ബാറ്ററിക്ക് കാറിനേക്കാൾ വില, വില്‍ക്കാമെന്ന് വച്ചപ്പോള്‍ ആക്രിവില; സ്‍തംഭിച്ച് കുടുംബം!

By Web TeamFirst Published Aug 1, 2022, 11:26 AM IST
Highlights

ഒമ്പത് ലക്ഷം രൂപയോളം മുടക്കി കാര്‍ വാങ്ങി കുടുംബം. ബാറ്ററി മാറ്റാന്‍ 12 ലക്ഷം വേണം. വില്‍ക്കാമെന്ന് വച്ചപ്പോള്‍ ഡീലര്‍ഷിപ്പ് പറഞ്ഞത് വെറും 40000 രൂപ മാത്രം.

ലോകമെങ്ങും ഇലക്ട്രിക്ക് വാഹന വിപ്ലവം കൊടുമ്പിരിക്കൊള്ളുകയാണ്. പരമ്പരാഗത ഇന്ധനങ്ങളുടെ വിലയും മലിനീകരണവുമൊക്കെ കാരണം പലരും ഇലക്ട്രിക്ക് മോഡലുകളിലേക്ക് ചുവടുവച്ചു കഴിഞ്ഞു. ഭൂരിഭാഗം വാഹന നിര്‍മ്മാതാക്കളും ഇലക്ട്രിക്ക് മോഡലുകള്‍ നിര്‍മ്മിച്ചു തുടങ്ങി. പല പുതിയ കമ്പനികളും ഇലക്ട്രിക്ക് വാഹന വ്യവസായത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു.

ഒരു ഇലക്ട്രിക് കാർ വാങ്ങുന്നോ? ഇതാ 10 പ്രധാന കാരണങ്ങൾ

എന്നാല്‍ ഇലക്ട്രിക്ക് വാഹന കച്ചവടം വര്‍ദ്ധിക്കുമ്പോഴും അവയുടെ പരിപാലന ചെലവിനെപ്പറ്റി ഒരുവിഭാഗം ആശങ്കപ്പെടുന്നുണ്ട്. അത്തരക്കാരെ ഞെട്ടിക്കുന്നൊരു വാര്‍ത്തയാണ് കാര്‍ സ്‍കൂപ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇലക്ട്രിക്ക് കാറിന്‍റെ ഉടമകളായ ഫ്ലോറിഡയിലെ ഒരു കുടുംബത്തിന്‍റെ കദന കഥയാണിത്. തങ്ങളുടെ ഫോര്‍ഡ് ഫോക്കസ് ഇലക്ട്രിക്ക് കാറിന്‍റെ ബാറ്ററി മാറ്റ് സ്ഥാപിക്കാന്‍ കാറിനേക്കാളും വില കൊടുക്കേണ്ടി വരും എന്നതിന്‍റെ അമ്പരപ്പിലാണ് ഈ കുടുംബം എന്ന് കാര്‍ സ്‍കൂപ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടിയെ സ്‍കൂളില്‍ വിടുന്നതിനും തിരികെ കൊണ്ടുവരുന്നതിനും വേണ്ടിയാണ്  സിവിൻസ്‌കി കുടുംബം ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഫോര്‍ഡ് ഫോക്കസ് ഇലക്ട്രിക് കാര്‍ വാങ്ങിയത്. വീട്ടിലെ 17 കാരിക്ക് വേണ്ടി വാങ്ങിയ 2014 ഫോർഡ് ഫോക്കസ് ഇലക്ട്രിക്കിന് 11,000 ഡോളറാണ് കുടുംബം നല്‍കിയത്. ഇത് ഏകദേശം ഒമ്പത് ലക്ഷം ഇന്ത്യന്‍ രൂപയോളം വരും. ഓഡോമീറ്ററിലെ കണക്കുകള്‍ അനുസരിച്ച് അതുവരെ 60,000 മൈൽ (96,560 കിലോമീറ്റർ) ഓടിയിരുന്നു ഈ കാര്‍. 

ഇന്ധനവിലയെ പേടിക്കേണ്ട, വരുന്നൂ വീട്ടുമുറ്റങ്ങളിലേക്ക് എണ്ണവേണ്ടാ ഇന്നോവകള്‍!

ആദ്യമൊക്കെ വാഹനം മികച്ച പ്രകടം കാഴ്‍ച വച്ചതായി കുടുംബം പറയുന്നു.  “ഞങ്ങള്‍ക്കത് വളരെ ഇഷ്‍ടപ്പെട്ടു. അത് ചെറുതും ശാന്തവും മനോഹരവുമായിരുന്നു.." എന്നാല്‍ ആറ് മാസം കഴിഞ്ഞതോടെ വാഹനം പണിമുടക്കി തുടങ്ങി. പെട്ടെന്നൊരു ദിവസം അത് പ്രവർത്തിക്കുന്നത് നിർത്തിയതായി കുടുംബം പറയുന്നു. 

ഡാഷ്‌ബോർഡില്‍ ഒരു മുന്നറിയിപ്പ് സന്ദേശം വന്നതോടു കൂടി വാഹനം പൂര്‍ണ്ണമായും പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഫോര്‍ഡ് ഡീലര്‍ഷിപ്പില്‍ വാഹനം എത്തിച്ചു. പക്ഷേ ശരിയായില്ലെന്നും കുടുംബം പറയുന്നു. 

"ഈ പ്രത്യേക കാറിന് ഇത് വളരെ സാധാരണമായ ഒരു പ്രശ്‍നമാണ് എന്നും ബാറ്ററി മാറ്റി സ്ഥാപിക്കണം എന്ന് ഫോർഡ് ഡീലർഷിപ്പ് ഉപദേശിച്ചിതായും കുടുംബം പറയുന്നു. ഇതനുസരിച്ച് ബാറ്ററി മാറ്റാമെന്ന് കരുതി അതിന്‍റെ വില അന്വേഷിച്ചപ്പോഴാണ് കുടുംബ ഞെട്ടിയത്. ബാറ്ററിക്ക് 14000 ഡോളര്‍ (ഏകദേശം 12 ലക്ഷം ഇന്ത്യന്‍ രൂപ) ചിലവു വരും എന്നാണ് കമ്പനി അറിയിച്ചത്.  അത് ഇതിനകം തന്നെ കാറിനായി കുടുംബം നൽകിയതിനേക്കാൾ 3,000 ഡോളര്‍ കൂടുതലായിരുന്നു. മാത്രമല്ല, ഇൻസ്റ്റാളേഷനും ലേബരക്‍ ചാര്‍ജ്ജും അടക്കം ബാറ്ററികൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള പണം വേറെയും നല്‍കണം. പ്രശ്‍നം പരിഹരിക്കാൻ താൽപ്പര്യമില്ലെങ്കിൽ വാഹനം തങ്ങള്‍ വാങ്ങിക്കൊള്ളാമെന്നും ഡീലര്‍ഷിപ്പ് അറിയിച്ചു. അവര്‍ വാഹനത്തിന് വാഗ്‍ദാനം ചെയ്‍ത തുക കേട്ടപ്പോഴാണ് ഉടമയുടെ തല കറങ്ങിയത്. വെറും 500 ഡോളര്‍ മാത്രമാണ് വാഹനത്തിന് അവരിട്ട വില എന്നും കാര്‍ സ്‍കൂപ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാര്‍ വാങ്ങാന്‍ കാശില്ലേ? ഇതാ ആശ തീര്‍ക്കാന്‍ കിടിലന്‍ പദ്ധതിയുമായി ടാറ്റ!

ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളോട് കുടുംബത്തിന് ഇപ്പോള്‍ പറയാനുള്ളത് കൂടുതല്‍ പഠിച്ച ശേഷം മാത്രമേ ഇത്തരം വാഹനങ്ങള്‍ വാങ്ങാവൂ എന്നാണ്. ഒരു എഞ്ചിൻ പോലെ, ഒരു ഇലക്ട്രിക് വാഹനത്തിന്റെ ഏറ്റവും സങ്കീർണ്ണവും പ്രധാനപ്പെട്ടതുമായ ഭാഗങ്ങളിൽ ഒന്നാണ് ബാറ്ററി പായ്ക്ക്. ഒരു ഇലക്‌ട്രിക് വാഹനത്തിലെ ഏറ്റവും ചെലവേറിയ ഘടകങ്ങളില്‍ ഒന്നാണ് ബാറ്ററികൾ. അത് മാറ്റിസ്ഥാപിക്കുന്നത് ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാണ് എന്നും ഉടമ ഓര്‍മ്മിപ്പിക്കുന്നു.

അടുത്തിടെ ഇന്ത്യയില്‍ ടാറ്റ നെക്സോൺ ഇലക്‌ട്രിക് എസ്‌യുവിയുടെ ബാറ്ററി മാറ്റിവെക്കാനായി ഉടമയ്ക്ക് ചെലവായത് ഏഴ് ലക്ഷം രൂപയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാൽ വാറന്‍റിക്ക് കീഴിൽ ഇത് ചെയ്യാൻ ഉടമയ്ക്ക് സാധിച്ചിരുന്നു. ടാറ്റ പൂർണമായും സൗജന്യമായാണ് ഈ സേവനം നൽകിയതെന്നും ഉടമ അവകാശപ്പെടുന്നു. 

കൂറ്റന്‍ മതിലിനടിയില്‍ ടൊയോട്ടയുടെ കരുത്തന്‍ പപ്പടമായി, കുലുക്കമില്ലാതെ പജേറോ!

click me!