ഉല്‍പ്പാദനം നിര്‍ത്തി ഫാക്ടറി അടച്ചുപൂട്ടി ഒല; താല്‍ക്കാലികമെന്ന് കമ്പനി, കാരണത്തില്‍ ദുരൂഹത!

By Web TeamFirst Published Aug 1, 2022, 9:59 AM IST
Highlights

ഉല്‍പ്പാദനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് ഫാക്ടറിയുടെ ആദ്യത്തെ അടച്ചിടല്‍. 

എസ്1 പ്രോ ഇവിയുടെ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്, കമ്പനിയുടെ ഹൊസൂർ പ്ലാന്റിലെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. വാർഷിക അറ്റകുറ്റപ്പണികൾക്കായാണ് താല്‍ക്കാലികമായി പ്ലാന്‍റ് അടച്ചുപൂട്ടുന്നത് എന്ന് കമ്പനി അവകാശപ്പെടുമ്പോൾ, സ്‍കൂട്ടറുകള്‍ പ്ലാന്‍റില്‍ കുമിഞ്ഞു കൂടിയതാണ് കാരണം എന്ന് വിവിധ വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക്ക് ടൈംസ് ഓട്ടോയും മോട്ടോര്‍ബീമും റിപ്പോര്‍ട്ട് ചെയ്യുന്നു. ഉല്‍പ്പാദനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് ഫാക്ടറിയുടെ ആദ്യത്തെ അടച്ചിടല്‍ എന്നതാണ് ശ്രദ്ധേയം. 

ഈ ഫാക്ടറിയില്‍ വനിതകള്‍ മാത്രം; ഇത് ഒലയുടെ 'പെണ്ണരശുനാട്'!

പ്ലാന്‍റില്‍ ഇപ്പോൾ 4000 യൂണിറ്റ് സ്‍കൂട്ടറുകൾ കെട്ടിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാൻ കാത്തിരിക്കുമ്പോഴാണിത്. ഉൽപ്പാദനം താൽക്കാലികമായി നിർത്തുന്നതിന് മുമ്പ്, കമ്പനി പ്രതിദിനം 100 സ്‍കൂട്ടറുകൾ നിർമ്മിച്ചിരുന്നു. ഇത് പ്ലാന്റിന്റെ നിലവിലെ പരമാവധി ഉല്‍പ്പാദന ശേഷിയായ 600 യൂണിറ്റിനേക്കാൾ കുറവാണ്. അതേസമയം വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതായുള്ള എല്ലാ അവകാശവാദങ്ങളും നിരസിച്ചുകൊണ്ട്, വാർഷിക അറ്റകുറ്റപ്പണികൾ കാരണമാണ് പ്ലാന്‍റ് അടച്ചിടുന്നത് എന്നാണ് ഒല ഇലക്ട്രിക് പറയുന്നത്. 

എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാട് ലഭിക്കുന്നതിന് മൊത്തം ബുക്കിംഗുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മാസം കമ്പനി 5869 യൂണിറ്റുകൾ അയച്ചിരുന്നു. 6534 യൂണിറ്റുകൾ വിറ്റ ആംപിയറിനു പിന്നിൽ നാലാം സ്ഥാനത്തായിരുന്നു ഒലയുടെ സ്ഥാനം. 

പുതിയ കാര്‍ കിടിലനായിരിക്കുമെന്ന് ഒല മുതലാളി, ആദ്യം നിങ്ങളുടെ സ്‍കൂട്ടര്‍ ശരിയാക്കെന്ന് ജനം!

2021 ഒക്ടോബറിൽ ആണ് ഒല ഇലക്ട്രിക് പ്ലാന്റിൽ ഉൽപ്പാദനം ആരംഭിച്ചത്.  കഴിഞ്ഞ ഡിസംബറിൽ മുഴുവൻ സമയ ഉൽപ്പാദനം ആരംഭിച്ചു. അതിനാൽ, നിർമ്മാണം ഇതുവരെ ഒരു വർഷം പൂര്‍ത്തിയാക്കിയിട്ടില്ല. ജൂണിൽ, ഏപ്രിലിനെ അപേക്ഷിച്ച് 53.75 ശതമാനവും മെയ് മാസത്തെ അപേക്ഷിച്ച് 36.38 ശതമാനവും വളർച്ചാനിരക്ക് കമ്പനി നേടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഈയിടെയായി, തീപിടുത്ത അപകടങ്ങളുടെ ഫലമായി ഇവി വ്യവസായം മൊത്തത്തിൽ തിരിച്ചടി നേരിട്ടിരുന്നു. ചില അപകടങ്ങളില്‍ ഉടമകളുടെ ജീവന്‍ നഷ്‍ടമായതും ഞെട്ടിപ്പിച്ചു. 

വില കുറയ്ക്കാന്‍ തല്ലിപ്പൊളി ബാറ്ററി; ഈ സ്‍കൂട്ടറുകളിലെ തീയുടെ കാരണങ്ങള്‍ ഇതൊക്കെ!

ഒല ഫ്യൂച്ചര്‍ ഫാക്ടറി
തങ്ങളുടെ ഫാക്ടറി ഒല ഫ്യൂച്ചര്‍ ഫാക്ടറി എന്നാണ് വിളിക്കുന്നത്. തമിഴ്നാട്ടിലെ ഹൊസൂരിലാണ് ഒല ഫ്യൂച്ചർ ഫാക്ടറി.  നിലവിൽ ലോകത്തെ ഏറ്റവും വലിയ ടൂവീലർ ഫാക്ടറി തങ്ങളുടെ ഫ്യൂച്ചർ ഫാക്ടറിയാണെന്നാണ് ഒലയുടെ അവകാശവാദം. 500 ഏക്കറിൽ പ്രതിവർഷം ഒരു കോടി യൂണിറ്റുകൾ പുറത്തിറക്കാൻ കഴിയുന്ന ജംബോ ഫാക്ടറിയിൽ 3000-ലധികം റോബോട്ടുകളും ജോലി ചെയ്യുന്നുണ്ട്. രണ്ട് സെക്കന്റിൽ ഒരു സ്‌കൂട്ടർ എന്ന നിലയിലാണ് ഇവിടെ ഉൽപാദനം നടക്കുക. 2400 കോടി നിക്ഷേപത്തോടെ ആരംഭിച്ച ഫാക്ടറിയുടെ ആദ്യഘട്ട നിർമാണം 2021 ജൂണിലാണ് പൂർത്തിയായത്. ഇവിടെ നിന്ന് ആദ്യ സ്‌കൂട്ടർ 2021 ആഗസ്റ്റ് 15-ന് പുറത്തിറങ്ങി. 

പുതിയ ഇലക്ട്രിക്ക് സ്‍കൂട്ടറിന്‍റെ രണ്ട് വേരിയന്റുകളാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഒല പുറത്തിറക്കിയത്. ഡീലർമാരെ ഒഴിവാക്കി നേരിട്ട് ഡെലിവറി നൽകുന്നതുൾപ്പടെയുള്ള നിരവധി പ്രത്യേകതകളുമായാണ് ഒലയുടെ വരവ്. ഇതിന് പുറമേ രാജ്യവ്യാപകമായി ചാർജിംഗ് സ്റ്റേഷനുകളുടെ ശ്രേണി ഒരുക്കുന്നതിലും കമ്പനി ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. 

"ശിക്ഷിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ പറയണം.." തീപിടിത്തത്തില്‍ ഈ വണ്ടിക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍

ഒല ഇലക്ട്രിക് സ്‍കൂട്ടർ പ്രശ്‍നങ്ങൾ
ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ വിപ്ലവത്തിന്റെ തുടക്കമായാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ വരവിനെ പലരും വിശേഷിപ്പിച്ചിരുന്നത്. ലക്ഷക്കണക്കിന് ബുക്കിംഗുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നേടി വാഹനം തരംഗമായിരുന്നു. എന്നാല്‍, നിരത്തില്‍ എത്തിയതോടെ ഒല അതുവരെ ഉണ്ടാക്കിയെടുത്ത എല്ലാ ജനപ്രീതിയും തകിടം മറിഞ്ഞു. സോഫ്റ്റ്‌വെയര്‍ പ്രശ്‌നം, തീപിടിത്തം തുടങ്ങി ഒല ഇലക്ട്രിക്കിന്റെ എസ്1 പ്രോ സ്‍കൂട്ടറുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‍നങ്ങൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്.  ബോഡി വർക്കിലെ വലിയ പാനൽ വിടവുകൾ, അലറുന്ന ശബ്‍ദങ്ങൾ, ഹെഡ്‌ലാമ്പ് പ്രശ്‌നങ്ങൾ, പൊരുത്തമില്ലാത്ത റൈഡിംഗ് റേഞ്ച് മുതലായവ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്.

ഫോർവേഡ് മോഡിൽ ആയിരുന്നിട്ടും സ്‌കൂട്ടർ തനിയെ റിവേഴ്‍സ് ഓടിയതും വാര്‍ത്തയായിരുന്നു. ഈ പ്രശ്നത്തെ തുടർന്ന് ഒരാൾക്കും പരിക്കേറ്റു. സാധാരണയായി, റിവേഴ്സ് മോഡ് ഒരു നിശ്ചിത വേഗതയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ സ്‍കൂട്ടർ ആ വേഗ പരിധിയും ലംഘിച്ചു. ചക്രം പിന്നിലേക്ക് കറങ്ങുമ്പോൾ സ്‍കൂട്ടർ മണിക്കൂറിൽ 100 ​​കിലോമീറ്ററിലധികം വേഗത്തിലാകുന്നതായി റിപ്പോർട്ടുകളുണ്ട്. പൂനെയിലെ ലോഹെഗാവിലും ഒരു ഒല സ്‍കൂട്ടറിന് തീപിടിച്ചിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓലയുടെ സ്‍കൂട്ടറാണ് കത്തിയത്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് കണ്ടെത്താൻ ഒല ഇലക്ട്രിക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൂന്ന് പുതിയ ഇലക്ട്രിക് കാറുകളുമായി ഒല

ഒല ഇലക്ട്രിക്കിന്‍റെ തിരിച്ചുവിളി
അടുത്തിടെ, ഒല ഇലക്ട്രിക് 1,441 യൂണിറ്റ് എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെ വിളിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. സ്‌കൂട്ടറിന് തീപിടിച്ച അതേ ബാച്ചിലുള്ള വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. വിശദമായ പരിശോധനയുടെ ഭാഗമായ ഒരു മുൻകൂർ നടപടിയാണിത് എന്നാണ് ഒല പറയുന്നത്.

"നെഞ്ചിനുള്ളില്‍ തീയാണ്.." ഈ സ്‍കൂട്ടര്‍ ഉടമകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!

click me!