ഷോപ് 2019 മാർച്ച്‌ 1ന്  ചെന്നൈ വച്ച് യുകെ ഹൈക്കമ്മീഷണർ സംഘടിപ്പിച്ചിരുന്നു. തുടർന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറും TRL ഉം ( ട്രാൻസ്‌പോർട്ട് റിസർച്ച് ലബോറട്ടറി ) പ്രതിനിധികളും കേരളം സന്ദർശിക്കുകയും സഹകരിക്കാവുന്ന മേഖലകങ്ങളെക്കുറിച്ച് വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. ഈ വര്‍ക്ക് ഷോപ്പിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കായാണ് മന്ത്രിയും സംഘവും ബ്രിട്ടനിലേക്ക് യാത്ര തിരിച്ചത്. 

മന്ത്രി എ കെ ശശ്രീന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പ്: 

രാജ്യത്തു സമഗ്ര electric vehicle (EV ) പോളിസി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.

2018 ഒക്ടോബർ 4നു ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ കേരളം സദർശിക്കുകയും ചീഫ് സെക്രെട്ടറിയും മറ്റു ഉദ്യാഗസ്ഥരുമായി ചർച്ച നടത്തുകയും കേരളത്തിൽ EV ecosystem വികസിപ്പിക്കാനുള്ള കേരള സര്കാരിന്റെയ് പദ്ധതികളിൽ പങ്കാളികൾ അവർ ആഗ്രഹം പ്രകടിപ്പിച്ചു.

ഇതിനുശേഷം ലണ്ടനിലെ ഇഎംപീരിയൽ കോളേജിൽ നിന്നുള്ള സംഘം 2018 നവംബർ 16നു കേരളം സന്ദർശിക്കുകയും ഗതാഗത വകുപ്പും ഉന്നത വിദ്യാഭാസ വകുപ്പ് എന്നിവരായി ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് ബ്രിട്ടനിലെ ഹൈക്കമ്മീഷനെർ കേരളം സന്ദർശിച്ചു ചീഫ് സെക്രെട്ടറിയും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
കേരള സർക്കാർ ഇ വി പോളിസിയിൽ സ്റ്റെക്കഹോൾഡർ വർക്ക്‌ഷോപ് നടത്തുകയും അതിൽ യു. കെ ഹൈക്കമ്മീഷനിൽ നിന്നുള്ള ഒരു സംഘം പങ്കെടുക്കകയും ചെയ്തു.

ഇതിനു ശേഷം, വിവിധ സംസ്ഥാനങ്ങൾ പങ്കെടുത്ത ഒരു വർക്ക്‌ഷോപ് 2019 മാർച്ച്‌ 1നു ചെന്നൈ വച്ചു യു കെ ഹൈക്കമ്മീഷനെർ സംഘടിപ്പിച്ചു. അർബൻ മൊബിലിറ്റിയുടെ കേരളത്തിലെ നിക്ഷേപസാധ്യതകളെ സംബന്ധിച്ചു ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഈ വർക്ഷോപ്പിൽ വിഷയാവതരണം നടത്തി.

തുടർന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറും TRL ഉം (ട്രാൻസ്‌പോർട് റിസർച് ലബോറട്ടറി) പ്രതിനിധികളും കേരളം സന്ദർശിക്കുകയും സഹകരിക്കാവുന്ന മേഘലകങ്ങളെക്കുറിച്ചു വിപുലമായ ചർച്ചകൾ നടത്തുകയും ചെയ്തു.

ആയതിന്ടെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് ഹൈക്കമ്മീഷനെർ, താഴെ പറയുന്ന മേഖലകളെ കുറിച്ച് പഠിക്കാൻ ഗതാഗത വകുപ്പുമന്ത്രിയുടെ നേത്രുതംത്തിലുള്ള ഉന്നതതല വിജ്ഞാനസംഘത്തെ യു. കെ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്‌തതിൻടെ അടിസ്ഥാനത്തിൽ ഞാൻ ഇന്ന് മുതൽ 7 ദിവസം യു കെ യിലെ ഹൈക്കമ്മീഷനെർ മറ്റു ഉന്നതതല ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി കേരളത്തിന്‌ ഗുണകരമായ കാര്യങ്ങൾ ചെയ്തടെടുക്കുവാൻ യു. കെ ലേക്ക് യാത്ര പോവുന്നു. കൂടെ ഗതാഗത വകുപ്പ് സെക്രട്ടറി ശ്രീ ജ്യോതിലാൽ IAS, ട്രാൻസ്‌പോർട് കമ്മിഷനെർ ശ്രീ സുദേഷ് കുമാർ IAS എന്നിവരും കൂടെ ഉണ്ട്.

1. ഇ -മൊബിലിറ്റി. 
2. നോട്ടിങ്ഹാം കൌൺസിൽ അനുഭവത്തിൻടെ അടിസ്ഥാനത്തിൽ കേരളത്തിലെ 3 നഗരങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള UMTA(യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് അതോറിറ്റി) നടപ്പാക്കൽ. 
3. യാത്രക്കും ചരക്കു നീക്കത്തിനും ഉൾനാടൻ ജലപാതകൾ. 
4. കൊച്ചി മെട്രോ സ്വീകരിച്ച 'ഒരു രാജ്യത്തിനു ഒരു കാർഡ് ' എന്ന തത്വതിൻടെ വെളിച്ചത്തിൽ എല്ലാ തരത്തിലുള്ള ഗതാഗത മാർഗങ്ങളുടെ ഡിജിറ്റൽ സേവനവും പ്രശനപരിഹാരവും. 
5. ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉൾപ്പെടെയുള്ള ശുദ്ദവും പരിസ്ഥിതി സൗഹൃദ്യമായ ചലന പദ്ധതിക്കുള്ള സാമൂഹ്യ ഇടപെടലും ഏകീകരണവും.

 

 

click me!