
ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി ഇന്ത്യ ഉപഭോക്തക്കൾക്കായി ഡിജിറ്റൽ വിൽപ്പന, സേവന പ്ലാറ്റ്ഫോം അവതരിപ്പിച്ചു. തങ്ങളുടെ വാഹനങ്ങളുടെ ഓൺലൈൻ ബുക്കിംഗുകളും ഔഡി സ്വീകരിച്ചുതുടങ്ങി. നിലവിൽ ഇന്ത്യൻ നിരയിൽ A6 സെഡാൻ, മുൻനിര A8 L സെഡാൻ, Q8 എസ്‌യുവി എന്നീ മൂന്ന് വാഹനങ്ങൾ ആണ് ഉള്ളത്.
ഔഡി നിലവിൽ ഒരു ശ്രേണി പുതുക്കൽ പ്രക്രിയ്ക്കിടയിലാണ്. വരും നാളുകളിൽ കൂടുതൽ മോഡലുകളുടെ ലോഞ്ചുകൾക്കായി നിർമ്മാതാക്കൾ തയ്യാറെടുക്കുകയാണ്. A4 സെഡാൻ, Q5, Q7 എസ്‌യുവികൾക്കായുള്ള ഫെയ്‌സ്‌ലിഫ്റ്റിനുപുറമെ, പുതിയ-പുതിയ Q3, e-ട്രോൺ ഇലക്ട്രിക് എസ്‌യുവി എന്നിവയും ഉടൻ തന്നെ ഇന്ത്യൻ നിരയിൽ അണി നിരക്കും.
360 ഡിഗ്രി, ഓഗ്‌മെന്റഡ് റിയാലിറ്റി എന്നിവയിലൂടെ വാഹനത്തിന്റെ വിശദാംശങ്ങൾ ഔഡി വെബ്സൈറ്റിൽ ഉപഭോക്താവിനായി ഒരുക്കിയിട്ടുണ്ട്. www.audiindia.in/audishop എന്ന വെബ്സൈറ്റിലൂടെ കാറുകൾ വാങ്ങാം. വിൽപന, വിൽപനാനന്തര സേവനം എന്നിവ ഓൺലൈൻ ആയി ലഭ്യമാകും. കൊവിഡ് 19 ലോക്ക് ഡൌണിനെ തുടര്‍ന്ന് രാജ്യത്തെ മിക്ക വാഹന നിര്‍മ്മാതാക്കളും ഓണ്‍ലൈന്‍ വില്പ്പനയിലേക്ക് കടന്നിരിക്കുകയാണഅ.